സീ​ന മെ​മ്മോ​റി​യ​ൽ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്; തു​ട​ർ​ച്ച​യാ​യി നാ​ലാം ത​വ​ണ​യും എ​ൽ​ജി​ആ​ർ
Saturday, May 31, 2025 5:13 PM IST
ഡി​നു ഡൊ​മി​നി​ക്
സാ​ലി​സ്ബ​റി: സാ​ലി​സ്ബ​റി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച അ​ഞ്ചാ​മ​ത് സീ​ന മെ​മ്മോ​റി​യ​ൽ ‌ടി10 ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റിന് ആ​വേ​ശ​ക​ര​മാ​യ പ​രി​സ​മാ​പ്തി. റോം​സി ഹ​ണ്ട്സ് ഫാം ​പ്ലെ​യിം​ഗ് ഫീ​ൽ​ഡി​ൽ സം​ഘ​ടി​പ്പി​ച്ച ടൂ​ർ​ണ​മെ​ന്‍റി​ൽ യു​കെ​യി​ലെ ക​രു​ത്ത​രാ​യ എ​ട്ട് ടീ​മു​ക​ളാ​ണ് ര​ണ്ട് ഗ്രൂ​പ്പു​ക​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ഏ​റ്റു​മു​ട്ടി​യ​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30ന് ആ​രം​ഭി​ച്ച ടൂ​ർ​ണ​മെ​ന്‍റിന്‍റെ ​ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം യു​ക്മ ദേ​ശീ​യ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ നാ​യ​ർ നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് എം.​പി. പ​ത്മ​രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​രം​ഭി​ച്ച യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി ജി​നോ​യ്സ് തോ​മ​സ് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ട്ര​ഷ​റ​ർ ഷാ​ൽ​മോ​ൻ പ​ങ്കേ​ത്ത്, സ്പോ​ർ​ട്സ് കോഓർ​ഡി​നേ​റ്റ​ർ​മാ​രാ​യ നി​ശാ​ന്ത് സോ​മ​ൻ, റി​യാ ജോ​സ​ഫ്, ര​ക്ഷാ​ധി​കാ​രി ഷി​ബു ജോ​ൺ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഫോ​ക്ക​സ് ഫി​ൻ​ഷു​വ​ർ ലി​മി​റ്റ​ഡ്, ക​ഫേ ദീ​വാ​ലി, നാ​ച്ചു​റ​ൽ ഫു​ഡ്സ് തു​ട​ങ്ങി​യ പ്ര​മു​ഖ​രാ​ണ് ടൂ​ർ​ണ​മെ​ന്‍റിന്‍റെ സ്പോ​ൺ​സ​ർ​മാ​ർ.



ആ​ദ്യ​മ​ത്സ​ര​ത്തി​ൽ ഗ്രൂ​പ്പ് എയി​ൽ എ​സ്എം 24 ഫോ​ക്സ് ഇ​ല​വ​ൻ ബ്ര​ഹ്മ​ർ ദ്ര​വീ​ഡി​യ​ൻ​സ് സാ​ലി​സ്ബെ​റി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ഗ്രൂ​പ്പ് ബി​യി​ൽ ര​ണ്ടാ​മ​ത്തെ പി​ച്ചി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഗ​ള്ളി ഓ​ക്സ്ഫോ​ർ​ഡ് സ്വി​ണ്ട​ൻ സി​സിയെ ​പ​രാ​ജ​യ​പ്പെ​ടു​ത്തി.

ഫൈ​ന​ലി​ൽ കേ​ര​ള ര​ഞ്ജി താ​രം രാ​ഹു​ൽ പൊ​ന്ന​ന്‍റെ മി​ക​വി​ൽ 110 എ​ന്ന കൂ​റ്റ​ന്‍ സ്കോ​റി​ലേ​ക്ക് നീ​ങ്ങി​യ എ​സ്എം 24 ഫോ​ക്സ് ഇ​ല​വ​ൻ ഒ​രു ഘ​ട്ട​ത്തി​ൽ വി​ജ​യം ഉ​റ​പ്പി​ച്ചി​രു​ന്ന​താ​ണ്. എ​ന്നാ​ൽ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ആ​റ് ഓ​വ​റി​നു ശേ​ഷം ഇ​ടി​മി​ന്ന​ലാ​യി മാ​റി​യ ബാ​ബു വീ​ട്ടി​ലി​ന്‍റെ മി​ക​വി​ൽ അ​ത്യ​ന്തം ആ​വേ​ശ​ക​ര​മാ​യി അ​വ​സാ​ന ഓ​വ​റി​ൽ എ​ൽജിആ​ർ വി​ജ​യം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

വൈ​കു​ന്നേ​രം ന​ട​ന്ന സ​മാ​പ​ന ച​ട​ങ്ങി​ൽ സെ​മി​ഫൈ​ന​ലി​ൽ പ്ലെയർ ഓ​ഫ് ദ ​മാ​ച്ച് ആ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​സ്​എം 24 ഫോ​ക്സ് ഇ​ല​വ​ന്‍റെ ആ​ദി​ത്യ ച​ന്ദ്ര​ന് സാ​ലി​സ്ബ​റി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം സാ​ബു ജോ​സ​ഫും ര​ണ്ടാം സെ​മി​ഫൈ​ന​ലി​ൽ പ്ലെയർ ഓ​ഫ് ദ ​മാ​ച്ച് ആ​യ എ​ൽജിആറിന്‍റെ പ്രെ​യി​സ​ൻ ഏ​ലി​യാ​സി​ന് എ​സ്എംഎ വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​നി നി​നോ​യും ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു.




പ്ലെയർ ഓ​ഫ് ദ ​ഫൈ​ന​ലായി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബാ​ബു വീ​ട്ടി​ലി​ന് എ​സ്.​എം.​എ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം അ​രു​ൺ കൃ​ഷ്ണ​ൻ, ബെ​സ്റ്റ് ബാ​റ്റ്സ്മാ​ൻ (പ്രെ​യി​സ​ൻ ഏ​ലി​യാ​സ് - 108 റൺസ്), മികച്ച ബൗ​ള​ർ ( ബാ​ബു വീ​ട്ടി​ൽ - ആറ് വി​ക്ക​റ്റ്) എ​ന്നി​വ​ർ​ക്ക് എ​സ്എം​എ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​ൻ​മേ​രി സ​ന്ദീ​പ്, പിആ​ർഒ ഡി​നു ഡൊ​മി​നി​ക് എ​ന്നി​വ​ർ ട്രോ​ഫി​ക​ൾ കൈ​മാ​റി.

മി​ക​ച്ച അ​മ്പ​യ​ർ​മാ​ർ​ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ റോ​ഷ്ണി വൈ​ശാ​ഖ്, ബി​ബി​ൻ എ​ന്നി​വ​രും കൈ​മാ​റി. ടൂ​ർ​ണ​മെ​ന്‍റിന്‍റെ ജേ​താ​ക്ക​ളാ​യ എ​ൽജി ആ​റി​ന് മു​ഖ്യ സ്പോ​ൺ​സ​ർ​മാ​രാ​യ ഫോ​ക്ക​സ് ഫി​ൻ​ഷു​വ​റിന് ​വേ​ണ്ടി ജി​നോ​യി​സ് തോ​മ​സ് ട്രോ​ഫി​യും സ​മ്മാ​ന​ത്തു​ക​യാ​യ ആ​യി​രം പൗ​ണ്ടും സ​മ്മാ​നി​ച്ചു.

എ​ൽജിആ​ർ നാ​യ​ക​ൻ കി​ജി സീ​ന മെ​മ്മോ​റി​യ​ൽ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി ര​ക്ഷാ​ധി​കാ​രി ഷി​ബു ജോ​ണി​ന്‍റെ കെെ​യി​ൽ നി​ന്നും ഏ​റ്റു​വാ​ങ്ങി. ടൂ​ർ​ണ​മെ​ന്‍റ് റ​ണ്ണേ​ഴ്സ് അ​പ്പാ​യ എ​സ്എം 24 ഫോ​ക്സ് ഇ​ല​വ​ന് ​പ്ര​ശ​സ്ത ഇ​ൻ​സ്റ്റ​ഗ്രാം ഇ​ൻ​ഫ്ലു​വെ​ൻ​സ​ർ അ​ൻ​വി​ൻ ജോ​സ് ട്രോ​ഫി സ​മ്മാ​നി​ച്ച​പ്പോ​ൾ കോസ്പോ​ൺ​സ​ർ​മാ​രാ​യ ക​ഫെ ദീ​വാ​ലി (റ​ഷീ​ദ്) നാ​ച്ചു​റ​ൽ ഫു​ഡ്സ് (സ്റ്റെ​ഫി​ൻ) എ​ന്നി​വ​ർ സ​മ്മാ​ന​ത്തു​ക​യാ​യ 500 പൗ​ണ്ടും താ​ര​ങ്ങ​ൾ​ക്കു​ള്ള മെ​ഡ​ലു​ക​ളും കൈ​മാ​റി.



ടൂ​ർ​ണ​മെ​ന്‍റിന്‍റെ ​നെ​ടും​തൂ​ണാ​യി ഏ​വ​രെ​യും ഏ​കോ​പി​പ്പി​ച്ച നി​ഷാ​ന്ത് സോ​മ​ൻ, മി​ത​മാ​യ നി​ര​ക്കി​ൽ ഭ​ക്ഷ​ണം ന​ൽ​കി​യ ടെ​ർ​മ​റി​ക് കി​ച്ച​ൻ, ക​ളി​ക്കാ​ർ, കാ​ണി​ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്ക് എ​സ്എം​എ എ​ക്സി​ക്യൂ​ട്ടീ​വ് ബി​ജു ഏ​ലി​യാ​സ് ന​ന്ദി അ​ർ​പ്പി​ച്ചു.



എ​സ്എം​എയ്ക്ക് ​വേ​ണ്ടി ബിടിഎം ഫോ​ട്ടോ​ഗ്രാ​ഫി (ബി​ജു മൂ​ന്നാ​ന​പ്പി​ള്ളി​ൽ), മീ​ഡി​യ ടീം ​അം​ഗ​ങ്ങ​ളാ​യ പ്ര​ശാ​ന്ത്, അ​ഖി​ൽ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ക​ർ​ത്തി​യ ചി​ത്ര​ങ്ങ​ൾ കാ​ണു​വാ​ൻ സാ​ലി​സ്ബ​റി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഫേയ്​സ്ബു​ക്ക് പേ​ജ് സ​ന്ദ​ർ​ശി​ക്കു​ക.

ലി​ങ്ക് ചു​വ​ടെ: https://www.facebook.com/share/1Ap81QKL6K/