അ​യ​ർ​ല​ൻ​ഡി​ലെ മ​ല​യാ​ളി വ​ടം​വ​ലി മ​ത്സ​ര​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ഭ​ര​ണ​സ​മി​തി​യാ​യി ടിം​സ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Monday, May 26, 2025 3:51 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
താ​ല: കൗ​ണ്ടി ഡ​ബ്ലി​ൻ "ദ ​ട​ഗ് ഓ​ഫ് വാ​ർ അ​യ​ർ​ല​ൻ​ഡ്' - ഇ​ന്ത്യ മ​ല​യാ​ളി സെ​ഗ്മെ​ന്‍റി​ന് (ടിം​സ്) ഡ​ബ്ലി​നി​ലെ താ​ല​യി​ലു​ള്ള നാ​ഷ​ണൽ ബാ​സ്ക​റ്റ്ബോ​ൾ അ​രീ​ന​യി​ൽ ഔ​ദ്യോ​ഗി​ക തു​ട​ക്ക​മാ​യി. ഈ ​സീ​സ​ണി​ലെ ആ​ദ്യ​ത്തെ ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​നോ​ട​നു​ബ​ന്ധി​ച്ചാ​ണി​ത്.

സൗ​ത്ത് ഡ​ബ്ലി​ൻ സി​റ്റി കൗ​ൺ​സി​ൽ മേ​യ​ർ ബേ​ബി പെ​രേ​പ്പാ​ട​ൻ, ട​ഗ് ഓ​ഫ് വാ​ർ അ​യ​ർ​ല​ൻ​ഡ് പ്ര​സി​ഡ​ന്റ് മാ​ർ​ട്ടി​ൻ ഈ​ഗ​ൻ, ട​ഗ് ഓ​ഫ് വാ​ർ അ​യ​ർ​ല​ൻ​ഡ് സെ​ക്ര​ട്ട​റി നോ​യ​ൽ ഹി​ഗ്ഗി​ൻ​സ്, ടിം​സ് ചെ​യ​ർ​പേ​ഴ്‌​സ​ൺ സു​ബി​ൻ മ​ത്താ​യി, ടിം​സ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഓ​ൾ അ​യ​ർ​ല​ൻ​ഡ് മ​ല​യാ​ളി ട​ഗ് ഓ​ഫ് വാ​ർ യൂ​ണി​യ​ൻ എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന ടിം​സ്, അ​യ​ർ​ല​ൻ​ഡി​ലു​ട​നീ​ളം കേ​ര​ള ശൈ​ലി​യി​ലു​ള്ള വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി 2023 ജൂ​ലൈ​യി​ലാ​ണ് സ്ഥാ​പി​ത​മാ​യ​ത്. കേ​ര​ള ശൈ​ലി​യി​ലു​ള്ള വ​ടം​വ​ലി അ​യ​ർ​ല​ൻ​ഡി​ലു​ട​നീ​ളം വ്യാ​പി​പ്പി​ക്കു​ന്ന​തി​ന് മേ​യ​ർ ബേ​ബി പെ​രേ​പ്പാ​ട​ൻ പി​ന്തു​ണ അ​റി​യി​ച്ചു.


അ​യ​ർ​ല​ൻ​ഡി​ലു​ട​നീ​ളം ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ സ്റ്റാ​ൻ​ഡേ​ർ​ഡ് ചെ​യ്യു​ന്ന​തി​നും വ​രാ​നി​രി​ക്കു​ന്ന എ​ല്ലാ പു​തി​യ വ​ടം​വ​ലി ടീ​മു​ക​ളെ​യും പി​ന്തു​ണ​യ്ക്കു​ന്ന​തി​നും ടിം​സ് നി​ർ​ണാ​യ​ക ഭ​ര​ണ​സ​മി​തി​യാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ഹി​ഗി​ൻ​സും അ​റി​യി​ച്ചു.

അ​യ​ർ​ല​ൻ​ഡി​ലു​ട​നീ​ളം ഒ​രു കാ​യി​ക ഇ​ന​മാ​യി കേ​ര​ള ശൈ​ലി​യി​ലു​ള്ള വ​ടം​വ​ലി മ​ത്സ​ര​ത്തി​ന്‍റെ സു​ര​ക്ഷ, ക്ഷേ​മം, വ​ള​ർ​ച്ച എ​ന്നി​വ​യ്ക്ക് ആ​വ​ശ്യ​മാ​യ ച​ട്ട​ക്കൂ​ടും സു​സ്ഥി​ര​മാ​യ ഭ​ര​ണ​വും സ്ഥാ​പി​ക്കു​ന്ന​തി​ന് രാ​ജ്യാ​ന്ത​ര നി​യ​മ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​നു​ള്ള സം​ഘ​ട​ന​യു​ടെ പ്ര​തി​ബ​ദ്ധ​ത​യെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.