ജ​ർ​മ​നി​യി​ലെ മ​ല​യാ​ളി ബാ​ഡ്മി​ന്‍റ​ൺ ലീ​ഗ് വിജയകരമായി
Thursday, May 29, 2025 5:18 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ബ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ മ​ല​യാ​ളി ബാ​ഡ്മിന്‍റൺ ലീ​ഗി​ന്‍റെ(​എം​ബി​എ​ൽ) എ​ട്ടാം സീ​സ​ൺ ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ സ​മാ​പി​ച്ചു. ഫ്രാ​ങ്ക്ഫ​ർ​ട്ട് ഫാ​ൽ​ക്ക​ൺ​സ് ക്ല​ബാ​ണ് ഇ​ത്ത​വ​ണ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച​ത്. ജ​ർ​മ​നി​യി​ലെ വി​വി​ധ ക്ല​ബു​ക​ൾ​ക്ക് പു​റ​മെ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ നി​ന്നൊ​രു ടീ​മും പ​ങ്കെ​ടു​ത്തു.

ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ ഇ​ന്ത്യ​ൻ കോ​ൺ​സു​ൽ ജ​ന​റ​ൽ ബി.​എ​സ്. മു​ബാ​റ​ക് ‌ടൂർണമെന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു‌. ജ​ർ​മ​നി​യി​ലെ മ​ല​യാ​ളി​ക​ളെ ബാ​ഡ്മിന്‍റണി​ലൂ​ടെ ഒ​ന്നി​പ്പി​ക്കു​ന്ന എം​ബി​എ​ൽ പോ​ലു​ള്ള കൂ​ട്ടാ​യ്മ​ക​ളു​ടെ പ്രാ​ധാ​ന്യം അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സം​ഘാ​ട​ക​ർ​ക്ക് വേ​ണ്ടി ഡോ. ​ഷൈ​ജു​മോ​ൻ ഇ​ബ്രാ​ഹിം​കു​ട്ടി സ്വാ​ഗ​തം ആ​ശം​സി​ച്ചു. ലീ​ഗി​ന്‍റെ വ​ള​ർ​ച്ച​യെ​ക്കു​റി​ച്ച് ഡോ​ണി ജോ​ർ​ജി വിശ​ദീ​ക​രി​ച്ചു. രാ​വി​ലെ തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ൾ രാ​ത്രി വ​രെ നീ​ണ്ടു​നി​ന്നു.

നാ​ൽ​പ്പ​തോ​ളം ഡ​ബി​ൾ​സ് ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ പോ​യി​ന്‍റു​ക​ൾ​ക്കാ​യി വാ​ശി​യേ​റി​യ പോ​രാ​ട്ടം ന​ട​ന്നു. ഹൈ​ഡ​ൽ​ബെ​ർ​ഗി​ൽ നി​ന്നു​ള്ള അ​നൂ​പ്-​ഗ​ണേ​ഷ് സ​ഖ്യം ഫൈ​ന​ലി​ൽ വി​ജ​യി​ച്ച് ക​പ്പ് നേ​ടി.




സ്റ്റു​ട്ട്ഗാ​ർ​ട്ടി​ൽ നി​ന്നു​ള്ള അ​ബി​ൻ-​ന​ബീ​ൽ ടീം ​ര​ണ്ടാം സ്ഥാ​ന​വും ഹൈ​ഡ​ൽ​ബെ​ർ​ഗി​ൽ നി​ന്നു​ള്ള ജ​യ്-​സു​മേ​ഷ് സ​ഖ്യം മൂ​ന്നാം സ്ഥാ​ന​വും ലോ​റാ​ക്കി​ൽ നി​ന്നു​ള്ള അ​വ​റാ​ച്ച​ൻ-​ലി​ബി​ൻ ടീം ​നാ​ലാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ഫ്രാ​ങ്ക്ഫ​ർ​ട്ട് ടീ​മി​ലെ അ​രു​ൺ​കു​മാ​ർ നാ​യ​ർ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. ഫ്രാ​ങ്ക്ഫ​ർ​ട്ട് ഫാ​ൽ​ക്ക​ൺ​സി​ലെ വ്യാ​സ​ൻ ബാ​ല​ച​ന്ദ്ര​ൻ, ബി​നീ​ഷ് വ​ർ​ഗീ​സ്, നി​തി​ൻ ജ​നാ​ർ​ദ​ന​ൻ, നെ​ബു ജോ​ൺ, ജി​മ്മി തോ​മ​സ്, എ​ബി അ​നി​ൽ ബാ​ബു, അ​ൻ​വ​ർ അ​ക്ബ​ർ എ​ന്നി​വ​ർ ടൂ​ർ​ണ​മെ​ന്‍റി​ന് നേ​തൃ​ത്വം ന​ൽ​കി.

അ​മ​രീ​ഷ് രാ​ജ​ൻ, റെ​ജി​ൻ കു​മാ​ർ, അ​രു​ൺ രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, ഹ​ൻ​സ് പോ​ൾ ആ​ന്‍റ​ണി എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. ക​ളി​ക്ക​ള​ത്തി​ലെ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് പു​റ​മെ നാ​ട​ൻ ത​ട്ടു​ക​ട​യും ഇ​ത്ത​വ​ണ​ത്തെ എം​ബി​എ​ല്ലി​ന്‍റെ പ്ര​ത്യേ​ക​ത​യാ​യി​രു​ന്നു.

കളിക്കാർക്കും കാ​ണി​ക​ൾ​ക്കും ബാ​സ്റ്റ്യ​ൻ സേ​വ്യ​റും സം​ഘ​വും ഭക്ഷണം ഒരുക്കിയിരുന്നു.