"മാ​ഗ്' ​ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് ഏ​പ്രി​ൽ 17, 18, 24 തീ​യ​തി​ക​ളി​ൽ
Monday, April 12, 2021 11:44 PM IST
ഹൂ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഹൂ​സ്റ്റ​ണ്‍ (മാ​ഗ്) ന​ട​ത്തി വ​രു​ന്ന വി​വി​ധ സാ​മൂ​ഹ്യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടോ​പ്പം കാ​യി​ക രം​ഗ​ത്തും വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു.

കോ​വി​ഡ് മ​ഹാ​മാ​രി സൃ​ഷ്ടി​ച്ച പ്ര​തി​സ​ന്ധി മൂ​ലം ഒ​രു വ​ർ​ഷ​മാ​യി കാ​യി​ക പ​രി​പാ​ടി​ക​ൾ​ക്ക് മു​ട​ക്കം സം​ഭ​വി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മാ​ഗി​ന്‍റെ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​നെ ആ​വേ​ശ​ത്തോ​ട​യാ​ണ് ഹൂ​സ്റ്റ​ണി​ലെ സ്പോ​ർ​ട്സ് പ്രേ​മി​ക​ൾ സ്വാ​ഗ​തം ചെ​യ്യു​ന്ന​ത്.

ഏ​പ്രി​ൽ 17, 18, 24 (ശ​നി, ഞാ​യ​ർ, ശ​നി ) തീ​യ​തി​ക​ളി​ലാ​യി സ്റ്റാ​ഫോ​ർ​ഡ് സി​റ്റി​യു​ടെ ഗ്രൗ​ണ്ടി​ലാ​ണ് (3108, 5th Street, Stafford, TX 77477) മ​ൽ​സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റു​ക. 17ന് ​ശ​നി​യാ​ഴ്ച രാ​വി​ലെ 7.30 മു​ത​ൽ വൈ​കു​ന്നേ​രം 4 വ​രെ​യും 18 ന് ​ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു 1 മു​ത​ൽ വൈ​കു​ന്നേ​രം 5 വ​രെ​യും ഫൈ​ന​ൽ മ​ൽ​സ​ര​ങ്ങ​ൾ 24 ന് ​ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ച്ചു ഉ​ച്ച​യ്ക്ക് അ​വ​സാ​നി​പ്പി​ക്ക​ത്ത​ക്ക വി​ധ​ത്തി​ലാ​ണ് മ​ൽ​സ​ര​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​ക്കു​ന്ന​ത്.

ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​രാ​യ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളെ അ​ണി നി​ര​ത്തി ഹൂ​സ്റ്റ​ണ്‍ വാ​രി​യ​ർ​സ്, സ്റ്റാ​ഫോ​ർ​ഡ് ക്രി​ക്ക​റ്റ് ക്ല​ബ്, സ്റ്റാ​ർ​സ്‌​സ് ഓ​ഫ് ഹൂ​സ്റ്റ​ണ്‍, റോ​യ​ൽ സാ​വ​ന്ന ക്രി​ക്ക​റ്റ് ക്ല​ബ്, എ​ൻ​സി​എ​സി സൂ​പ്പ​ർ കിം​ഗ്സ്, മാ​ഗ് ക്രി​ക്ക​റ്റ് ക്ല​ബ് തു​ട​ങ്ങി ആ​റു പ്ര​മു​ഖ ടീ​മു​ക​ളാ​ണ് ഇ​ത്ത​വ​ണ മാ​റ്റു​ര​ക്കു​ന്ന​ത്. ’മാ​ഗി​ന്‍റെ സ്വ​ന്തം ക്രി​ക്ക​റ്റ് ടീ​മും ആ​ദ്യ​മാ​യി മ​ത്സ​ര​ക്ക​ള​ത്തി​ലി​റ​ങ്ങു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​ടൂ​ർ​ണ​മെ​ന്‍റി​നു​ണ്ട്.

അ​പ്നാ ബ​സാ​ർ, മി​സോ​റി സി​റ്റി (മെ​ഗാ സ്പോ​ണ്‍​സ​ർ) ജോ​ബി​ൻ പ്രി​യ​ൻ ഗ്രൂ​പ്പ് (ഗ്രാ​ൻ​ഡ് സ്പോ​ണ്‍​സ​ർ ) ആ​ർ​വി​എ​സ് ഇ​ൻ​ഷു​റ​ൻ​സ് ഗ്രൂ​പ്പ്, മ​ല്ലു ക​ഫേ റേ​ഡി​യോ, ജോ​ണ്‍ ജേ​ക്ക​ബ് (ഫി​നാ​ൻ​ഷ്യ​ൽ പ്രൊ​ഫ​ഷ​ണ​ൽ) എ​ന്നി​വ​രാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ പ്ര​ധാ​ന സ്പോ​ണ്‍​സ​ർ​മാ​ർ. .

ടീ​മം​ഗ​ൾ​ക്കും സം​ഘാ​ട​ക​ർ​ക്കും എ​ല്ലാ​വി​ധ പ്രോ​ത്സാ​ഹ​ന​വും ന​ൽ​കി ഈ ​ടൂ​ർ​ണ​മെ​ന്‍റി​നെ വ​ൻ​വി​ജ​യ​മാ​ക്കി തീ​ർ​ക്ക​ണ​മെ​ന്ന് മാ​ഗ് ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ഥി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്,

റ​ജി കോ​ട്ട​യം - 832 723 7995
വി​നോ​ദ് വാ​സു​ദേ​വ​ൻ - 832 528 6581
ജോ​ജി ജോ​സ​ഫ് - 713 515 8432
വാ​വ​ച്ച​ൻ - 832 468 3322
രാ​ജേ​ഷ് വ​ർ​ഗീ​സ് - 832 273 0361

റി​പ്പോ​ർ​ട്ട്: ജീ​മോ​ൻ റാ​ന്നി