ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ​യി​ലെ ര​ണ്ടാ​മ​ത്തെ ഇ​ട​വ​ക​യും പ്ര​വാ​സി ക്‌​നാ​നാ​യ സ​മൂ​ഹ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ട​വ​ക​യു​മാ​യ ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ പ​തി​ന​ഞ്ചാ​മ​ത് വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ള്‍ കോ​ട്ട​യം അ​തി​രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ഘോ​ഷ​മാ​യ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​യി​രു​ന്നു വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ്വ​ഹി​ക്ക​പ്പെ​ട്ട​ത്. 2010 ജൂ​ലൈ​യി​ല്‍ കൂ​ദാ​ശ ചെ​യ്യ​പ്പെ​ട്ട സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക ദൈ​വാ​ല​യം പ​തി​ന​ഞ്ചു​വ​ര്‍​ഷ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​മ്പോ​ള്‍ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.

പ​ങ്കാ​ളി​ത്വ​ത്തി​ല്‍ ആ​ഗോ​ള ക്‌​നാ​നാ​യ സ​മൂ​ഹ​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ഇ​ട​വ​ക​യാ​യി ക​രു​ത​പ്പെ​ടു​ന്ന ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ്, ഭ​ക്തി​നി​ര്‍​ഭ​ര​മാ​യ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്കും സ​ജീ​വ​മാ​യ മി​നി​സ്ട്രി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും പു​റ​മെ, ആ​ഗോ​ള ക്‌​നാ​നാ​യ സ​മൂ​ഹ​ത്തി​ല്‍ നി​സ്തു​ല​മാ​യ സേ​വ​ന സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും കൊ​ണ്ട് ക്‌​നാ​നാ​യ സ​മു​ദാ​യ​ത്തി​ന് ത​ന്നെ അ​ഭി​മാ​ന​മാ​യി മാ​റി​യി​ട്ടു​ണ്ട് എ​ന്ന് മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട് പ്ര​സ്താ​വി​ച്ചു.

ഭ​വ​ന നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പു​റ​മെ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി നി​ര​വ​ധി സ​ഹാ​യ​ങ്ങ​ള്‍ ചെ​യ്തു​വ​രു​ന്ന ഇ​ട​വ​ക എ​ന്ന നി​ല​യ്ക്ക്, ഈ ​ഇ​ട​വ​ക​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​റെ അ​ഭി​ന​ന്ദ​നീ​യ​മാ​ണ് എ​ന്ന് അ​ദ്ദേ​ഹം ഓ​ര്‍​മി​പ്പി​ച്ചു.


ഇ​ട​വ​ക​യു​ടെ പ​തി​ഞ്ചാ​മ​ത് വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​ക​ര്‍​മം നി​ര്‍​വ​ഹി​ച്ച​ത് ഈ ​ദൈ​വാ​ല​യ​ത്തി​ല്‍ പ്ര​ഥ​മ ദി​വ്യ​ബ​ലി അ​ര്‍​പ്പി​ച്ച മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ടാ​ണ് എ​ന്ന​ത് ഏ​റെ സ​ന്തോ​ഷം ന​ല്‍​കു​ന്ന കാ​ര്യ​മാ​ണ് എ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ല്‍ അ​റി​യി​ച്ചു.

ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന സീ​റോ​മ​ല​ബാ​ര്‍ സ​ഭാ​ധ്യ​ക്ഷ​ന്‍ മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ലി​ന് ന​ല്‍​കു​ന്ന സ്വീ​ക​ര​ണ​മ​ട​ക്ക​മു​ള്ള പ​തി​ന​ഞ്ചി​ന പ​രി​പാ​ടി​ക​ള്‍ മി​ക​ച്ച രീ​തി​യി​ല്‍ ത​ന്നെ ന​ട​ത്തു​വാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ന്നു​വ​രു​ന്ന​താ​യി ആ​ഘോ​ഷ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ബി​നു കൈ​ത​ക്ക​ത്തൊ​ട്ടി​യി​ല്‍ അ​റി​യി​ച്ചു.

ആ​ഘോ​ഷ​ങ്ങ​ളു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍​ക്കാ​യി ബി​നു കൈ​ത​ക്ക​ത്തൊ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്റ്റീ​ഫ​ന്‍ കി​ഴ​ക്കേ​ക്കു​റ്റ്, സ്റ്റീ​ഫ​ന്‍ ചൊ​ള്ള​മ്പേ​ല്‍, ടോ​ണി പ​ള്ളി​യ​റ​തു​ണ്ട​ത്തി​ല്‍, മി​നി എ​ട​ക​ര, ടെ​സ്സി ഞാ​റ​വേ​ലി​ല്‍ എ​ന്നി​വ​ര​ട​ങ്ങി​യ ക​മ്മി​റ്റി,

ഇ​ട​വ​ക വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ല്‍, അ​സി. വി​കാ​രി ഫാ. ​അ​നീ​ഷ് മാ​വേ​ലി​പു​ത്തെ​ന്‍​പു​ര, സെ​ക്ര​ട്ട​റി സി​സ്റ്റ​ര്‍ ഷാ​ലോം, കൈ​ക്കാ​ര​ന്മാ​രാ​യ സാ​ബു ക​ട്ട​പ്പു​റം, ബി​നു പൂ​ത്തു​റ​യി​ല്‍, ലൂ​ക്കോ​സ് പൂ​ഴി​ക്കു​ന്നേ​ല്‍, ജോ​ര്‍​ജ് മ​റ്റ​ത്തി​പ്പ​റ​മ്പി​ല്‍, നി​ബി​ന്‍ വെ​ട്ടി​ക്കാ​ട്ട്, പാ​രി​ഷ് കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി സ​ണ്ണി മേ​ലേ​ടം, പി​ആ​ര്‍​ഒ അ​നി​ല്‍ മ​റ്റ​ത്തി​ക്കു​ന്നേ​ല്‍ എ​ന്നി​വ​രോ​ടൊ​പ്പം പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്നു.