തിരുവനന്തപുരം: ലോകം മുഴുവന്‍ കാല്‍പ്പന്തുകളിയുടെ ആരവത്തില്‍ മുങ്ങിനില്‍ക്കുകയാണ്. ഫൈനലില്‍ ആരു വരും. ആരു കപ്പടിക്കും. എന്നൊക്കെയുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുന്നതിനിടയിലാണ്, ഒരുപാട് പേരുടെ പ്രവചനങ്ങളെ തകിടം മറിച്ചു കൊണ്ട് ആദ്യ റൗണ്ടില്‍ തന്നെ വമ്പന്മാരായ ഒരു പിടി ടീമുകള്‍ പുറത്തായത്. നിലവിലെ ലോക ചാമ്പ്യന്മാരായ ജര്‍മനിയും മുന്‍ ലോക ചാമ്പ്യന്മാരായ സ്പെയിനും അര്‍ജന്റീനയും ബ്രസീലും ഒക്കെ സെമിയിലെത്താതെ പുറത്തായത് ആരാധകവൃന്ദങ്ങളെ ഞെട്ടിച്ചിരിക്കുന്നത്.
ഫൈനലില്‍ ആരൊക്കെ ഏറ്റുമുട്ടും, ആര് കപ്പടിക്കും എന്നാണ് ഇപ്പോള്‍ എല്ലാവരും ഉറ്റു നോക്കുന്നത്.
എങ്കിലും ഈ ലോകകപ്പില്‍ നിന്നും ബ്രസീല്‍ വിടവാങ്ങിയത് എത്ര നിര്‍ഭാഗ്യകരമാണ്. അതോര്‍ക്കുമ്പോള്‍ ഇപ്പോഴും എനിക്കു സങ്കടമാണ്. കേരളത്തില്‍ ഫുട്ബോളിനെ സ്നേഹിക്കുന്ന നിരവധി പേരുടെ ഇഷ്ട ടീം തന്നെയാണ് ബ്രസീല്‍, ഇപ്പോഴും.
ഫൈനലിലേക്കു ഞാന്‍ സാധ്യത കല്‍പ്പിച്ചിരുന്ന ഒരു ടീമായിരുന്നു ബ്രസീല്‍. പക്ഷേ പ്രതീക്ഷ തെറ്റിച്ചുകൊണ്ട് അവര്‍ പുറത്തായി. നെയ്മര്‍, ഗബ്രിയല് ജീസസ്, കുട്ടീഞ്ഞോ ഉള്‍പ്പെടെയുള്ള നല്ല കളിക്കാരുടെ പ്രകടനം ബ്രസീലിനെ ഫൈനലിലെത്തിക്കുമെന്നും ആരംഭത്തില്‍ ഞാന്‍ കരുതിയിരുന്നു. മാഴ്സെലോ, തിയാഗോ സില്‍വ തുടങ്ങിയ ലോകോത്തര ഡിഫന്‍ഡര്‍മാരുടെ പ്രകടനമായിരുന്നു ആ ചിന്തയ്ക്കു പിന്നില്‍. നിരവധി തന്ത്രങ്ങള്‍ ബ്രസീല്‍ പുറത്തെടുക്കുമെന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നു. എതിര്‍പക്ഷത്തെ അറ്റാക്ക്് ചെയ്തു കളിക്കാനുള്ള ബ്രസീല്‍ കളിക്കാരുടെ മേല്‍ക്കൈ ആയിരുന്നു ആ പ്രതീക്ഷയ്ക്കു പിന്നില്‍. ഡിഫെന്‍സ് വീണ്ടും മെച്ചപ്പെടുത്തുമെന്നും കരുതിയിരുന്നു.
ക്വാര്‍ട്ടര്‍ ഫൈനലിനെ ജീവന്മരണ പോരാട്ടമാക്കി മാറ്റിയ ബ്രസീലിന് പക്ഷേ ബെല്‍ജിയത്തോട് അടിയറവു പറയേണ്ടി വന്നു. നന്നായി കളിച്ചെങ്കിലും ഭാഗ്യം അന്ന് ബ്രസീലിനെ തുണച്ചില്ല എന്നാണ് എനിക്കു തോന്നിയത്. ഡിഫന്‍സില്‍ പിഴവുകള്‍ വരുത്തിയെന്നതു ശരി തന്നെ. പക്ഷേ ഡിഫന്‍സിനു പേരു കേട്ട ബെല്‍ജിയത്തിന്റെ ഗോള്‍മുഖത്ത് കളിയുടെ അവസാനമിനിറ്റുകളില്‍ എത്രയെത്ര ഗോളുകള്‍ക്കുള്ള അവസരങ്ങളാണ് നെയ്മറും സംഘവും തുറന്നത്. കളിയുടെ അവസാന നിമിഷത്തില്‍ ബോക്സിനു വെളിയില്‍ നിന്ന് നെയ്മര്‍ എടുത്ത ആ ലോംഗ് റേഞ്ച് ഷോട്ട് ബെല്‍ജിയം ഗോള്‍ കീപ്പര്‍ തട്ടിയകറ്റിയില്ലായിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നു. പക്ഷേ ഭാഗ്യം ബ്രസീലിനെ തുണച്ചില്ല.വേദനയാണ് ഈ ടീം പോയതിൽ.
ഫുട്ബോളില്‍ വലിയവരും ചെറിയവരും ഇല്ല, പന്തുരുണ്ടു തുടങ്ങിയാല്‍ പിന്നെ അതു നിലയ്ക്കും വരെ എന്തും സംഭവിക്കാം എന്ന യാഥാര്‍ഥ്യത്തെ അടിവരയിടുന്നതായിരുന്നു ഈ ലോകകപ്പിലെ ഓരോ പോരാട്ടങ്ങളും. മനോഹരമായ കളി കാഴ്ചവയ്ക്കുക എന്നതിനു പകരം ജയക്കണം എന്ന അടങ്ങാത്ത ആവേശത്തോടെയുള്ള കളികള്‍.
ഇതുവരെ കണ്ട കളികളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കളി ഗ്രൂപ്പ് ഘട്ടത്തില്‍ സ്പെയിനും പോര്‍ച്ചുഗലും തമ്മില്‍ നടന്ന കളിയാണ്. ആരു ജയിക്കുമെന്നു പ്രതീക്ഷയില്ലായിരുന്നു. 3-3 എന്ന സമനിലയിലാണ് കളി അവസാനിച്ചതെങ്കിലും ഇത്തവണത്തെ ഏറ്റവും മികച്ച കളിയായി അത് എന്നും ഓര്‍മയില്‍ നില്ക്കും.
പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീനയെ 4-3ന് തോല്‍പ്പിച്ച് മുന്നേറിയ ഫ്രാൻസ് ഇപ്പോൾ ബെൽ ജിയത്തെയും മറിക ടന്നു ഫൈനലിൽ എത്തിയി രിക്കുകയാണ്. അവർ ഒരി ക്കൽക്കൂടി കപ്പ് എടുക്കട്ടെ. പ്രായം കുറഞ്ഞ കളിക്കാരാണ് അവരുടെ ശക്തി.