ജ​ർ​മ​നി​യി​ൽ ദൈ​വ​മാ​താ​വി​ന്‍റെ തി​രു​നാ​ളി​ന് ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Thursday, June 23, 2022 12:13 AM IST
ജോസ് കുമ്പിളുവേലില്‍
കൊ​ളോ​ണ്‍: കൊ​ളോ​ണി​ലെ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി​യു​ടെ മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ നാ​ൽ​പ്പ​താ​മ​ത്തെ തി​രു​നാ​ളി​നും വി. ​തോ​മാ ശ്ലീ​ഹാ​യു​ടെ തി​രു​നാ​ളി​നും ന​ട​ന്നു വ​ന്ന ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. അ​ൻ​പ​ത്തി​ര​ണ്ടു വ​ർ​ഷ​മാ​യ ക​മ്യൂ​ണി​റ്റി​യു​ടെ ഇ​ത്ത​വ​ണ​ത്തെ തി​രു​നാ​ൾ ജൂ​ണ്‍ 25, 26 (ശ​നി, ഞാ​യ​ർ) എ​ന്നീ തീ​യ​തി​ക​ളി​ൽ കൊ​ളോ​ണ്‍ മ്യൂ​ൾ​ഹൈ​മി​ലെ ലീ​ബ് ഫ്രൗ​വ​ൻ ദേ​വാ​ല​യ​ത്തി​ലാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന​ത്.

തി​രു​നാ​ളി​ന്‍റെ ന​ട​ത്തി​പ്പി​നു​വേ​ണ്ടി​യു​ള്ള വി​വി​ധ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ​മാ​രു​ടെ യോ​ഗം ക​മ്യൂ​ണി​റ്റി ചാ​പ്ലെ​യി​ൻ ഫാ. ​ഇ​ഗ്നേ​ഷ്യ​സ് ചാ​ലി​ശേ​രി സി​എം​ഐ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ​കൂ​ടി ക​മ്മി​റ്റി​ക​ളു​ടെ ഇ​തു​വ​രെ​യു​ള്ള പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്തു​ക​യും തി​രു​നാ​ൾ ദി​ന​ങ്ങ​ളി​ൽ കൈ​ക്കൊ​ള്ളേ​ണ്ട ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തു. ന​ട​പ്പു​വ​ർ​ഷ​ത്തെ പ്ര​സി​ദേ​ന്തി ആ​ന്‍റ​ണി സ​ഖ​റി​യ​യും കു​ടും​ബ​വും പ​ങ്കെ​ടു​ത്തു.

ജ​ർ​മ​നി​യി​ലെ കൊ​ളോ​ണ്‍ അ​തി​രൂ​പ​ത​യി​ലെ​യും എ​സ​ൻ, ആ​ഹ​ൻ, എ​ന്നീ രൂ​പ​ത​ക​ളി​ലെ​യും ഇ​ൻ​ഡ്യാ​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കൊ​ളോ​ണി​ലെ ഇ​ൻ​ഡ്യ​ൻ സ​മൂ​ഹം സ്ഥാ​പി​ത​മാ​യി​ട്ട് 52 വ​ർ​ഷ​മാ​യി. കൊ​ളോ​ണ്‍ ക​ർ​ദ്ദി​നാ​ൾ റൈ​ന​ർ മ​രി​യ വോ​ൾ​ക്കി​യു​ടെ കീ​ഴി​ലു​ള്ള ഇ​ൻ​ഡ്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ ചാ​പ്ളെ​യി​നാ​യി ഫാ.​ഇ​ഗ്നേ​ഷ്യ​സ് ചാ​ലി​ശേ​രി സി​എം​ഐ. ക​ഴി​ഞ്ഞ 22 വ​ർ​ഷ​മാ​യി സേ​വ​നം അ​നു​ഷ്ടി​ക്കു​ന്നു.

വി​വ​ര​ങ്ങ​ൾ​ക്ക് :

ഫാ.​ഇ​ഗ്നേ​ഷ്യ​സ് ചാ​ലി​ശേ​രി സി​എം.​ഐ. 0221 629868, 01789353004, ആ​ന്‍റ​ണി സ​ഖ​റി​യ (പ്ര​സി​ദേ​ന്തി), +49 173 2922780, ഡേ​വീ​സ് വ​ട​ക്കും​ചേ​രി (കോ ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​ക​ണ്‍​വീ​ന​ർ) Mail: [email protected],