എംഎംഎൽ ക്രിസ്മസ് കാരൾ
Thursday, October 22, 2020 10:39 PM IST
ലണ്ടൻ: യുകെയിലെ ഏറ്റവും വലിയ ഫേസ് ബുക്ക് കൂട്ടായ്മയായ MML FB പേജിൽ കാരൾ സംഗീത വിരുന്നൊരുക്കുന്നു. ഡിസംബർ 10 മുതൽ 24 വരെ ദിവസേന വൈകുന്നേരം 6:30 നാണ് പരിപാടി.

മനോഹരങ്ങളായ ക്രിസ്മസ് പാട്ടുകളും കരോൾ പാട്ടുകളുമായി ഒട്ടേറെ ഗായകർ അണിനിരക്കുന്ന ഈ സംഗീത വിരുന്ന് ഇതാദ്യമായാണ് യുകെ യിൽ അരങ്ങേറുന്നത്.

ബോൾട്ടൺ, ബ്ലാക്ക് പൂൾ, സാൽഫോഡ്, മാഞ്ചസ്റ്റർ, ലിവർപൂൾ, കെ റ്ററിംഗ് , ബർമിങ്ങാം, സൗത്താംപ്റ്റൻ, ലെസ്റ്റർ, ലണ്ടൻ എന്നിവിടങ്ങളിലെ കൊയർ - കരോൾ സംഘങ്ങളാണ് MML പേജിൽ കരോൾ സംഗീത വിരുന്നൊരുക്കുന്നത്.

MML പേജ് കൂട്ടായ്മയുടെ ഈ സംഗീത വിരുന്ന് അണിയിച്ചൊരുക്കുന്നത് ഷിബു പോൾ, ജിനീഷ് സുകുമാരൻ, ബോബി ജോർജ്ജ്, ജിതേഷ് തോമസ്, ഷിനു ജോസ്, സോണി ചാക്കോ എന്നിവരടങ്ങുന്ന കാരൾ പ്രോഗ്രാം കമ്മിറ്റിയാണ്.

റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ