ഡാ​ള​സ് കൗ​ണ്ടി​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന; ടെ​ക്സ​സി​ൽ മ​ര​ണ സം​ഖ്യ 30,000 ക​വി​ഞ്ഞു
Wednesday, January 13, 2021 10:29 PM IST
ഡാ​ള​സ്: ഡാ​ള​സ് കൗ​ണ്ടി​യി​ൽ ഏ​ക​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വീ​ണ്ടും റെ​ക്കോ​ർ​ഡ് വ​ർ​ധ​ന. ജ​നു​വ​രി 12 ചൊ​വ്വാ​ഴ്ച മാ​ത്രം3549 പേ​ർ​ക്കാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. പ​തി​നാ​ലു മ​ര​ണ​വും രേ​ഖ​പ്പെ​ടു​ത്തി. അ​തേ​സ​മ​യം ടെ​ക്സ​സ് സം​സ്ഥാ​ന​ത്തെ കോ​വി​ഡ് മ​ര​ണ​സം​ഖ്യ 30,000 ക​വി​ഞ്ഞു.

ഡാ​ള​സ് കൗ​ണ്ടി​യി​ലും സം​സ്ഥാ​ന​ത്തും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും പു​തി​യ റെ​ക്കോ​ർ​ഡ് രേ​ഖ​പ്പെ​ടു​ത്തി. 14000 പേ​രാ​ണ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. (ഡാ​ള​സ് കൗ​ണ്ടി 4158, ടെ​ക്സ​സ് 14218).

നോ​ർ​ത്ത് ടെ​ക്സ​സ് അ​തി​ഗു​രു​ത​ര​മാ​യ അ​വ​സ്ഥ​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന് ഡാ​ള​സ് കൗ​ണ്ടി ജ​ഡ്ജി ക്ലെ ​ജ​ങ്കി​ൻ​സ് വ്യ​ക്ത​മാ​ക്കി. രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​വ​ശ്യ​മാ​യ ക​ർ​ശ​ന നി​യ​ന്ത്ര​ണം പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്ത​രു​തെ​ന്നും ജ​ഡ്ജി ആ​വ​ശ്യ​പ്പെ​ട്ടു.

ഡാ​ള​സ് കൗ​ണ്ടി​യി​ൽ ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 197359 ആ​യി ഉ​യ​ർ​ന്നു, 1791 പേ​ർ മ​രി​ച്ചു. ടെ​ക്സ​സി​ൽ ഇ​തു​വ​രെ 1,995,292, പേ​ർ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യം 3, 0219 മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ