ക​ണ്ണൂ​ർ സ്വ​ദേ​ശി​ക്ക് യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ സ്കോ​ള​ർ​ഷി​പ്പ്
Wednesday, May 28, 2025 11:05 AM IST
ഓ​സ്ലൊ: ശാ​സ്ത്ര ഗ​വേ​ഷ​ണ​ത്തി​നു​ള്ള യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ ഏ​ക​ദേ​ശം 1.5 കോ​ടി രൂ​പ​യോ​ളം വ​രു​ന്ന മേ​രി ക്യൂ​റി സ്കോ​ള​ർ​ഷി​പ്പി​ന് ഇ​രി​ട്ടി പെ​രു​ന്പ​ള്ളി സ്വ​ദേ​ശി​നി അ​ർ​ഷി​ത മാ​ത്യു അ​ർ​ഹ​യാ​യി. നോ​ർ​വെ​യി​ലെ നോ​ർ​വീ​ജി​യ​ൻ യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ അ​ർ​ഷി​ത മാ​ത്യു ഫി​സി​ക്സി​ൽ ഗ​വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഇ​രി​ട്ടി എം​ജി കോ​ള​ജി​ൽ​നി​ന്ന് ഫി​സി​ക്സി​ൽ ബി​രു​ദ​വും കൂ​ത്തു​പ​റ​ന്പ് നി​ർ​മ​ല​ഗി​രി കോ​ള​ജി​ൽ​നി​ന്ന് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം മ​ദ്രാ​സ് ഐ​ഐ​ടി​യി​ൽ റി​സ​ർ​ച്ച് ഇ​ന്‍റേ​ൺ ആ​യും ബി​ടി​എ​സ് പി​ലാ​നി ഗോ​വ​യി​ൽ പ്രോ​ജ​ക്‌​ട് അ​സോ​സി​യേ​റ്റാ​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.


മ​രോ​ട്ടി​പ​റ​ന്പി​ൽ മാ​ത്യു - മോ​ളി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.