മി​ന്ന​ൽ പ​രി​ശോ​ധ​ന; ഹൂ​സ്റ്റ​ണി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ച്ച ബാ​റു​ക​ൾ പൂ​ട്ടി, 20 പേ​ർ പി​ടി​യി​ൽ‌
Wednesday, May 14, 2025 11:22 AM IST
പി.​പി. ചെ​റി​യാ​ൻ
ടെ​ക്സ​സ്: തെ​ക്കു​കി​ഴ​ക്ക​ൻ ഹൂ​സ്റ്റ​ണി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ച്ച ര​ണ്ട് ബാ​റു​ക​ളി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന‌​യി​ൽ 20 പേ​ർ അ​റ​സ്റ്റി​ൽ. തോ​ക്കു​ക​ളും ല​ഹ​രി​മ​രു​ന്നു​ക​ളും ഇ​വ​രി​ൽ നി​ന്ന് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ര​ണ്ട് ബാ​റു​ക​ളും പോ​ലീ​സ് അ​ട​ച്ചു​പൂ​ട്ടി.

ക്ലി​യ​ർ​വു​ഡ് ഡ്രൈ​വി​ന് സ​മീ​പ​മു​ള്ള ഗ​ൾ​ഫ് ഫ്രീ​വേ​യ്ക്ക് പു​റ​ത്തു​ള്ള ഷോ​പ്പിം​ഗ് സെ​ന്‍റ​റി​ലാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ലാ ​സോ​ണ ബാ​ർ, ലോ​ഞ്ച് - സോ​ണ 45 എ​ന്നും അ​റി​യ​പ്പെ​ടു​ന്ന - ലോ​സ് കൊ​റാ​ലെ​സ് സൗ​ത്ത് എ​ന്നി​വ​യാ​യി​രു​ന്നു പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ൾ. ഒ​രേ സ​മ​യ​മാ​യി​രു​ന്നു റെ​യ്ഡു​ക​ൾ ന​ട​ത്തി​യെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.


ബാ​ർ ഉ​ട​മ​ക​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ഹൂ​സ്റ്റ​ൺ മേ​യ​ർ ജോ​ൺ വി​റ്റ്മ​യ​ർ പ​റ​ഞ്ഞു. പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷാ ആ​ശ​ങ്ക​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത്, ലൈ​സ​ൻ​സി​ല്ലാ​തെ അ​നു​വ​ദ​നീ​യ​മാ​യ സ​മ​യ​ത്തി​ന് ശേ​ഷ​വും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളെ ത​ട​യാ​ൻ പി​ഴ​ക​ൾ മാ​ത്രം പോ​രാ എ​ന്ന് സി​റ്റി കൗ​ൺ​സി​ൽ നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും വ​രും ആ​ഴ്ച​ക​ളി​ൽ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.