ഫോക്കനയുടെ മെഡിക്കൽ കാർഡ് വിപുലീകരിച്ചു
ശ്രീകുമാർ ഉണ്ണിത്താൻ
Friday, May 30, 2025 3:15 PM IST
ന്യൂയോർക്ക്: കേരളത്തിലെ ആറു പ്രധാന ആശുപത്രികളെ ഉൾക്കൊള്ളിച്ചുകൊണ്ട് ഫൊക്കാന മെഡിക്കൽ കാർഡ് വിപുലീകരിച്ചു. കൊച്ചിൻ രാജഗിരി ഹോസ്പിറ്റൽ, പാലാ മെഡ്സിറ്റി, തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റൽ, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കോഴിക്കോട്, കിംസ് ഹോസ്പിറ്റൽ തിരുവനന്തപുരം, കാരിത്താസ് കോട്ടയം എന്നീ ആശുപത്രികളാണ് ഫൊക്കാന ഹെൽത്ത് കാർഡ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്.
ഫൊക്കാനയിലെ അംഗസംഘടനയിലെ എല്ലാ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും നാട്ടിലെ ബന്ധുക്കൾക്കും പ്രയോജനകരമായ ഒട്ടേറെ ഇളവുകൾ ഉൾക്കൊള്ളിച്ചിട്ടുകൊണ്ട് പുതിയ ഹെൽത്ത് കാർഡ് നിലവിൽവന്നിരിക്കുന്നത്. ഹെൽത്ത് കാർഡ് ഹോൾഡേഴ്സിന് സ്പെഷ്യൽ ഡിസ്കൗണ്ട്കളും പ്രിവിലേജുകളും ഈ ആശുപത്രികളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
ഫൊക്കാനയുടെ സ്നേഹസമ്മാനമായി അമേരിക്കൻ - കനേഡിയൻ മലയാളികൾക്ക് സൗജന്യമായിയാണ് ഹെൽത്ത് കാർഡ് നൽകുന്നത്. ആവശ്യമുള്ളവർ ഈ ലിങ്കിൽ നിങ്ങളുടെ പേര് രജിസ്റ്റർ ചെയ്യെണ്ടതാണ്. https://medical.fokanaonline.org
അമേരിക്കയിലെ ഇൻഷുറൻസ് പരിരക്ഷയുടെ പരിധിയിൽ വരാത്ത ഡെന്റൽ, കോസ്മറ്റിക്ക് ചികിത്സ നേടാനും നാട്ടിലെ പ്രായമായ മാതാപിതാക്കളും ബന്ധുക്കൾക്കും മെഡിക്കൽ കാർഡ് വഴി പ്രേത്യക ചികിത്സ ഏർപ്പാട് ചെയ്യാനും ഓൺലൈൻ വഴി അപ്പോയ്ന്റ്മെന്റ് എടുക്കുവാനും ഡോക്ടറെ കാണുവാനുമുള്ള സംവിധാനവും ഹെൽത്ത് കാർഡ് വഴി ലഭിക്കുന്നുണ്ട്. ആരോഗ്യ പരിശോധനയും പാക്കേജിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
2020 മുതൽ 2022 വരെ ജോർജി വർഗീസ് പ്രസിഡന്റും സജിമോൻ ആന്റണി സെക്രട്ടറിയുമായിരുന്ന സമയത്ത് ഫൊക്കാന ഹെൽത്ത് കാർഡ് രണ്ടായിരത്തിൽ അധികം ആളുകൾ ഉപയോഗിക്കുകയുണ്ടായി. അന്ന് രാജഗിരി ഹോസ്പിറ്റലുമായി മാത്രമായിരുന്നു അഫ്ലിയേഷൻ.
ഇന്ന് ആറു ആശുപത്രികളെ ഉൾപ്പെടുത്തി പദ്ധതി വിപിലീകരിച്ചു. കേരളത്തിലെ എല്ലാ പ്രധാന ആശുപത്രികളും ഭാഗമാകുന്പോൾ പദ്ധതി വളരെ അധികം മലയാളികൾക്ക് പ്രയോജനമാകുമെന്ന് ഫൊക്കാന പ്രതീക്ഷിക്കുന്നു.
ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ നടന്ന അശ്രാന്തപരിശ്രമത്തിന്റെ ഫലമായാണ് ഈ കാർഡ് പ്രാവർത്തികമാക്കാൻ കഴിഞ്ഞത്.