പു​തി​യ​താ​യി ബ്രി​സ്റ്റോ​ളി​ലെ​ത്തു​ന്ന​വ​ർ​ക്ക് സ​ഹാ​യ​ഹ​സ്ത്ത​വു​മാ​യി എ​സ്ടി​എ​സ്എം​സി​സി
Wednesday, September 15, 2021 10:42 PM IST
ബ്രി​സ്റ്റോ​ൾ: യു​കെ​യി​ലേ​ക്ക് പ​ഠ​നാ​വ​ശ്യ​ത്തി​നും ജോ​ലി​യ്ക്കു​മാ​യി നാ​ട്ടി​ൽ നി​ന്ന് പോ​കു​ന്ന​വ​ർ നി​ര​വ​ധി​യാ​ണ്. യൂ​ണി​വേ​ഴ്സി​റ്റി​യി​ലേ​ക്ക് പ​ഠ​നാ​വ​ശ്യ​ത്തി​ന് എ​ത്തു​ന്ന​വ​രും ന​ഴ്സിം​ഗ് ഉ​ൾ​പ്പെ​ടെ ജോ​ലി​യ്ക്കാ​യി എ​ത്തു​ന്ന​വ​രും കു​ടും​ബ​മാ​യി ബ്രി​സ്റ്റോ​ളി​ലേ​ക്ക് എ​ത്തു​ന്ന​വ​ർ​ക്കും ഇ​നി ആ​ശ​ങ്ക വേ​ണ്ട. എ​ല്ലാ​വി​ധ സ​ഹാ​യ​ത്തി​നും മ​ല​യാ​ളി സ​മൂ​ഹം നി​ങ്ങ​ൾ​ക്കൊ​പ്പ​മു​ണ്ട്. യു​കെ ച​രി​ത്ര​ത്തി​ൽ ത​ന്നെ ആ​ദ്യ​മാ​യാ​ണ് ഇ​ങ്ങ​നെ​യൊ​രു സ​ഹാ​യ ഹ​സ്ത​മെ​ന്ന പ്ര​ത്യേ​ക​ത കൂ​ടി​യു​ണ്ട്.

യു​കെ​യി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള സീ​റോ മ​ല​ബാ​ർ സ​മൂ​ഹ​ങ്ങ​ളി​ൽ ഒ​ന്നാ​യ എ​സ്ടി​എ​സ്എം​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​മ​ഹ​ത്താ​യ ദൗ​ത്യം ഒ​രു​ങ്ങു​ന്ന​ത്. 20 വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തി​യാ​ക്കി​യ എ​സ്ടി​എ​സ്എം​സി​സി കു​ടി​യേ​റു​ന്ന മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത അ​റി​ഞ്ഞ് പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്.

ബ്രി​സ്റ്റോ​ളി​ലെ​ത്തി​യാ​ൽ താ​മ​സി​ക്കാ​ൻ വീ​ട്, യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഗൈ​ഡ​ൻ​സ്, നി​യ​മ​പ​ര​മാ​യ സ​ഹാ​യം എ​ന്നി​ങ്ങ​നെ എ​ല്ലാ പി​ന്തു​ണ​യു​മാ​യി ഒ​രു വ​ലി​യ സ​മൂ​ഹം ത​യ്യാ​റാ​ണ്. നാ​ട്ടി​ൽ നി​ന്ന് വ​രു​ന്ന​വ​ർ​ക്ക് ഒ​രു ബു​ദ്ധി​മു​ട്ടും ഉ​ണ്ടാ​ക​രു​തെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് ഈ ​പ്ര​വ​ർ​ത്തി. യു​കെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് മു​ഴു​വ​ൻ മാ​തൃ​ക​യാ​ക്കാ​വു​ന്ന ഒ​രു സേ​വ​ന​മാ​ണ് എ​സ്ടി​എ​സ്എം​സി​സി​യു​ടേ​ത്. ഇ​തി​നാ​യി വി​ശ്വാ​സ സ​മൂ​ഹ​ത്തി​ലെ ഒ​രു വി​ഭാ​ഗം ത​ന്നെ ത​യ്യാ​റാ​യി ക​ഴി​ഞ്ഞു. കൂ​ടു​ത​ൽ പേ​ർ ഈ ​ക​മ്യൂ​ണി​റ്റി​യു​ടെ ഭാ​ഗ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്

Deacon Joseph Philip 07912 413445
Teresa Mathew 07701 015385
Chritsy James 07492 852642
Siji Vadhyanath 07734303945

Email : [email protected]

റിപ്പോർട്ട്: ജെഗി ജോസഫ്