x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശി​ശു​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

എൻആർഐ ഡെസ്ക്
Published: November 24, 2026 12:10 AM IST | Updated: November 24, 2026 12:10 AM IST

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ശി​ശു​ദി​നാ​ഘോ​ഷം

മനാമ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ല​മെന്‍റിന്‍റെ​ നേ​തൃ​ത്വ​ത്തി​ൽ ശി​ശു​ദി​നാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു. കു​ട്ടി​ക​ളു​ടെ ക​ലാ​പ​ര​വും സ​ർ​ഗാ​ത്മ​ക​വു​മാ​യ ക​ഴി​വു​ക​ൾ​ക്ക് വേ​ദി​യൊ​രു​ക്കി​യ ആ​ഘോ​ഷ​ത്തി​ൽ നൃ​ത്തം, ഗാ​നാ​ലാ​പ​നം, പ്ര​സം​ഗം തു​ട​ങ്ങി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. കു​ട്ടി​ക​ളു​ടെ മി​ക​വും ആ​ത്മ​വി​ശ്വാ​സ​വും പ്ര​ക​ട​മാ​ക്കി​യ അ​വ​ത​ര​ണ​ങ്ങ​ൾ സ​ദ​സിന്‍റെ നി​റ​ഞ്ഞ കൈ​യ​ടി നേ​ടി.

ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ല​മെ​ന്‍റ് പ്രൈം ​മി​നി​സ്റ്റ​ർ കു​മാ​രി ജ​സീ​ക്ക പ്രി​ൻ​സ് സ്വാ​ഗ​തം ആ​ശം​സി​ച്ച ച​ട​ങ്ങി​ൽ ചി​ൽ​ഡ്ര​ൻ​സ് വിം​ഗ് ക​ൺ​വീ​ന​ർ ജി​ബി ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​എ പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ലം ശി​ശു​ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ​പി​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്റ് രാ​ജ് കൃ​ഷ്ണ​ൻ, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി അ​നൂ​പ് ത​ങ്ക​ച്ച​ൻ, അ​സി​സ്റ്റ​ന്‍റ് ട്ര​ഷ​റ​ർ സി​ദ്ദി​ഖ് ഷാ​ൻ, സെ​ക്ര​ട്ട​റി വി. ​എം. പ്ര​മോ​ദ്, ചി​ൽ​ഡ്ര​ൻ​സ് വിം​ഗ് കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ജോ​സ് മ​ങ്ങാ​ട്, ജ്യോ​തി പ്ര​മോ​ദ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ല​മെ​ന്റ് അം​ഗം സൗ​ര​വ് സ​ന്തോ​ഷ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

പ​രീ​ക്ഷാ​ക്കാ​ല​ത്തെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും കു​ട്ടി​ക​ളു​ടെ ആ​വേ​ശ​ക​ര​മാ​യ പ​ങ്കാ​ളി​ത്ത​വും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​വും പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​ന് മാ​റ്റു​കൂ​ട്ടി. ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ മി​ക​ച്ച രീ​തി​യി​ൽ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് സം​ഘാ​ട​ക​രു​ടെ ഏ​കോ​പ​ന മി​ക​വി​ന് തെ​ളി​വാ​യി. കു​മാ​രി ധ്രു​വ് ദേ​വ് പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​യാ​യി.

കു​ട്ടി​ക​ളു​ടെ ക​ഴി​വു​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും അ​വ​യ്ക്ക് പ്രോ​ത്സാ​ഹ​ന​വും വ​ള​ർ​ച്ച​യ്ക്കു​ള്ള അ​വ​സ​ര​ങ്ങ​ളും ന​ൽ​കു​ന്ന​തി​നു​മാ​യി വ​രും ദി​വ​സ​ങ്ങ​ളി​ലും വി​വി​ധ​ങ്ങ​ളാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ല​മെ​ന്റ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

K-Rail Survey K-Rail Survey

Tags : Childrens Day Deepika DeepikaNewspaper BreakingNews celebrations were organized

Recent News

Corehub Up