ജോണ്‍ വര്‍ഗീസ് കാനഡയില്‍ അന്തരിച്ചു
സജി എബ്രഹാം
Thursday, June 26, 2025 12:05 PM IST
ടൊറന്റോ: തിരുവല്ല ഇരട്ടപ്ലാമൂട്ടില്‍ പരേതരായ മത്തായി ജോണിന്റെയും കുഞ്ഞമ്മ ജോണിന്റെയും മകന് ജോണ്‍ വര്‍ഗീസ് (കുഞ്ഞുമോന് - 85) കാനഡയിലെ ടൊറന്റോയില്‍ അന്തരിച്ചു. ടൊറന്റോ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകാംഗമാണ്.
ഭാര്യ: മറിയാമ്മ വര്‍ഗീസ് (കുഞ്ഞുമോള്‍). മക്കൾ: ജെയ്സണ്‍, ലിസ. മരുമക്കള്‍: ക്രിസ്റ്റീന, റോയ്. കൊച്ചുമക്കൾ: ക്രിസ്റ്റല്‍, വിക്ടോറിയ, ലൂക്ക്, ആലിയ, മായ.
സഹോദരങ്ങള്‍: ജോണ്‍ മാത്യു, മേരി ജോണ്‍, വത്സമ്മ ജോണ്‍, പരേതനായ ജോണ്‍ ജെ. ജോണ്‍ (കേരള സന്തോഷ് ട്രോഫി മുന്‍ ക്യാപ്റ്റന്‍), ജോണ്‍ ജേക്കബ്, എലിസബത്ത് ജോണ്‍, ജോണ്‍ സാമുവേല്‍.
പൊതുദര്‍ശനവും സംസ്കാരവും വെള്ളിയാഴ്ച വൈകുന്നേരം നാലിന് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ (St Gregorios Orthodox Church of Toronto, 6890 Professional Court, Mississauga, L4V 1X6).
ലൈവ്: https://youtu.be/mN4tIEXgYLE