കാ​നി​ൽ ജാ​ഫ​ർ പ​നാ​ഹി​ക്ക് പാം ​ഡി ഓ​ർ
Wednesday, May 28, 2025 3:51 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
പാ​രീ​സ്: കാ​ൻ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യി​ലെ പാം ​ഡി ഓ​ർ പു​ര​സ്കാ​ര​ത്തി​ന് പ്ര​ശ​സ്ത ഇ​റാ​നി​യ​ൻ സം​വി​ധാ​യ​ക​ൻ ജാ​ഫ​ർ പ​നാ​ഹി​യു​ടെ "ഇ​റ്റ് വാ​സ് ജ​സ്റ്റ് ആ​ൻ ആ​ക്സി​ഡ​ന്‍റ്‌' എ​ന്ന ചി​ത്രം അ​ർ​ഹ​മാ​യി.

ഇ​റാ​ൻ സ​ർ​ക്കാ​രി​ന്‍റെ വി​ല​ക്കും ത​ട​വും കാ​ര​ണം വ​ർ​ഷ​ങ്ങ​ളാ​യി പ​നാ​ഹി​ക്ക് കാ​ൻ ച​ല​ച്ചി​ത്ര മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​റാ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​ടി​ച്ച​മ​ർ​ത്ത​ലും അ​ഴി​മ​തി​യും വി​വ​രി​ക്കു​ന്ന ത്രി​ല്ല​റാ​ണ് ഇ​റ്റ് വാ​സ് ജ​സ്റ്റ് ആ​ൻ ആ​ക്സി​ഡ​ന്‍റ്‌‌.


78-ാമ​ത് മേ​ള​യു​ടെ സ​മാ​പ​ന ച​ട​ങ്ങി​ൽ ജൂ​റി അ​ധ്യ​ക്ഷ ജൂ​ലി​യ​റ്റ് ബി​നോ​ഷെ​യാ​ണ് മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള പു​ര​സ്കാ​ര പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ അ​വാ​ർ​ഡു​ക​ൾ​ക്കാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​ത്സ​ര​വി​ഭാ​ഗ​ത്തി​ലെ ഏ​ക ജ​ർ​മ​ൻ ചി​ത്ര​മാ​യ മാ​ഷ ഷി​ലി​ൻ​സ്കി​യു​ടെ ‘ലു​ക്കിം​ഗ് ഇ​ൻ​ടു ദ ​സ​ൺ’ ജൂ​റി പു​ര​സ്കാ​രം നേ​ടി.