മോ​ഷ്ടി​ച്ച കു​തി​രയുമായി കൗമാരക്കാരുടെ സവാരി; 14 കാ​ര​ൻ കാ​‌‌റി​ടി​ച്ച് മ​രി​ച്ചു, രണ്ടുപേർക്ക് പരിക്ക്
Thursday, March 16, 2023 7:21 AM IST
പി.​പി. ചെ​റി​യാ​ൻ
ഡാ​ള​സ്:​ തെ​ക്ക​ൻ ഡാ​ള​സി​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ മോ​ഷ്ടി​ച്ച മൂ​ന്ന് കു​തി​ര​ക​ളു​ടെ പു​റ​ത്ത് ക​യ​റി സ​വാ​രി ചെ​യ്തി​രു​ന്ന കൗ​മാ​ര​ക്കാ​രാ​യ മൂ​ന്നു​പേ​രു​ടെ ഇ​ട​യി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു​ക​യ​റി 14 കാ​ര​ൻ മ​രി​ക്കു​ക​യും മ​റ്റ് ര​ണ്ട് കൗ​മാ​ര​ക്കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി ഡാ​ള​സ് പോ​ലീ​സ് അ​റി​യി​ച്ചു.

ഇ​ന്‍റർ​സ്‌​റ്റേ​റ്റ് 45-ന് ​സ​മീ​പം ഗ്രേ​റ്റ് ട്രി​നി​റ്റി ഫോ​റ​സ്റ്റ് വേ​യി​ൽ പു​ല​ർ​ച്ചെ 5.30 ഓ​ടെ​യാ​ണ് അ​പ​ക​ടം. മോ​ഷ്ടി​ച്ച കു​തി​ര​പ്പു​റ​ത്ത് ക​യ​റി​യ മൂ​ന്ന് കു​തി​ര സ​വാ​രി​ക്കാ​രെ ഒ​രു കാ​ർ ഇ​ടി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ഒ​രു കു​തി​ര​സ​വാ​രി​ക്കാ​ര​ൻ സം​ഭ​വ​സ്ഥ​ല​ത്തും 16,17 വ​യ​സുള്ള മ​റ്റു ര​ണ്ടുപേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഒ​രു കു​തി​ര അ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​പ്പോ​ൾ മ​റ്റൊ​ന്ന് സം​ഭ​വ​സ്ഥ​ല​ത്ത് വെ​ച്ച് ദ​യാ​വ​ധം ചെ​യ്യേ​ണ്ടി​വ​ന്നു. മൂ​ന്നാ​മ​ത്തെ കു​തി​ര​യ്ക്ക് പ​രി​ക്കേ​റ്റെ​ങ്കി​ലും അ​തി​ജീ​വി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. അ​പ​ക​ട​ത്തെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഇ​തു​വ​രെ ല​ഭ്യ​മാ​യി​ട്ടി​ല്ല.