ന്യൂ​ജേ​ഴ്സി: ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (ഐ​പി​സി​എ​ൻ​എ) പ​തി​നൊ​ന്നാ​മ​ത് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ കോ​ൺ​ഫ​റ​ൻ​സും അ​വാ​ർ​ഡ് നൈ​റ്റും 2025 ഒ​ക്ടോ​ബ​ർ 9, 10, 11 തീ​യ​തി​ക​ളി​ൽ ന്യൂ​ജേ​ഴ്സി​യി​ലെ എ​ഡി​സ​ൺ ഷെ​റാ​ട്ട​ണി​ൽ ന​ട​ക്കും. കോ​ൺ​ഫ​റ​ൻ​സി​ന്‍റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നാ​യി പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സ​ജി ഏ​ബ്ര​ഹാ​മി​നെ കോ​ൺ​ഫ​റ​ൻ​സ് ചെ​യ​ർ​മാ​നാ​യി ഐ​പി​സി​എ​ൻ​എ നാ​ഷ​ന​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി തെര​ഞ്ഞെ​ടു​ത്തു.

പ്ര​സി​ഡ​ന്‍റ് സു​നി​ൽ ട്രൈ​സ്റ്റാ​ർ, സെ​ക്ര​ട്ട​റി ഷി​ജോ പൗ​ലോ​സ്, ട്ര​ഷ​റ​ർ വി​ശാ​ഖ് ചെ​റി​യാ​ൻ എ​ന്നി​വ​ർ ഈ ​വി​വ​രം അ​റി​യി​ച്ചു.​അ​മേ​രി​ക്ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി ഏ​ക​ദേ​ശം 200 അം​ഗ​ങ്ങ​ൾ കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കാ​ളി​ക​ളാ​കും.​

ഐ​പി​സി​എ​ൻ​എ​യു​ടെ തു​ട​ക്കം മു​ത​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന സ​ജി ഏ​ബ്ര​ഹാം ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​റി​ന്റെ വി​വി​ധ സ്ഥാ​ന​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ന്ന​ത്തെ ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന സു​നി​ൽ ട്രൈ​സ്റ്റാ​ർ ഓ​ർ​മി​പ്പി​ച്ചു.

ഐ​പി​സി​എ​ൻ​എ ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​ർ ട്ര​ഷ​റ​ർ, സെ​ക്ര​ട്ട​റി, വൈ​സ് പ്ര​സി​ഡ​ന്‍റ്, നാ​ഷ​ന​ൽ ഓ​ഡി​റ്റ​ർ എ​ന്നീ നി​ല​ക​ളി​ൽ സ​ജി ഏ​ബ്ര​ഹാം മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വച്ചി​ട്ടു​ണ്ട്. ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​റി​ന്റെ സാ​മ്പ​ത്തി​ക​മാ​യി സു​വ​ർ​ണ്ണ കാ​ല​ഘ​ട്ട​മെ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന സ​മ​യ​ത്താ​ണ് സ​ജി ഏ​ബ്ര​ഹാം ട്ര​ഷ​റ​ർ ആ​യി​രു​ന്ന​ത് എ​ന്ന് മു​ൻ നാ​ഷ​ന​ൽ പ്ര​സി​ഡ​ന്റും അ​ന്ന​ത്തെ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന മ​ധു കൊ​ട്ടാ​ര​ക്ക​ര അ​ഭി​പ്രാ​യ​പ്പെ​ട്ടു.


കോ​ൺ​ഫ​റ​ൻ​സ് ചെ​യ​ർ​മാ​ൻ സ്ഥാ​നം സ​ജി ഏ​ബ്ര​ഹാ​മി​ന് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​ണെ​ന്ന് ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഷോ​ളി കു​മ്പി​ളു​വേ​ലി അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ഐ​പി​സി​എ​ൻ​എ ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഷോ​ളി കു​മ്പി​ളു​വേ​ലി, സെ​ക്ര​ട്ട​റി ജോ​ജോ കൊ​ട്ടാ​ര​ക്ക​ര, ട്രെ​ഷ​റ​ർ ബി​നു തോ​മ​സ് എ​ന്നി​വ​രും മ​റ്റ് ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്നാ​ണ് കോ​ൺ​ഫ​റ​ൻ​സി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്.

അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സു​നി​ൽ തൈ​മ​റ്റം, നി​യു​ക്ത പ്ര​സി​ഡ​ന്‍റ് (202627) രാ​ജു പ​ള്ള​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ​കു​മാ​ർ ആ​റ​ന്മു​ള എ​ന്നി​വ​രും കോ​ൺ​ഫ​റ​ൻ​സി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.