ഫിലഡൽഫിയ സിറ്റി സർവീസിൽ സയൻസ് ടെക്നീഷ്യൻ, വാട്ടർ ട്രീറ്റ്മെന്‍റ് പ്ലാന്‍റ് ഓപ്പറേറ്റർ ജോലി ഒഴിവുകൾ
Monday, September 14, 2020 10:24 PM IST
ഫിലഡൽഫിയ: ജോലിസ്ഥിരതയും മിതമായ വേതനവും, സാമാന്യം നല്ല ഹെൽത്ത് ഇൻഷുറൻസും, ഒരു വർഷത്തിൽ 12 ലധികം പൊതു അവധിദിവസങ്ങളും, കൂടാതെ വെക്കേഷൻ, സിക്ക് അവധികളും വാഗ്ദാനം ചെയ്യുന്ന ഒരു ഗവൺമെന്‍റ് ജോലി നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഇതാ നല്ലൊരവസരം. ഫിലഡൽഫിയ തുടങ്ങിയുള്ള സിറ്റി സർവീസിൽ എൻട്രി ലെവലിലുള്ള രണ്ടു ജോലി ഒഴിവുകൾ നികത്തുന്നതിനായി നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികളിൽനിന്നും സിറ്റി സിവിൽ സർവീസ് കമ്മീഷൻ നിശ്ചിത ഫാറത്തിൽ അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്.

ഫിലഡൽഫിയ മുനിസിപ്പൽ ഗവണ്‍മെന്‍റിന്‍റെ വിവിധ ഡിപ്പാർട്ട്മെന്‍റുകളിൽ ഏറ്റവുമധികം ഇന്ത്യക്കാർ, പ്രത്യേകിച്ച് ധാരാളം മലയാളികൾ ജോലിചെയ്യുന്ന ഒ മേഖലയാണ് സിറ്റിയുടെ വാട്ടർ ഡിപ്പാർട്ട്മെന്‍റ വാട്ടർ ട്രീറ്റ്മെന്‍റ് പ്ലാന്‍റ് ഓപ്പറേറ്റർ മുതൽ പ്ലാന്‍റ് മാനേജർ വരെയുള്ള വിവിധ തസ്തികകളിൽ ഇന്ത്യക്കാരുടെ സാന്നിദ്ധ്യം നിറഞ്ഞുനിൽക്കുന്ന ഈ മേഖലയിൽ സയൻസ് ടെക്നീഷ്യൻ (Exam number: 3G32-20200907-OC-02), വാട്ടർ ട്രീറ്റ്മെന്‍റ് പ്ലാന്‍റ് ഓപ്പറേറ്റർ (Exam number: 7E45-20200907-OC-00) എന്നീ അടിസ്ഥാനജോലി ഒഴിവുകൾ നികത്തുന്നതിനായിട്ടാണ് സിവിൽ സർവീസ് കമ്മീഷൻ ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിçന്നത്. ഓണ്‍ലൈൻ അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.

സയൻസ് ടെക്നീഷ്യൻ ജോലിക്കപേക്ഷിക്കുന്ന ഉദ്യോഗാർഥികൾ ഒരു അംഗീകൃത ടെക്നിക്കൽസ്ഥാപനത്തിൽ നിന്നോ, കോളേജിൽനിന്നോ, യൂണിവേഴ്സിറ്റിയിൽ നിന്നോ ലാബ് വർക്ക് ഉൾപ്പെടെ വാട്ടർ ടെക്നോളജി, ബയോളജി, കെമിസ്ട്രി, എൻവയോണ്‍മെന്‍റൽ സയൻസ്, മെഡിക്കൽ ടെക്നോളജി എന്നിവയിൽ ഏതിലെങ്കിലും രണ്ടുവർഷത്തെ കോഴ്സ് പൂർത്തിയാക്കിയിരിക്കുകയോ, അല്ലെങ്കിൽ 12 മാസത്തെ തൊഴിൽപരിചയത്തോടുകൂടി മുകളിൽ പറഞ്ഞ വിഷയങ്ങളിലേതിലെങ്കിലും 6 ക്രെഡിറ്റിൽ കുറയാതെയുള്ള ഒരു വർഷത്തെ കോഴ്സ് പൂർത്തിയാക്കിയിരിക്കുകയോ വേണം.

വാട്ടർ ട്രീറ്റ്മെന്‍റ് പ്ലാന്‍റ് ഓപ്പറേറ്റർ ജോലിക്കപേക്ഷിക്കുന്ന ഉദ്യോഗാർഥികൾ ഹൈസ്കൂൾ പാസായിരിക്കണം. കൂടാതെ കന്പനട്ടറിന്‍റെ സഹായത്തോടെ ശുദ്ധീകരണ പ്രക്രിയകൾ നിയന്ത്രിക്കപ്പെടുന്ന ഒരു വാട്ടർ ട്രീറ്റ്മെന്‍റ് പ്ലാന്‍റിൽ കുറഞ്ഞത് ഒരു വർഷത്തെ തൊഴിൽ പരിചയവും നേടിയിരിക്കണം.

അപേക്ഷയോടൊപ്പം കോളേജ് ട്രാൻസ്ക്രിപ്റ്റിന്‍റെ കോപ്പികൂടി വേíണ്ടതാണ്. അപേക്ഷകർ ഫിലഡൽഫിയ സിറ്റിയിൽ സ്ഥിരതാമസക്കാരാകണമെന്ന് നിർബന്ധമില്ല. ജോലിയിൽ പ്രവേശിച്ചതിനുശേഷം ഒരുവർഷത്തിëള്ളിൽ സിറ്റിയിലേക്കു താമസം മാറ്റിയാൽ മതിയാകും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതിയതി സെപ്റ്റംബർ 18. കന്പനട്ടർ ആധാരമാക്കിയുള്ള എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിൽ തയാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റിൽ നിìമായിരിക്കും നിയമനം നടത്തുക. കൂടുതൽ വിവരങ്ങൾക്ക് https://www.phila.gov/jobs/#/ എന്ന വെബ്സൈറ്റ് നോക്കുക.

നദീജലത്തിൽനിന്നും കുടിക്കാനുപയുക്തമായ ശുദ്ധജലം നിർമ്മിക്കുന്ന പ്രക്രീയയിലുടനീളം പലഘട്ടങ്ങളിലുള്ള വെള്ളത്തിന്‍റേയും ശുദ്ധിചെയ്യാൻപയോഗിക്കുന്ന വിവിധ രാസപദാർഥങ്ങളുടേയും ക്വാളിറ്റി കണ്‍ട്രോൾ ടെസ്റ്റുകൾ നടത്തി ഗുണമേന്മ ഉറപ്പുവ ത്തുകയാണ് സയൻസ് ടെക്നീഷ്യൻ ജോലിയുടെ സ്വഭാവം.

ജലം ശുദ്ധീകരിക്കുക എന്ന വളരെ പ്രധാനമായ ജോലി നിർവഹണത്തിൽ സഹായിക്കുന്നവരാണ് വാട്ടർ ട്രീറ്റ്മെന്‍റ് പ്ലാന്‍റ് ഓപ്പറേറ്റർമാർ. ഉപരിതല ജലസ്രോതസുകളിൽനിìള്ള പ്രകൃതിദത്തമായ വെള്ളം അടുത്തുള്ള ജലശുദ്ധീകരണശാലകളിൽ എത്തിച്ച് അതിലുള്ള ബാക്ടീരിയ പോലുള്ള ഉപദ്രവകാരികളായ അണുക്കളേയും, മറ്റു രാസമാലിന്യങ്ങളേയും പൂർണമായി മാറ്റിയോ അല്ലെങ്കിൽ നശിപ്പിച്ചോ കുടിക്കുന്നതിക്കുപയുക്തമാക്കി നമ്മുടെ ടാപ്പുകളിലെത്തിക്കുന്നതിന്‍റെ ചുമതല വഹിക്കുന്നവരാണ് ഓപ്പറേറ്റർമാർ. അതേപോലെ തന്നെ, റസിഡൻഷ്യൽ ആന്‍റ് കൊമ്മേർഷ്യൽ ബിൽഡിംഗുകളിൽ നിറം, വ്യവസായശാലകളിൽനിറമുള്ള അണുജലത്തിലെ ഉപദ്രവകാരികളായ കീടങ്ങളേയും, കൃമികളേയും രാസമാലിന്യങ്ങളേയും നീക്കം ചെയ്ത് ജലാശയങ്ങളിലേക്ക് തിരിച്ചുവിടുന്നതിനുപയുക്തമാക്കുന്നതും ഇക്കൂട്ടരാണ്.

ഈ രണ്ടു ജോലികളും വളരെ കൃത്യമായി ചെയ്യുന്നത് 24 മണിക്കൂറൂം വിവിധ ഷിഫ്റ്റുകളിലായി ജോലിചെയ്യുന്ന വാട്ടർ ട്രീറ്റ്മെന്‍റ് പ്ലാന്‍റ് ഓപ്പറേറ്റർമാരാണ്. ഇതുകൂടാതെ ജലശുദ്ധീകരണപ്രക്രിയയിലുടനീളം ഉപയോഗിക്കുന്ന വിവിധയിനം പന്പുകൾ, വാൽവുകൾ, പൈപ്പുകൾ, മീറ്ററുകൾ തുടങ്ങി വളരെയധികം ഉപകരണങ്ങളുടെ മേൽനോട്ടം വഹിക്കുക എന്ന ജോലികൂടിയുണ്ട് ഇവർക്ക്. അവർ വിവിധ മീറ്ററുകൾ വായിച്ചുമനസിലാക്കുന്നതിനും, വ്യാഖ്യാനിക്കുന്നതിനും, ആവശ്യാനുസരണം മീറ്ററുകളും ഗേജുകളും കാലിബ്രേറ്റു ചെയ്ത് അഡ്ജസ്റ്റു ചെയ്യുന്നതിനും പ്രാപ്തരായിരിക്കണം. കൂടാതെ ജലശുദ്ധീകരണത്തിനുപയോഗിക്കുന്ന ക്ലോറിൻ പോലുള്ള കെമിക്കലുകൾ ആവശ്യാനുസരണം ചേർക്കുക, ഇടയ്ക്കിടെ പരിശോധനക്കായി വിവിധ ഘട്ടങ്ങളിലുള്ള വെള്ളത്തിന്‍റെ സാന്പിളുകൾ ശേഖരിച്ചു ലാബിലെത്തിക്കുക, ഉപകരണങ്ങളുടെ കേടുപാടുകൾ തീർക്കുക, കന്പനട്ടറിന്‍റെ സഹായത്തോടെ പ്രോസസ് ഉപകരണങ്ങളുടെ പ്രവർത്തനം മോനിട്ടർ ചെയ്യുകയും, കേടുപാടുകൾ തീർക്കുകയും ചെയ്യുക, ജലശുദ്ധീകരണ പ്രോസസിലുടനീളം യുകതമായ തീരുമാനങ്ങൾ എടുക്കുക, ഉപകരണങ്ങളുടെ മെയിന്‍റനൻസ് നിശ്ചയിçകയും നടപ്പിലാക്കുകയും ചെയ്യുക തുടങ്ങി വിവിധയിനം ടാസ്കുകൾ അവർ നിത്യേന നിർവഹിക്കും. പ്ലാന്‍റിന്‍റെ വലുപ്പമനുസരിച്ചു ചെയ്യേണ്ടിവരുന്ന ജോലികൾ വ്യത്യസ്തമായിരിക്കും. നിയമനം ലഭിക്കുന്ന സ്ഥലത്തിനനുസരിച്ച് ചിലപ്പോൾ മൂന്നു ഷിഫ്റ്റുകളിലും ജോലി ചെയ്യേണ്ടതായി വരും.

റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ