എ​ഫ്ബി​ഐ​യി​ലെ സോ​വി​യ​റ്റ് ചാ​ര​ൻ ജ​യി​ലി​ൽ വ​ച്ച് മ​ര​ണ​പ്പെ​ട്ടു
Tuesday, June 6, 2023 11:12 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: ശീ​ത​യു​ദ്ധ​ത്തി​ന് ശേ​ഷ​മു​ള്ള കാ​ല​ഘ​ട്ട​ത്തി​ൽ സോ​വി​യ​റ്റ് യൂ​ണി​യ​ന് വേ​ണ്ടി എ​ഫ്ബി​ഐ ര​ഹ​സ്യ​ങ്ങ​ൾ ചോ​ർ​ത്തി​യ "ഡ​ബി​ൾ ഏ​ജ​ന്‍റ്' റോ​ബ​ർ​ട്ട് ഹാ​ൻ​സെ​ൻ(79) യു​എ​സ് ജ​യി​ലി​ൽ വ​ച്ച് മ​ര​ണ​പ്പെ​ട്ടു.

കൊ​ള​റാ​ഡോ​യി​ലെ ഫ്ലോ​റ​ൻ​സ് ജ​യി​ലി​ലെ സെ​ല്ലി​ൽ ഹാ​ൻ​സെ​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​താ​യി യു​എ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 1976 ജ​നു​വ​രി​യി​ൽ അ​മേ​രി​ക്ക​ൻ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ എ​ഫ്ബി​ഐ​യി​ൽ ചേ​ർ​ന്ന ഹാ​ൻ​സെ​ൻ വ​ർ​ഷ​ങ്ങ​ളോ​ളം റ​ഷ്യ​ക്ക് വേ​ണ്ടി അ​മേ​രി​ക്ക​ൻ ര​ഹ​സ്യ​ങ്ങ​ൾ ചോ​ർ​ത്തി​യി​രു​ന്നു.

റ​മോ​ൺ ഗാ​ർ​ഷ്യ എ​ന്ന പേ​രു​പ​യോ​ഗി​ച്ച് അ​മേ​രി​ക്ക​ൻ ന​യ​ത​ന്ത്ര ര​ഹ​സ്യ​ങ്ങ​ളും ചാ​ര​പ​ദ്ധ​തി​ക​ളും അ​ന്വേ​ഷ​ണ രേ​ഖ​ക​ളും ഹാ​ൻ​സെ​ൻ റ​ഷ്യ​ക്ക് കൈ​മാ​റി​യി​രു​ന്നു. ഇ​തി​ന് പ്ര​തി​ഫ​ല​മാ​യി ഇ​യാ​ൾ​ക്ക് 1.4 മി​ല്യ​ൺ ഡോ​ള​ർ മൂ​ല്യ​മു​ള്ള ഡ​യ​മ​ണ്ടു​ക​ളും പ​ണ​വും റ​ഷ്യ ന​ൽ​കി.

1994-ൽ ​ആ​ൽ​ഡ്രി​ച്ച് ആ​മ​സ് എ​ന്ന ചാ​ര​നെ അ​റ​സ്റ്റ് ചെ​യ്ത വേ​ള​യി​ലാ​ണ് ത​ങ്ങ​ളു​ടെ ഓ​ഫീ​സി​ൽ നി​ന്ന് രേ​ഖ​ക​ൾ ചോ​ർ​ന്ന​താ​യി എ​ഫ്ബി​ഐ മ​ന​സി​ലാ​ക്കി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഹാ​ൻ​സെ​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.


പു​തി​യ ദൗ​ത്യം ന​ൽ​കാ​നെ​ന്ന വ്യാ​ജേ​ന എ​ഫ്ബി​ഐ ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് ഹാ​ൻ​സെ​നെ കൈ​യോ​ടെ പി​ടി​കൂ​ടി​യ​ത്. ഹാ​ൻ​സെ​ന് അ​നു​വ​ദി​ച്ച ഓ​ഫീ​സി​ൽ എ​ഫ്ബി​ഐ ഒ​ളി​കാ​മ​റ​ക​ളും മൈ​ക്കു​ക​ളും സ്ഥാ​പി​ച്ചാ​ണ് ഡ​ബി​ൾ ക്രോ​സി​ന്‍റെ(​ഇ​ര​ട്ട ചാ​ര​പ്ര​വൃ​ത്തി) പി​ടി​കൂ​ടി​യ​ത്.

സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കു​ന്ന വേ​ള​യി​ലാ​ണ് ഹാ​ൻ​സെ​ൻ അ​റ​സ്റ്റി​ലാ​യ​ത്. 2001 മു​ത​ൽ ഇ​യാ​ൾ ത​ട​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.