ഷാജൻ അലക്സാണ്ടറിന്റെ പിതാവ് ടി.സി. അലക്സാണ്ടർ അന്തരിച്ചു
Monday, June 30, 2025 4:20 PM IST
ജോർജിയ: ജോർജിയ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ട്രാടജിസ്റ്റും ജിഒഐസി ജനറൽ സെക്രട്ടറിയുമായ അമേരിക്കൻ മലയാളി ഷാജൻ അലക്സാണ്ടറിന്റെ പിതാവ് ടി.സി. അലക്സാണ്ടർ (ജോർജ് കുട്ടി - 95) തിരുവല്ലയിൽ അന്തരിച്ചു.
കേരള എസ്ഐഡിസിഒ ജനറൽ മാനേജറായി വിരമിച്ച അലക്സാണ്ടർ ചെങ്ങന്നൂർ പാണ്ടനാട് തേക്കെതയ്യിൽ കുടുംബാംഗമാണ്. ചെങ്ങന്നൂർ പറമ്പത്തൂർ പരേതയായ അമ്മിണിയാണ് ഭാര്യ.
മറ്റുമക്കൾ: ജേക്കബ് ടി. അലക്സാണ്ടർ (പയനീർ ഹോം സ്റ്റോറീസ് തിരുവല്ല), അഡ്വ. ജോൺ ടി. അലക്സാണ്ടർ (ഡയറക്ടർ, ടൈം നെറ്റ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് തിരുവനന്തപുരം), ജോർജ് അലക്സ് തയ്യിൽ (എൻജിനിയർ), ജെസി അനിൽ (അധ്യാപിക, സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ കോഴഞ്ചേരി).
മരുമക്കൾ: പ്രേമ കണ്ടത്തിൽ കുമ്പനാട്, ഡിജി ഗ്രേസ് വില്ല മുളക്കുഴ, ജീന മുള്ളംങ്കാട്ടിൽ റാന്നി, അനിൽ തോളൂപറമ്പിൽ കോഴഞ്ചേരി, നിസി ഷാജൻ (ക്ലിനിക്കൽ സോഷ്യൽ വർക്കർ, യുഎസ്എ).
ബുധനാഴ്ച രാവിലെ ഒന്പതിന് തിരുവല്ല മഞ്ഞാടി മാമ്മൻ മത്തായി നഗർ റസിഡന്റ്സ് അസോസിയേഷൻ ഹാളിൽ പൊതുദർശനവും ശൂശ്രൂഷകളും നടക്കും. സംസ്കാരം 12ന് മഞ്ഞാടി ക്രിസ്ത്യൻ ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ.