മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭാ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​ര്‍ മാ​ര്‍​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Thursday, May 29, 2025 10:46 AM IST
വ​ത്തി​ക്കാ​ൻ സി​റ്റി: മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ​യു​ടെ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​ര്‍ വ​ത്തി​ക്കാ​നി​ല്‍ ലെ​യോ പ​തി​നാ​ലാ​മ​ന്‍ മാ​ര്‍​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. മ​ല​ങ്ക​ര​സ​ഭ​യു​ടെ ഉ​പ​ഹാ​ര​മാ​യി ആ​റ​ന്‍​മു​ള ക​ണ്ണാ​ടി മാ​ര്‍​പാ​പ്പ​യ്ക്ക് സ​മ്മാ​നി​ച്ചു.

മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രാ​യ ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ കൂ​റി​ലോ​സ്, യൂ​ഹാ​നോ​ന്‍ മാ​ര്‍ പോ​ളി​ക്കാ​ര്‍​പ്പോ​സ്, അ​ല​ക്‌​സി​യോ​സ് മാ​ര്‍ യൗ​സേ​ബി​യോ​സ്, ഡോ. ​ജോ​ഷ്വാ മാ​ര്‍ നി​ക്കോ​ദി​മോ​സ്, ഡോ. ​ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ തെ​യോ​ഫി​ലോ​സ് എ​ന്നി​വ​ര്‍ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.


മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സു​റി​യാ​നി സ​ഭ​യു​ടെ എ​ക്യു​മെ​നി​ക്ക​ല്‍ റി​ലേ​ഷ​ന്‍​സ് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റാ​ണ് കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. റോ​മി​ലെ ഓ​റി​യ​ന്‍റ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ചാ​പ്പ​ലി​ല്‍ സ്വ​ര്‍​ഗാ​രോ​ഹ​ണ​പ്പെ​രു​ന്നാ​ള്‍ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് പി​താ​ക്ക​ന്‍​മാ​ര്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.