ഫൊക്കാന കൺവൻഷനോടനുബന്ധിച്ച് ഏകദിന ക്രൂയിസ് യാത്രാ
Wednesday, May 18, 2022 6:16 PM IST
ഫ്രാൻസിസ് തടത്തിൽ
ഫ്‌ളോറിഡ: ഫൊക്കാന ഒർലാണ്ടോ കൺവൻഷന്‍റെ അവസാന ദിനമായ ജൂലൈ 10 നു കൺവൻഷൻ പ്രതിനിധികൾക്കായി ഏകദിന കപ്പൽ വിനോദയാത്ര സംഘടിപ്പിച്ചിരിക്കുന്നതായി ഫൊക്കാന ഭാരവാഹികൾ അറിയിച്ചു. ഫൊക്കാനയുടെ ചരിത്രത്തിൽ ആദ്യമായാണ് കൺവൻഷനോടനുബന്ധിച്ച് പ്രതിനിധികൾക്കായി ക്രൂസ് യാത്ര സംഘടിപ്പിക്കുന്നത്.

കാസിനോ സിക്രൂയിസ് ആയതിനാൽ ഗെയിം നിയമപ്രകാരം 18 വയസിനു മുകളിലുള്ളവർക്ക് മാത്രമായിരിക്കും ഈ യാത്രയിൽ പങ്കെടുക്കാൻ അനുമതി ഉള്ളൂ. യാത്രയ്ക്കായി ഒർലാണ്ടോയിൽ നിന്ന് സീപോർട്ടിലേക്കുള്ള ബസ് യാത്രയ്ക്കായി 50 ഡോളറാണ് ഒരാളിൽ നിന്നും ഈടാക്കുക. താമസം ആവശ്യമുള്ളവർക്ക് ഹോട്ടൽ നിരക്കടക്കം നൽകേണ്ടിവരും. ഹോട്ടലിൽ ബുക്ക് ചെയ്യണമെങ്കിൽ 140 ഡോളറാണ് നിരക്ക്. ഒരാൾക്ക് 20 ഡോളർ വീതമാണ് ക്രൂയിസ് യാത്രയ്ക്കു നൽകേണ്ട ടിക്കറ്റ് നിരക്ക്. മുൻകൂട്ടി പണമടച്ച് ബുക്ക് ചെയ്യുന്നവർക്കായിരിക്കും വൺഡേ ക്രൂസ് യാത്രയിൽ പങ്കെടുക്കാനർഹത. കപ്പൽ യാത്രയും അനുബന്ധ ചെലവുകൾക്കുമുള്ള തുക zelle ആയും ഫൊക്കാന അക്കൗണ്ടിലേക്ക് അയക്കാവുന്നതാണ്. Fokana Orlando [email protected] എന്ന ഇമെയിൽ വിലാസത്തിൽ zelle വഴി പണമയയ്ക്കാവുന്നതാണ്.

ഒർലാണ്ടോയിലെ കൺവൻഷന്‍റെ അവസാന ദിനമായ ജൂലൈ 10 നു രാവിലെ ക്രൂയിസിൽ പങ്കെടുക്കാൻ ബുക്ക് ചെയ്തിട്ടുള്ള പ്രതിനിധികൾക്കുള്ള ബസ് കൺവൻഷൻ വേദിയായ ഹിൽട്ടൺ ഡബിൾ ട്രീ ഹോട്ടലിൽ നിന്നു പുറപ്പെടും. ഉച്ചയ്ക്ക് 12 നാണ് കപ്പൽ പുറപ്പെടുക.

ഫ്‌ളോറിഡ ഒരു വിനോദ സഞ്ചാര മേഖലയായതിനാൽ കൺവൻഷൻ പ്രതിനിധികൾക്ക് ആകർഷകമായ പാക്കേജാണ് ഫൊക്കാന അവതരിപ്പിക്കുന്നതെന്ന്‌ ഫൊക്കാന പ്രസിഡന്‍റ് ജോർജി വർഗീസ്, സെക്രട്ടറി സജിമോൻ ആന്‍റണി,ട്രഷറർ സണ്ണി മറ്റമന, കൺവൻഷൻ കമ്മിറ്റി ചെയർമാൻ ചാക്കോ കുര്യൻ തുടങ്ങിയവർ അറിയിച്ചു.

വിവിരങ്ങൾക്ക് : ലിൻഡോ ജോളി 386 307-1060, അരുൺ ചാക്കോ 813 728-1686.