സീ​റോമ​ല​ബാ​ർ വാ​ത്സിംഗ്ഹാം തീ​ർ​ഥാ​ട​നം ജൂ​ലൈ 19ന്
Wednesday, June 4, 2025 7:55 AM IST
അ​പ്പ​ച്ച​ൻ ക​ണ്ണ​ൻ​ചി​റ
വാ​ത്സിംഗ്ഹാം: ഇം​ഗ്ല​ണ്ടി​ലെ ന​സ്രേ​ത്ത് എ​ന്ന​റി​യ​പ്പെ​ടു​ന്ന വാ​ത്സി​ങ്ങാം മ​രി​യ​ന്‍ പു​ണ്യ​കേ​ന്ദ്ര​ത്തി​ൽ ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീറോമ​ല​ബാ​ര്‍ സ​ഭ ന​യി​ക്കു​ന്ന തീ​ര്‍​ഥാ​ട​നം ജൂ​ലൈ 19നു ​ന​ട​ക്കും.

ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ സീ​റോമ​ല​ബാ​ര്‍ രൂ​പ​ത​യു​ടെ അ​ധ്യ​ക്ഷ​ൻ മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ല്‍ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന തീ​ര്‍​ഥാ​ട​ന​ത്തി​ന് ഫാ. ​ജി​നു മു​ണ്ടു​നാ​ട​ക്ക​ലി​ന്‍റെ അ​ജ​പാ​ല​ന നേ​തൃ​ത്വ​ത്തി​ൽ, കേം​ബ്രി​ജ് റീ​ജ​ണിലെ സീറോ മ​ല​ബാ​ര്‍ വി​ശ്വാ​സ സ​മൂ​ഹം ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും.

ജൂ​ലൈ 19ന് ​രാ​വി​ലെ ഒ​ന്‍​പ​തിന് ആ​രം​ഭി​ക്കു​ന്ന വാ​ത്സി​ങ്ങാം തീ​ർ​ഥാ​ട​ന തി​രു​നാ​ൾ ശു​ശ്രൂ​ഷ​ക​ളി​ല്‍, ജ​പ​മാ​ല, കൊ​ടി​യേ​റ്റ്, മ​രി​യ​ന്‍ പ്ര​ഭാ​ഷ​ണം, ആ​രാ​ധ​ന, പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യും ഉ​ള്‍​പ്പെ​ടും. മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ലി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ സ​മൂ​ഹ ദി​വ്യ​ബ​ലി​ക്ക് ശേ​ഷം തീ​ർ​ഥാ​ട​ന തി​രു​നാ​ൾ സ​മാ​പി​ക്കും.


ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ സീറോമ​ല​ബാ​ര്‍ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ത് ഒ​ൻ​പ​താം ത​വ​ണ​യാ​ണ് തീ​ര്‍​ഥാ​ട​നം ന​ട​ക്കു​ക. റോ​പ്പി​ലെ​മ്പാ​ടു​മു​ള്ള സീ​റോമ​ല​ബാ​ര്‍ വി​ശ്വാ​സി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ സം​ഗ​മ​വേ​ദി​കൂ​ടി​യാ​ണ് വാ​ത്സിംഗ്ഹാം മ​രി​യ​ൻ തീ​ര്‍​ഥാ​ട​നം.