തൃശൂർ:എസ്എച്ച് റേഡിയോയിലേക്കു സ്വാഗതം. അറിവിന്റെ ലോകത്തിലേക്കു തുറക്കുന്ന ഞങ്ങളുടെ വിദ്യാലയത്തിലെ റേഡിയോ ഉദ്ഘാടനം ചെയ്തത് എഫ്എം ഡയറക്ടർ മനോജ് കമ്മത്തും സ്മൃതി മാഡവും ചേർന്നാണ്. നേതൃത്വം നൽകാൻ പ്രധാനാധ്യാപിക സിസ്റ്റർ മരിയ ജോസും.
രണ്ടായിരത്തിലധികം വിദ്യാർഥികളാണു ശ്രോതാക്കൾ. ക്വിസ് തുടങ്ങി നിരവധി പരിപാടികൾ. ശബ്ദരേഖ, കത്ത്, അഭിമുഖം, നാടകം, ഓട്ടൻതുള്ളൽ തുടങ്ങി ഞങ്ങളുടെ റേഡിയോയിലൂടെ നിരവധി പേർ ശ്രോതാക്കളിലേക്ക് എത്തിക്കഴിഞ്ഞു. പത്രവായനയുടെ രസം എസ്എച്ച് റേഡിയോയിലൂടെ എത്തുന്നു. സമകാലിക വിഷയങ്ങളിൽ അഭിപ്രായങ്ങൾ പങ്കുവയ്ക്കാനുള്ള ഒരു വേദി കൂടിയാണിത്.
എഫ്എം റേഡിയോ ഇടപെടൽ വീടുനിർമാണം പോലെയുള്ള ജീവകാരുണ്യരംഗത്തും സജീവമാണ്. ഫണ്ടു ശേഖരിക്കുന്നതിനും തുടർപ്രവർത്തനങ്ങൾക്കുമൊക്കെ റേഡിയോ സഹായിയാണ്. നിരവധി പരിപാടികൾക്ക് ഇനിയും അരങ്ങൊരുക്കാനുള്ളതുകൊണ്ട് ഇപ്പോഴത്തേക്ക് സൈനിംഗ് ഓഫ്....