x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്നാ​നാ​യ ക​ലോ​ത്സ​വം "തെ​ക്ക​ൻ​സ് ഫെ​സ്റ്റ്' ബ​ർ​മിം​ഗ്ഹാ​മി​ല്‍ ശ​നി​യാ​ഴ്ച


Published: April 14, 2026 10:38 AM IST | Updated: April 14, 2026 10:38 AM IST

Thekkans Fest

ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ​സ് യു​കെ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 15 ക്നാ​നാ​യ മി​ഷ​നു​ക​ളി​ലേ​യും മാ​സ് സെ​ന്‍റ​റു​ക​ളി​ലേ​യും അം​ഗ​ങ്ങ​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഥ​മ ക്നാ​നാ​യ ക​ലോ​ത്സ​വം "തെ​ക്ക​ൻ​സ് ഫെ​സ്റ്റ്' ശ​നി​യാ​ഴ്ച (ഏ​പ്രി​ൽ 18) ബ​ർ​മിം​ഗ്ഹാ​മി​നു സ​മീ​പ​മു​ള്ള ഡ​ഡ്ലി​യി​ലെ ബി​ഷ​പ് മി​ല്‍​ന​ർ കാ​ത്ത​ലി​ക് കോ​ള​ജി​ൽ ന​ട​ക്കും.

ര​ജി​സ്ട്രേ​ഷ​നു​ക​ൾ പൂ​ർ​ത്തി​യാ​വു​മ്പോ​ൾ 600 മ​ത്സ​രാ​ർ​ഥി​ക​ളാ​ണ് വി​വി​ധ ക​ലാ മ​ത്സ​ര​ങ്ങ​ളി​ൽ മാ​റ്റു​രാ​യ്ക്കാ​നെ​ത്തു​ന്ന​ത്. ക്‌​നാ​നാ​യ ത​ന​തു ക​ലാ​രൂ​പ​ങ്ങ​ളെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നും യു​കെ​യി​ലെ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന്‍റെ ക​ലാ-​സാം​സ്കാ​രി​ക വ​ള​ർ​ച്ച​യും ല​ക്ഷ്യ​മാ​ക്കി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ഈ ​ക​ലാ​മേ​ള​യി​ൽ 16 ഇ​ന​ങ്ങ​ളി​ലാ​യി യു​കെ​യി​ലെ ക്നാ​നാ​യ ക​ലാ​പ്ര​തി​ഭ​ക​ൾ ത​ങ്ങ​ളു​ടെ സ​ർ​ഗാ​ത്മ​ക സൃ​ഷ്ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ അ​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ക​ലാ​പ​രി​പാ​ടി​ക​ൾ ആ​സ്വ​ദി​ക്കു​ന്ന​തി​നു​മാ​യി നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ വി​വി​ധ മി​ഷ​നു​ക​ളി​ൽ നി​ന്നും എ​ത്തി​ച്ചേ​രും.

അ​വ​ർ​ക്കു വേ​ണ്ട വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന തി​ര​ക്കി​ലാ​ണ് ആ​തി​ഥേ​യ​രാ​യ ബ​ർ​മിം​ഗ്ഹാം ക്രൈ​സ്റ്റ് ദ ​കിം​ഗ് മി​ഷ​നും സം​ഘാ​ട​ക​രും. കാ​ണി​ക​ളെ ആ​വേ​ശ​ത്തി​ലാ​ക്കു​ന്ന ത​ര​ത്തി​ൽ വി​ഭാ​വ​നം ചെ​യ്ത് ര​ണ്ട് റൗ​ണ്ടു​ക​ളാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന "ക്‌​നാ​നാ​യ മ​ന്ന​ൻ', "ക്നാ​നാ​യ മ​ങ്ക' മ​ത്സ​രം ക​ലാ​മേ​ള​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ക ഇ​ന​ങ്ങ​ളി​ലൊ​ന്നാ​ണ്.

രാ​വി​ലെ 9.30 മു​ത​ൽ നാ​ല് വേ​ദി​ക​ളി​ലാ​യി തു​ട​ർ​ച്ച​യാ​യി മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റും. രാത്രി ഏ​ഴിനാണ് സ​മ്മാ​ന​ദാ​ന ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക. ഫാ. ​ഷ​ഞ്ജു കൊ​ച്ചു​പ​റ​മ്പി​ൽ, ബെ​ന്നി മാ​വേ​ലിൽ, ​സോ​ജ​ൻ തോ​മ​സ്, ഷെ​റി ബേ​ബി, മേ​ബി​ൾ അ​നു എ​ന്നി​വ​ര​ട​ങ്ങു​ന്ന മു​ഖ്യ സം​ഘാ​ട​ക സ​മി​തി​യാ​ണ് ക​ലാ​മേ​ള​യ്ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്.

15 ക്‌​നാ​നാ​യ മി​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കോ​ഓർ​ഡി​നേ​റ്റ​ർ​മാ​രാ​ണ് ക​ലാ​മേ​ള​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.​ ക​ലാ​മേ​ള​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി വി​വി​ധ ക​മ്മ​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

Lifeline Protect Mortgage and Insurance പ്ര​ധാ​ന സ്പോ​ൺ​സ​ർ ആ​യി​ട്ടു​ള്ള തെ​ക്ക​ൻ​സ് ഫെ​സ്റ്റി​ന്‍റെ മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​നും കാ​ണി​ക​ൾ​ക്കു​ള്ള പ്ര​വേ​ശ​ന​വും പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യി​ട്ടാ​ണ് സം​ഘാ​ട​ക​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ക​ലാ​മേ​ള​യ്ക്ക് എ​ത്തു​ന്ന​വ​ർ​ക്ക് രു​ചി​ക​ര​വും വൈ​വി​ധ്യ​വു​മാ​ർ​ന്ന ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​നു​വേ​ണ്ടി വി​വി​ധ സ്റ്റാ​ളു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. ക​ലാ​മേ​ള​യി​ലേ​ക്ക് ഏ​വ​രേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ കോഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​സു​നി പ​ടി​ഞ്ഞാ​റേ​ക്ക​ര അ​റി​യി​ച്ചു.

Tags : Thekkans Fest Knannaya kalolsavam Uk

Recent News

Corehub Up