പ്രിൻസ് പള്ളിക്കുന്നേൽ ചേഞ്ച് മേക്കേഴ്‌സ് 2020 യുടെ അവസാന റൗണ്ടിൽ
Saturday, September 19, 2020 9:10 PM IST
വിയന്ന: ഓസ്ട്രിയയിലെ പ്രമുഖ ഇന്ത്യൻ സംരംഭകനും വേൾഡ് മലയാളി ഫെഡറേഷൻ ചെയർമാനും ജീവകാരുണ്യപ്രവർത്തകനുമായ പ്രിൻസ് പള്ളിക്കുന്നേൽ ന്യൂ ഏജ് മീഡിയയുടെ "ചേഞ്ച് മേക്കേഴ്‌സ് 2020'-യുടെ ഡയമണ്ട് റൗണ്ടിൽ.

കേരളത്തിൽ നിന്നും വിവിധ മേഖകലളിൽ വൈദഗ്ധ്യം തെളിയിക്കുന്ന വളർന്നുവരുന്ന നൂറു പ്രതിഭകളെ തിരിച്ചറിയാനും അവരെ പരിചയപ്പെടുത്താനുമുള്ള ന്യൂ ഏജ് ഐക്കൺ സീരീസാണ് "ചേഞ്ച് മേക്കേഴ്സ് 2020'.

യൂറോപ്യൻ പ്രവാസലോകത്തും നിന്ന് ചേഞ്ച് മേക്കേഴ്സിന്‍റെ അവസാന റൗണ്ടിലെത്തിയ 25 പേർ അടങ്ങിയ ലിസ്റ്റിൽ എത്തിയിരിക്കുന്ന ഏക മലയാളി സാന്നിദ്ധ്യമാണ് പ്രിൻസ്. വ്യക്തികളുടെ പ്രൊഫൈൽ പരിചയപ്പെടുത്തി പൊതുജനങ്ങള്‍ക്കിടയില്‍ നടത്തുന്ന വോട്ടിംഗിലൂടെയാണ് അവസാന ഡയമണ്ട് റൗണ്ടിൽ എത്തേണ്ട 10 വിജയികളെ തിരഞ്ഞെടുക്കുന്നത്. സെപ്റ്റംബർ 21ന് അവസാനിക്കുന്ന അവസാന റൗണ്ട് വോട്ടിംഗിനുശേഷം പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിക്കും.

ചുവടെ കൊടുത്തിരിക്കുന്ന ലിങ്കുവഴി പ്രിസൻസിനു വോട്ട് ചെയ്യാവുന്നതാണ്.
www.newageicon.in/vote.php?id=MjQ=

റിപ്പോർട്ട്: ജോബി ആന്‍റണി