ഫേ​സ്ബു​ക്കി​ന് യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ തി​രി​ച്ച​ടി
Friday, October 4, 2019 11:30 PM IST
ല​ക്സം​ബ​ർ​ഗ്: അ​പ​കീ​ർ​ത്തി​ക​ര​മാ​യ ഉ​ള്ള​ട​ക്ക​മു​ണ്ടെ​ങ്കി​ൽ അ​ത് ലോ​ക​വ്യാ​പ​ക​മാ​യി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ടാ​നു​ള്ള അ​ധി​കാ​രം യൂ​റോ​പ്പി​ലെ ദേ​ശീ​യ കോ​ട​തി​ക​ൾ​ക്കു​ണ്ടെ​ന്ന് ന്ധ​യൂ​റോ​പ്യ​ൻ കോ​ർ​ട്ട് ഓ​ഫ് ജ​സ്റ്റി​സ്’. ഫേ​സ്ബു​ക്കി​ന് ഈ ​വി​ധി ക​ന​ത്ത തി​രി​ച്ച​ടി​യാ​യി.

യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ നി​യ​മം, ലോ​ക വ്യാ​പ​ക​മാ​യി വി​വ​ര​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തോ അ​ത് ലോ​ക​ത്തി​ന് ല​ഭ്യ​മാ​ക്കു​ന്ന​ത് ത​ട​യു​ന്ന​തോ നി​ഷേ​ധി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ഉ​ന്ന​ത കോ​ട​തി വി​ല​യി​രു​ത്തി​യ​ത്. ഈ ​നി​ല​പാ​ട് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ അ​ധി​കൃ​ത​ർ​ക്ക് ആ​ശ്വാ​സ​ക​ര​വു​മാ​ണ്.

വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ക്കു​ന്ന​തോ, അ​പ​കീ​ർ​ത്തി​ക​ര​മോ ആ​യ ഉ​ള്ള​ട​ക്ക​ങ്ങ​ൾ സം​ബ​ന്ധി​ച്ച് യൂ​റോ​പ്പി​ലെ നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ണ്. ഇ​ത് യു​എ​സ് സ്ഥാ​പ​ന​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന​ത് യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലു​ള്ള​വ​രു​ടെ പൊ​തു ആ​വ​ശ്യ​മാ​ണ്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ