റഷ്യ ലോകകപ്പ് 2018 ഏവര്‍ക്കും പ്രതീക്ഷയേകിക്കൊണ്ടാണ് കടന്നുവന്നത്. എന്നാല്‍ അങ്കത്തട്ടില്‍ അടിപതറിയവര്‍ ഏറെ പ്രത്യേകിച്ചും ആരാധകശ്രദ്ധ നേടിയ ബ്രസീല്‍, അര്‍ജന്റീന, ജര്‍മനി, സ്പെയിന്, പോര്‍ച്ചുഗല്‍ എന്നിങ്ങനെയുള്ള ടീമുകള്‍ സെമി ഫൈനല്‍ കാണാതെ ക്വാട്ടറിലും പ്രീ-ക്വാര്ട്ടറിലുമെല്ലാമായി പുറത്തായി. ആറ്റില്ചാടലും പൊട്ടിക്കരച്ചിലും ഫ്ളക്സ് കത്തിക്കലുമെല്ലാമായി ആരാധകര്‍ തങ്ങളുടെ പ്രിയപ്പെട്ട ടീമുകളുടെ തോല്‍വിയില്‍ അനുശോചിച്ചു.
ഈ ലോകകപ്പ് കാലത്ത് കേരളത്തില്‍ വലിയ ആവേശമാണ് എല്ലാവര്ക്കും. നമ്മുടെ നാട്ടില്‍ ജനശ്രദ്ധയാകര്‍ഷിച്ച ടീമുകളാണല്ലോ ബ്രസീലും അര്‍ജന്റീനയും ജര്‍മനിയും പോര്‍ച്ചുഗലുമെല്ലാം. ആരാധകരുടെ ആരാധന അവര്‍ ഉയര്‍ത്തുന്ന കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡുകളിലാണ് ഇന്നു പ്രതിഫലിക്കുന്നത്. എന്നാല്‍ ഇത്തരം ടീമുകളുടെ അപ്രതീക്ഷിത തോല്‍വി ആരാധകരുടെ നെഞ്ച് കലക്കിയെങ്കിലും കോഴിക്കൂട് മറയ്ക്കാന്‍ ഈ ഫ്ളക്സ് ബോര്‍ഡുകള്‍ വീട്ടമ്മമാര്‍ക്ക് തുണയാവുന്നു.