ഷി​ക്കാ​ഗോ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്‌​സ് ഡേ​യ് ആ​ഘോ​ഷി​ച്ചു. ഞാ​യ​റാ​ഴ്ച മൂ​ന്നു കു​ർ​ബാ​ന​യ്ക്ക് ശേ​ഷം കു​ർ​ബാ​ന​യി​ൽ പ​ങ്കെ​ടു​ത്ത പി​താ​ക്ക​ളെ സ​മ്മാ​നം ന​ൽ​കി ആ​ദ​രി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ഫാ​ദേ​ഴ്‌​സ് ഡേ​യ് സം​ഘ​ടി​പ്പി​ച്ച​ത്.

കൂ​ടാ​തെ ഇ​ട​വ​ക​യി​ലെ പി​താ​ക്ക​ൾ​ക്ക് വേ​ണ്ടി ന​ട​ത്ത​പ്പെ​ട്ട ക്വി​സ് മ​ത്സ​രം ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ, അ​സി. വി​കാ​രി ഫാ. ​അ​നീ​ഷ് മാ​വേ​ലി​പു​ത്തെ​ൻ​പു​ര എ​ന്നി​വ​ർ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.



പ​രി​ശു​ദ്ധ ത്രി​ത്വ​ത്തി​ന്‍റെ തി​രു​നാ​ൾ ദി​വ​സം കൂ​ടി​യാ​യി​രു​ന്ന ദി​വ​സ​ത്തി​ന്‍റെ മം​ഗ​ള​ങ്ങ​ൾ നേ​രു​ന്ന​തി​നോ​ടൊ​പ്പം ക​ത്തോ​ലി​ക്കാ സ​ഭ​യി​ലെ സു​പ്ര​ധാ​ന​മാ​യ തി​രു​നാ​ളു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന അ​നു​ഗ്ര​ഹ​പൂ​ർ​ണ​മാ​യ ജൂ​ൺ മാ​സ​ത്തി​ലെ ഈ ​ആ​ഴ്ച​ക​ളി​ൽ ഏ​വ​ർ​ക്കും പ്രാ​ർ​ഥ​നാ​നി​ര​ത​മാ​യ ആ​ശം​സ​ക​ൾ നേ​രു​ന്ന​താ​യി വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ അ​റി​യി​ച്ചു.




അ​സി. വി​കാ​രി ഫാ. ​അ​നീ​ഷ് മാ​വേ​ലി​പു​ത്തെ​ൻ​പു​ര ഇ​ട​വ​ക സെ​ക്ര​ട്ട​റി സി. ​ഷാ​ലോം, കൈ​ക്കാ​ര​ന്മാ​രാ​യ സാ​ബു ക​ട്ട​പ്പു​റം, ബി​നു പൂ​ത്തു​റ​യി​ൽ, ലൂ​ക്കോ​സ് പൂ​ഴി​ക്കു​ന്നേ​ൽ, ജോ​ർ​ജ് മ​റ്റ​ത്തി​പ്പ​റ​മ്പി​ൽ, യൂ​ത്ത് കൈ​ക്കാ​ര​ൻ നി​ബി​ൻ വെ​ട്ടി​ക്കാ​ട്ട്, പാ​രീ​ഷ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ​ണ്ണി മേ​ലേ​ടം, പി​ആ​ർ​ഒ അ​നി​ൽ മ​റ്റ​ത്തി​ക്കു​ന്നേ​ൽ എ​ന്നി​വ​ർ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.