നാലാണ്ടിൽ ഒരിക്കൽ മാത്രം വന്ന് ഒരുമാസക്കാലം ലോകത്തിന്റെ ഗതി നിർണയിക്കുന്ന മഹാദ്ഭുതം. 2018 ലെ റഷ്യൻ ലോകകപ്പിൽ പതിവുതെറ്റിച്ചുള്ള മുൻനിര ടീമുകളുടെ പതനവും ചെറുടീമുകളുടെ ഉയിർത്തെഴുന്നേൽപ്പും നാം കണ്ടു. ആതിഥേയർക്കുവരെ നാഴികകല്ലായ ലോകകപ്പ് ലോകജേതാക്കളായ ജർമനി, അർജന്റീന, സ്പെയിൻ എന്നിവർ ആദ്യഘട്ടങ്ങളിൽ തന്നെ പ്രതീക്ഷയ്ക്ക് വിപരീതമായ്, നിരാശജനകമായ പ്രകടനം കാഴ്ചവച്ച് പുറത്തായപ്പോൾ ബെൽജിയം, റഷ്യ, ക്രൊയേഷ്യ ഉൾപ്പെടെയുള്ള ടീമുകൾ പ്രതീക്ഷക്കതീതമായ പ്രകടന മികവുകൊണ്ട് കാണികളെ അന്പരിപ്പിച്ചു. സമാനരീതിയിൽ കാൽപ്പത്തിന്റെ ദൈവങ്ങളായ് വാഴ്ത്തപ്പെടുന്ന റൊണാൾഡോയും മെസിയും നെയ്മറും മടങ്ങിയപ്പോൾ യുവ താരങ്ങളായ എംബാപ്പെയും ലുക്കാക്കുവും ഹാരി കെയ്നും വ്യക്തിഗത മികവുകൊണ്ട് തങ്ങളുടെ രാജ്യങ്ങളെ ഒരു പടവുകൂടി മുന്നോട്ടെത്തിച്ചു.