കേംബ്രിഡ്ജ് റീജണൽ ബൈബിൾ കൺവൻഷന് നോർവിച്ചോരുങ്ങി; പനയ്ക്കലച്ചൻ നയിക്കുന്ന കൺവൻഷൻ 22 ന്
Saturday, October 19, 2019 4:51 PM IST
നോർവിച്ച്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന മൂന്നാമത് റീജണൽ ബൈബിൾ കൺവൻഷനുകൾക്ക് ആരംഭം കുറിച്ചുകൊണ്ടുള്ള തിരുവചന ശുശ്രൂഷക്ക് നോർവിച്ചൊരുങ്ങി. ഒക്ടോബർ 22 നു (ചൊവ്വ) രാവിലെ 9ന് സെന്‍റ് ജോൺ ദി ബാപ്റ്റിസ്റ്റ് കത്തീഡ്രൽ പള്ളിയിൽ ജപമാല സമർപ്പത്തോടെ തുടക്കം കുറിക്കുന്ന കൺവൻഷനിൽ മാർ ജോസഫ് സ്രാമ്പിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തും. റീജണൽ കൺവൻഷൻ കൺവീനറും, പ്രീസ്റ്റ് ഇൻ ചാർജുമായ ഫാ.തോമസ് പാറക്കണ്ടത്തിൽ സ്വാഗതം ആശംസിക്കും.

ഡിവൈൻ റിട്രീറ്റ് സെന്‍റർ ഡയറക്ടറും പ്രമുഖ ധ്യാനഗുരുവുമായ ഫാ.ജോർജ് പനയ്ക്കലച്ചനാണ് തിരുവചന ശുശ്രൂഷ നയിക്കുന്നത്. ഫാ. ജോസഫ് എടാട്ട്, ഫാ. ആന്‍റണി പറങ്കിമാലിൽ എന്നിവർ ശുശ്രൂഷകളിൽ പങ്കുചേരും. നോർവിച്ചിൽ കുട്ടികൾക്കും യുവജനങ്ങൾക്കുമായി പ്രത്യേക ശുശ്രൂഷകളും ക്രമീകരിച്ചിട്ടുണ്ട്.

പരിശുദ്ധ ജപമാല മാസത്തിന്‍റെ പ്രാർഥനാ നിറവിലും തിരുപ്പിറവിയുടെ നോമ്പുകാലത്തിനു മുന്നോടിയായും നടത്തപ്പെടുന്ന കൺവൻഷന് ആല്മീയ ഊർജം പകരുവാനും അനുഗ്രഹീത നിമിഷങ്ങളാണ് പ്രദാനം ചെയ്യുന്നതെന്നും തിരുവചന ശുശ്രുഷയിൽ പങ്കു ചേരുവാൻ ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നുവെന്നും ഫാ.തോമസ് പാറക്കണ്ടത്തിൽ പറഞ്ഞു.

വിവരങ്ങൾക്ക് ഫാ.തോമസ് പാറക്കണ്ടത്തിൽ 07512402607, ഷാജി തോമസ് 07888695823, സാബു കൊച്ചുപൂവത്തുമൂട്ടിൽ 07095703447.

വിലാസം: St.John The Baptist Cathedral Church, Unthank Road,NR2 2PA,

Children's Ministry Venue: City Academy 299 Bluebell Road NR4 7LP, Norwich.

റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ