മ​ല​യാ​ളി പെ​ൺ​കു​ട്ടിക്ക് ലെ​യോ മാർപാ​പ്പ​യു​ടെ ആ​ശീ​ർ​വാ​ദം
Saturday, May 24, 2025 11:04 AM IST
വ​ത്തി​ക്കാ​ൻ സി​റ്റി: ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ ആ​ശീ​ർ​വാ​ദം ല​ഭി​ച്ച​തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ൽ മ​ല​യാ​ളി പെ​ൺ​കു​ട്ടി. കാ​ഞ്ഞൂ​ർ പു​തു​ശേ​രി ആ​ൽ​ബി​ൻ-​ആ​ശാ ദ​മ്പ​തി​ക​ളു​ടെ ഇ​ള​യ മ​ക​ൾ അ​ന്ന മ​രി​യ​യ്ക്കാ​ണ് മാ​ർ​പാ​പ്പ​യു​ടെ ആ​ശീ​ർ​വാ​ദം ല​ഭി​ച്ച​ത്.

ജ​ർ​മ​നി​യി​ൽ താ​മ​സി​ക്കു​ന്ന ഇ​വ​ർ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണു വ​ത്തി​ക്കാ​ൻ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​ത്. സെ​ന്‍റ് പോ​ൾ​സ് ബ​സി​ലി​ക്ക​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ മാ​ർ​പാ​പ്പ പ്ര​വേ​ശി​ക്കു​ന്ന​തി​നി​ടെ പാ​പ്പാ​യെ​ന്ന് അ​ന്ന തു​ട​ർ​ച്ച​യാ​യി ഉ​റ​ക്കെ വി​ളി​ച്ചു.


വി​ളി കേ​ട്ട് അ​ടു​ത്തെ​ത്തി​യ മാ​ർ​പാ​പ്പ അ​ന്ന​യു​ടെ ത​ല​യി​ൽ കൈ​വ​ച്ച് ആ​ശീ​ർ​വ​ദി​ക്കു​ക​യാ​യി​രു​ന്നു. മ​ല​യാ​ളി വൈ​ദി​ക​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ത​ങ്ങ​ൾ​ക്കു ബ​സി​ലി​ക്ക​യി​ൽ എ​ത്താ​ൻ ക​ഴി​ഞ്ഞ​തെ​ന്നും മാ​ർ​പാ​പ്പ ക​ട​ന്നു​പോ​യ വ​ഴി​ക്കു സ​മീ​പ​ത്താ​ണ് ഇ​രി​പ്പി​ടം ല​ഭി​ച്ച​തെ​ന്നും ആ​ൽ​ബി​ൻ പ​റ​ഞ്ഞു.