പെരിയാർ തീരത്ത് ഇഷ്ടികക്കളത്തിനായി മണ്ണു നീക്കിയ നിരപ്പല്ലാത്ത പറന്പിലൂടെ, കളിച്ചു നടക്കുന്ന എനിക്ക് ഏറെയിഷ്ടം അർജന്റീനയോണ്. ചെറുപ്പം മുതൽ മെസിയാണ് എന്റെ ആരാധനാ പാത്രം. റഷ്യൻ ലോകകപ്പിൽ അർജന്റീന പുറത്തായെങ്കിലും പ്രിയതാരത്തോടുള്ള ഇഷ്ടം തെല്ലും കുറഞ്ഞിട്ടില്ല.
പ്രാഥമിക റൗണ്ടിൽ ക്രൊയേഷ്യയോട് തോറ്റെങ്കിലും പ്രീക്വാർട്ടറിലെത്തുമെന്നു വിശ്വാസ മുണ്ടായിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. എന്നാൽ, ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തായിപ്പോയത് അവർക്കു തിരിച്ചടിയായി. കരുത്തരായ ഫ്രാൻസി നോടു പരാജയപ്പെട്ട് മെസിയുടെ അർജന്റീന പുറത്തായി. മാറ ഡോണയു ടെയും ബാറ്റിസ്റ്റ്യൂട്ട യുടെയുമൊക്കെ കളിക്കുന്നതു ടിവിയിൽ കാണുന്നത് ആവേശമാണ്. ഇനി ആരു ജയിക്കുമെന്നു പറയാൻ ബുദ്ധിമുട്ടാണ്. ഫൈനലിൽ എത്തിയിരിക്കുന്നത് അർജന്റീനയെ പരാജയപ്പെടുത്തിയ ടീമുകളാണ്. ക്രൊയേഷ്യ വളരെ നന്നായി കളിക്കുന്ന ടീമാണ്. അതുകൊണ്ട് അവർ ജയിക്കണമെന്ന് കൂടുതൽ ആഗ്രഹിക്കുന്നു. റാക്കിട്ടിച്ചും മാൻഡ്സുകിച്ചും പെരിസിച്ചും മോഡ്രിച്ചുമൊക്കെ നിരന്നുനിൽക്കു ന്പോൾ ഫ്രാൻസിനു ജയിക്കണമെങ്കിൽ ഇത്തിരി പാടുപെടും. എന്നാൽ, ഫ്രാൻസ് എന്തൊരു ടീമാണ്. എല്ലാവരും നല്ല ഫോമിൽ. പോൾ പോഗ്ബയുടെ ഓട്ടം ചീറ്റപ്പലിയെ പ്പോലെയാണ്.
എന്നാലും ക്രൊയേഷ്യക്ക് ഫ്രാൻസിനെ പരാജയപ്പെടുത്താനാകു മെന്നാണ് കരുതുന്നത്. മാതാപിതാക്കളായ ജോണ്സണ് നരികുളം, മിനി ജോണ്സണ്, സഹോദരൻ ഹെമൽ എന്നിവരുടെ പ്രോത്സാഹനം എപ്പോഴുമുണ്ട്. വലിയ കളിക്കാരനാകുമെന്ന നാട്ടുകാരുടെ പ്രതീക്ഷാഭാരവും ഇപ്പോൾ മനസിലുണ്ട്.