ടി.സി കോശി ഫിലഡൽഫിയയിൽ അന്തരിച്ചു
Tuesday, August 16, 2022 12:33 PM IST
ഷാജി രാമപുരം
ഫിലഡൽഫിയ: ചെങ്ങന്നൂർ കൊഴുവല്ലൂർ കളയ്ക്കാട്ട് ടി.സി കോശി (ജോയ്, 73) അന്തരിച്ചു. ഫിലഡൽഫിയ ബെഥേൽ മാർത്തോമ്മ ഇടവകാംഗമാണ്. ഭാര്യ മറിയാമ്മ കോശി കുളനട ഉള്ളന്നൂർ മേട്ടുപറമ്പിൽ കുടുംബാംഗമാണ്.

മക്കൾ: ഗോൾഡാ കോശി, ജിമ്മി കോശി, ജെറി കോശി. മരുമക്കൾ: ബെന്നി എബ്രഹാം, ഷെറിൻ കോശി, ഡോ.ജൂലി കോശി. കൊച്ചുമക്കൾ: മറിസാ, മൈക്കിൾ, കെവിൻ, ക്രിസ്റ്റഫർ, കെയ്‌റ്റിലിൻ, ഗാബി, സോയ്.

സഹോദരങ്ങൾ: പരേതരായ കെ.സി ചെറിയാൻ, ഏലിയാമ്മ ശാമുവേൽ, സാറാമ്മ കോശി; കെ.സി വർഗീസ്, അന്നമ്മ വർഗീസ്, ചെറിയാൻ ചാക്കോ (മൂവരും ഫിലഡൽഫിയായിൽ)

സംസ്കാരം ഓഗസ്റ്റ് 16 ചൊവ്വാഴ്ച്ച രാവിലെ പത്തിനു ക്രിസ്തോസ് മാർത്തോമ്മ ദേവാലയത്തിൽ വെച്ചുള്ള ശുശ്രുഷകൾക്ക് ശേഷം ഫോറസ്റ്റ് ഹിൽസ് സെമിത്തേരിയിൽ (25 Byberry Road, Huntingdon Valley, PA 19006) സംസ്കരിക്കും. സംസ്കാര ചടങ്ങുകൾ https://tinyurl.com/tckoshy എന്ന യൂട്യൂബ് ലിങ്കിൽ ദർശിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: ചെറിയാൻ ചാക്കോ: 267 303 9167