വള്ളക്കടവ്: നൂറുവർഷം മുന്പ് ശർക്കരയും സുർക്കി മിശ്രിതവും ചേർത്ത് ഇടുക്കിയിൽ പെരിയാർ നദിക്കു കുറുകെ പണിത ഡാം ആണ് മുല്ലപ്പെരിയാർ ഡാം.
ലോവർക്യാന്പ് വഴി വലിയ പൈപ്പുകളിലൂടെ തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നു. ഈ വെള്ളമുപയോഗിച്ച് തമിഴ്നാട് പച്ചക്കറികൾ വിളയിക്കുകയും വൈദ്യുതി ഉത്പാദിപ്പിച്ച് വ്യവസായങ്ങൾക്കു നൽകി ലാഭംകൊയ്യുകയും ചെയ്യു ന്നു. തമിഴ്നാട്ടിൽ ഭരണത്തിലിരിക്കുന്ന സർക്കാർ ജനങ്ങളുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കുന്നു. എന്നാൽ, നമ്മുടെ സർക്കാർ ഡാം അപകടഭീഷണിയിലായിട്ടും ജനങ്ങളുടെ സുരക്ഷയ്ക്കായി എന്തു ചെയ്യുന്നു? ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഡാമാണ് മുല്ലപ്പെരിയാർ.
നൂറുവർഷം മുൻപ് പണിത എത്ര വീടുകൾ നമ്മുടെ ജില്ലയിലുണ്ട്. കാലപ്പഴക്കത്തിൽ എല്ലാം നശിച്ചുപോകും. നശിക്കുന്നതിനു മുൻപ് പുതുക്കിപ്പണിയുക എന്നതാണ് നമ്മുടെ കടമ.
ഡാം പൊട്ടിയാൽ നിരവധി ജില്ലകളിലെ കുട്ടികളുൾപ്പെടെ ലക്ഷക്കണക്കിനു ജനങ്ങൾ അതിൽ പെടും. കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്നാണ് വിശേഷിപ്പിക്കുന്നത്.
ഇവിടത്തെ ധാന്യവിളകളും സുഗന്ധദ്രവ്യങ്ങളും എല്ലാം നശിച്ചുപോകും. ഡാം പുതുക്കിപ്പണിയണം. തമിഴ്നാടിന് വെള്ളം, നമുക്ക് ജീവൻ!