ഗാ​ർ​ല​ൻ​ഡ് (ഡാ​ള​സ്): ഡാ​ള​സി​ൽ നി​ന്നു​ള്ള ഐ​വി​ൻ തോ​മ​സ് ഈ ​വ​ർ​ഷ​ത്തെ ’ടോ​ൾ ടെ​യി​ൽ’ (ഠ​മ​ഹ​ഹ ഠ​മ​ഹ​ല) പ്ര​സം​ഗ​മ​ത്സ​ര​ത്തി​ൽ (ടോ​സ്റ്റ്മാ​സ്റ്റേ​ഴ്സ് ഇ​ന്‍റർനാഷണൽ, ഡി​സ്ട്രി​ക്റ്റ് 50) ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

വ്യ​ക്തി​ക​ളി​ൽ പ്ര​സം​ഗ​ക​ല​യും, നേ​തൃ​പാ​ട​വ​വും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ആ​ശ​യ​വി​നി​മ​യം സു​ഗ​മ​മാ​ക്കാ​ന​മാ​യി നി​ല​കൊ​ള്ളു​ന്ന ലോ​ക​പ്ര​സി​ദ്ധ​മാ​യ പ്ര​സ്ഥാ​ന​മാ​ണ് 1924 ൽ, ​കാ​ലി​ഫോ​ർ​ണി​യാ​യി​ൽ രൂ​പം​കൊ​ണ്ട ടോ​സ്റ്റ്മാ​സ്റ്റേ​ഴ്സ് ഇന്‍റ​ർ​നാ​ഷ​ണൽ.


പ​ത്തു​വ​ർ​ഷ​ത്തി​ല​ധി​കം ഒ​രു ടോ​സ്റ്റ്മാ​സ്റ്റ​ർ ആ​യ ഐ​വി​ൻ, ക്ല​മ്പ് ത​ല​ത്തി​ലും, ഏ​രി​യ ത​ല​ത്തി​ലും, ഡി​വി​ഷ​ൻ ത​ല​ത്തി​ലും മ​ത്സ​രി​ച്ച് വി​ജ​യി​ച്ച ശേ​ഷ​മാ​ണ് ഡി​സ്ട്രി​ക്റ്റ് ത​ല​ത്തി​ൽ ഒ​ന്നാ​മ​തെ​ത്തി​യ​ത്. ടെ​ക്സ​സി​ലെ ഗാ​ർ​ല​ൻ​ഡി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ ഐ​വി​ൻ, തോ​മ​സ് ചി​റ​മ്മ​ലി​ന്റേ​യും സാ​ജി ദേ​വ​സ്‌​സി​ക്കു​ട്ടി​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​രി അ​ന്ന​റ്റ് തോ​മ​സ്.