ഷിക്കാഗോ: ഷിക്കാഗോ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ 15-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി യൂത്ത് മിനിസ്ട്രി സംഘടിപ്പിച്ച പരിപാടിയിൽ പ്രമുഖ കത്തോലിക്കാ വാഗ്മിയും സംഗീതജ്ഞനുമായ പോൾ ജെ കിം നേതൃത്വം നൽകി. സംഗീതവും നർമവും നിറഞ്ഞ ടോക്ക് ഷോയോടെയാണ് യൂത്ത് നൈറ്റ് അരങ്ങേറിയത്.

ഇടവകയിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ക്നാനായ റീജൻ യൂത്ത് മിനിസ്ട്രി ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ നിർവഹിച്ചു. വികാരി ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലി പുത്തൻപുര എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.

പോൾ ജെ കിമ്മിന്‍റെ സാന്നിധ്യം ഇടവകയ്ക്ക് അനുഗ്രഹമാണെന്ന് ഫാ. ബിൻസ് ചേത്തലിൽ അഭിപ്രായപ്പെട്ടു. പരിപാടിയിൽ പങ്കെടുത്ത യുവജനങ്ങളെ വികാരി ഫാ. സിജു മുടക്കോടിൽ അഭിനന്ദിച്ചു. അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര, ഇടവക സെക്രട്ടറി സിസ്റ്റർ ഷാലോം, മതബോധന സ്കൂൾ ഡയറക്ടർ സജി പുതൃക്കയിൽ, ടീൻ മിനിസ്ട്രി കോഓർഡിനേറ്റർ മെജോ കുന്നശ്ശേരി, ട്രസ്റ്റിമാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ് മറ്റത്തിപ്പറമ്പിൽ, യൂത്ത് ട്രസ്റ്റി നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം, പിആർഒ അനിൽ മറ്റത്തിക്കുന്നേൽ എന്നിവർ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു.