ന്യൂയോർക്ക് മുൻ പോലീസ് ഡിപ്പാർട്മെന്റ് കമ്മീഷണർ ബെർണി കെറിക് അന്തരിച്ചു
പി.പി. ചെറിയാൻ
Saturday, May 31, 2025 3:41 PM IST
ന്യൂയോർക്ക്: 9ന്യൂയോർക്ക് മുൻ പോലീസ് ഡിപ്പാർട്മെന്റ് കമ്മീഷണറും ദേശീയ സുരക്ഷാ വിദഗ്ധനുമായ ബെർണാഡ് കെറിക് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 69 വയസായിരുന്നു.
9/11 ഭീകരാക്രമണം നടക്കുന്ന സമയത്ത് നഗരത്തിലെ പോലീസ് വകുപ്പിനെ നയിച്ചത് ബെർണാഡ് കെറിക്കയിരുന്നു. ന്യൂയോർക്ക്-പ്രെസ്ബിറ്റീരിയൻ ആശുപത്രിയിലായിരുന്നു അന്ത്യം.
ദേശീയ സുരക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന കെറിക്, ന്യൂയോർക്ക് ഭീകരാക്രമണത്തിൽ രക്ഷാപ്രവർത്തനം, അന്വേഷണം എന്നിവയുടെ മേൽനോട്ടം വഹിച്ചു.