ന്യൂകാസില്‍ മലയാളികള്‍ ഓണം ആഘോഷിച്ചു
Tuesday, September 17, 2019 12:41 PM IST
ന്യൂകാസില്‍: ന്യൂകാസിലിലെ 'മാന്‍' അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഓണാഘോഷ പരിപാടികള്‍ മലയാളിത്തം നിറഞ്ഞതും ഗൃഹാതുരത്വ സ്മരണകള്‍ ഉണര്‍ത്തുന്നതുമായി . ഇക്കഴിഞ്ഞ ഞായറാഴ്ച ഒരു മുഴുവന്‍ ദിനവും നീണ്ടു നിന്ന ആഘോഷ പരിപാടികള്‍ ഏറെ വ്യത്യസ്തവും പുതുമകള്‍ നിറഞ്ഞതും ആയിരുന്നു. കുടുംബാംഗങ്ങളുടെ നേതൃത്വത്തില്‍ പൂക്കളം ഇട്ടാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത് .
വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന മാവേലിയെ വരവേല്‍ക്കല്‍ ഏറെ ശ്രദ്ധേയമായിരുന്നു . തുടര്‍ന്ന് മാന്‍ ലേഡീസ് അവതരിപ്പിച്ച തിരുവാതിര, കുട്ടികളുടെയും, മുതിര്‍ന്നവരുടെയും നേതൃത്വത്തില്‍ നടന്ന വിവിധ കലാപരിപാടികള്‍ എന്നിവയും അരങ്ങേറി. ഷെഫ് റോബിന്‍ ഒരുക്കിയ വിഭവ സമൃദ്ധമായ ഓണ സദ്യക്ക് ശേഷം. വിവിധ ഗ്രൂപ്പുകള്‍ക്കായി വടംവലി മത്സരം, വിവിധ ഓണക്കളികള്‍ എന്നിവയും അരങ്ങേറി. കുറുമള്ളൂര്‍ സജി ഭാഗവതരുടെ നേതൃത്വത്തില്‍ ലൈവ് പക്കമേളത്തിന്റെ അകമ്പടിയോടെ അരങ്ങേറിയ കച്ചേരിയും ഏവരും ആസ്വദിച്ചു.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍