ഫാ. ജോസഫ് പുതുപ്പള്ളി നിര്യാതനായി
Friday, August 16, 2019 12:34 PM IST
ലൂസിയാന: ദീര്‍ഘകാലമായി അമേരിക്കയിലെ വിവിധ കത്തോലിക്കാ ദേവാലയങ്ങളില്‍ ശുശ്രൂഷ ചെയ്തു വന്ന ഫാ. ജോസഫ് പുതുപ്പള്ളി (81) ലൂസിയാനയിലെ മണ്‍റോയില്‍ ഓഗസ്റ്റ് 15-നു വ്യാഴാഴ്ച നിര്യാതനായി.

കോട്ടയം മാന്‍വെട്ടം പുതുപ്പള്ളി മാത്തന്‍ ജോസഫിന്റെയും ഏലിയൂടെയും മകനായി 1938ലാണു ജനനം. 1966ല്‍ വൈദിക പട്ടം സ്വീകരിച്ചു. ഇന്ത്യയില്‍ ബനാറസ് രൂപതക്കു വേണ്ടി വിവിധ ദേവാലയങ്ങളില്‍ സേവനം ചെയ്തു.

1986ല്‍ ന്യുജഴ്‌സിയില്‍ ഹോളി ഫാമിലി ദേവാലയത്തില്‍ അസി. വികാരിയായി ശുശ്രൂഷ ആരംഭിച്ചു. 1997ല്‍ മണ്‍റോയ് സെന്റ് മാത്യൂസില്‍ വികാരിയായി. 2016ല്‍ റിട്ടയര്‍ ചെയ്യും വരെ അവിടെ സേവനം അനുഷ്ഠിച്ചു. മൂന്നു വര്‍ഷമായി മണ്‍റോയില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു.

സഹോദരങ്ങള്‍: മാതു ജോസഫ് ന്യുയോര്‍ക്ക്; ത്രേസ്യാമ്മ ജോണ്‍, ന്യുയോര്‍ക്ക്; റോസമ്മ കുര്യതടം തലയോലപ്പറമ്പ്, ബ്രിജിറ്റ് പാളിയില്‍ മാഞ്ഞൂര്‍; സിസ്റ്റര്‍ തെരേസ മാര്‍ട്ടിന്‍ (ബംഗളൂരൂ)

പൊതൂദര്‍ശനം ഓഗസ്റ്റ് 16-നു വെള്ളി വൈകിട്ട് നാലു മുതല്‍ ഏഴു വരെ: സെന്റ് മാത്യുസ് ചര്‍ച്ച്, 121 ജാക്‌സണ്‍ സ്ട്രീറ്റ്, മണ്‍റോ, ലൂസിയാന. സംസ്‌കാര ശുശ്രൂഷ ഓഗസ്റ്റ് 17 ശനി രാവിലെ പതിനൊന്നിനു സെന്റ് മാത്യൂസ് ചര്‍ച്ചില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: മാത്യു ജോസഫ് 347 277 2185.

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി