മനുഷ്യ രാശിയെ ഒരു പന്തിന് മുന്നില്‍ ഒന്നിപ്പിച്ച , കായിക ലോകത്തിന് മഹത്തായ കയ്യൊപ്പ് പതിച്ച ഒരു വിനോദമാണ് കാല്പന്തുകളി എന്ന ഫുട്ബോള്‍. ഓരോ കളിയുടെയും ഭംഗി, കളിക്കുന്ന ഓരോരുത്തരുടെയും ഒരുമ, പരസ്പരധാരണ , ബുദ്ധിശക്തി എന്നീ ശേഷികളെ പുറത്തു കൊണ്ടുവരുന്നു എന്നതിലാണ്.
ലോകകപ്പ് നടക്കുന്പോൾ എവിടെയും കാല്പന്തുകളിയുടെ ആരവം തന്നെ. ഫുട്ബോളിനെ നെഞ്ചിലേറ്റിയ ഓരോരുത്തര്‍ക്കും ഞെരമ്പിലോടുന്ന ചോരയാണ് ഫുട്ബോള്‍. 1930 - ല്‍ ഉറേഗ്വയിലാണ് ആദ്യമായി ലോകകപ്പ് നടന്നത്. അന്ന് അർജന്റീനയെ തോല്‍പ്പിച്ച് ആതിഥേയരായ ഉറുഗ്വെ കിരീടമണിഞ്ഞു. ഫിഫ എന്ന സംഘടനയ്ക്കാണ് ഫുട്ബോളിന്റെ നടത്തിപ്പ് അവകാശം.
കാല്പന്തുകളി ലോകത്തിന് ധാരാളം പ്രതിഭകളെ സമ്മാനിച്ചു. ഓരോ നാലു വര്‍ഷത്തിന്റെ കാത്തിരിപ്പിനു ശേഷം ലോകകപ്പ് എത്തുമ്പോള്‍ തന്റെ ഇഷ്ട ടീം വിജയിക്കുമോ ഇല്ലയോ എന്ന ആശങ്കയിലും ആകാംക്ഷയിലുമാണ് ഓരോ ഫുട്ബോള്‍ പ്രേമിയും . ഏതൊരു പ്രായക്കാരനും ഹരം കൊള്ളിക്കുന്ന ഒരു വിനോദമാണ് ഫുട്ബോള്‍ .
പെലെ, മാറഡോണ എന്നിവര്‍ ഫുട്ബോള്‍ ജീവിതത്തില്‍ ലോകത്തിനു മറക്കാന ് കഴിയാത്ത ചരിത്രം സൃഷ്ടിച്ചവരാണ് . ലയണല്‍ മെസി, റൊണാള്‍ഡിഞ്ഞോ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുടങ്ങി നെയ്മര്‍, ഗ്രീസ്മാന് .. അങ്ങനെ നീളുകയാണ് ഫുട്ബോള്‍ പ്രേമികളെ ഹരം കൊള്ളിച്ചവരുടെ പട്ടിക. യാതൊരു പരിചയമില്ലാത്ത ഈ പ്രതിഭകളെ ഫുട്ബോളിലെ പ്രകടനം മാത്രം കണ്ട് അന്യദേശക്കാരായ നമ്മള് വരെ നെഞ്ചിലേറ്റുന്നു. ഈ ഫുട്ബോള്‍ സൗഹൃദം രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിനും കാരണമാകുന്നു.
ലോകമാരാധിക്കുന്ന അര്‍ജന്റീന എന്ന കപ്പലിലെ കപ്പിത്താനെന്ന് ലയണല്‍ മെസിയെ വിശേഷിപ്പിക്കാം. ദാരിദ്ര്യത്തില്‍ നിന്ന് അധ്വാനത്തിലൂടെ കുതിച്ചുപൊങ്ങിയ നെയ്മറും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഫുട്ബോള്‍ പ്രേമികള്‍ നെഞ്ചിലേറ്റി ആരാധിക്കുന്നു.
ഈ ലോകകപ്പിലെ വിജയികള്‍ ആരാവുമെന്ന് ഓരോരുത്തരും നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണ്. എന്നാല്‍ ഒരു മോഹം മാത്രം ഇനിയും ബാക്കിയാവുന്നു, ഇന്ത്യക്ക് എന്നാണ് ലോകകപ്പില്‍ കളിക്കാനാവുക, നടക്കും.ഒന്നും തന്നെ അസാധ്യമായില്ല!