ചെ​മ്മീ​ൻ​കെ​ട്ട് ക​ട​ന്നെ​ത്തി​യ ക​രി​മീ​ൻ ലോട്ടറി
അ​നീ​ഷ് സാ​റി​ന്‍റെ ഒ​രു ചോ​ദ്യം: "ലൈ​ജു, കൊ​റേ വ​ർ​ഷാ​യി​ല്ലേ ചെ​മ്മീ​ൻ കൃ​ഷി ചെ​യ്യ്ണ്. ഒ​ന്ന് മാ​റ്റി​പ്പി​ടി​ച്ചൂ​ടെ. ക​രി​മീ​ൻ ഒ​ന്നു പ​രീ​ക്ഷി​ച്ചാ​ലോ. ചെ​ല​പ്പൊ ക്ലി​ക്കാ​വൂ​ട്ടാ..' ഞാ​ൻ ചെ​ന്ന് അ​പ്പ​നോ​ടു പ​റ​ഞ്ഞു. പ​തി​റ്റാ​ണ്ടു​ക​ളാ​യി ചെ​മ്മീ​ൻ കൃ​ഷി ചെ​യ്യ​ണ അ​പ്പ​ൻ സ​മ്മ​തി​ക്കില്ലെന്നാ ഞാ​ൻ വി​ചാ​രി​ച്ച​ത്. പ​ക്ഷേ, അ​പ്പ​ൻ പ​റ​ഞ്ഞു, " ഇ​പ്പോ നീ​യ​ല്ലേ കൃ​ഷി​യൊ​ക്കെ നോ​ക്കി ന​ട​ത്ത​ണെ, നി​ന്‍റെ ഇ​ഷ്ടം​പോ​ലെ ചെ​യ്തോ'. ചേ​ട്ട​നും സ​മ്മ​തം മൂ​ളി​യ​തോ​ടെ ഞാ​ൻ ഉ​ട​ന​ടി ഫി​ഷ​റീ​സി​ലെ നോ​ഡ​ൽ ഓ​ഫീ​സ​റാ​യ അ​നീ​ഷ് സാ​റി​നെ വി​ളി​ച്ചു. അ​ദ്ദേ​ഹം സ​ബ്സി​ഡി​യും വാ​ഗ്ദാ​നം ചെ​യ്തു.

കാ​ര​ച്ചെ​മ്മീ​നി​ൽ​നി​ന്ന് ക​രി​മീ​നി​ലേ​ക്ക്

2017 മാ​ർ​ച്ച് 18-ന് ​ആ​ദ്യ പോ​ണ്ടി​ലേ​ക്ക് (കു​ള​മ​ല്ല, ജ​ലാ​ശ​യം എ​ന്നു വി​ശേ​ഷി​പ്പി​ക്കാം) 2000 ക​രി​മീ​ൻ കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചാ​യി​രു​ന്നു ലൈ​ജു​വി​ന്‍റെ ഓ​രു​ജ​ല മ​ത്സ്യ​കൃ​ഷി​യു​ടെ പ​രീ​ക്ഷ​ണ​ത്തു​ട​ക്കം. തു​ട​ർ​മാ​സ​ങ്ങ​ളി​ലാ​യി തി​രു​ത, കു​റ്റി​പ്പൂ​മീ​ൻ എ​ന്നി​വ​യും കൊ​ണ്ടി​റ​ക്കി. ത​മി​ഴ്നാ​ട്ടി​ലെ രാ​മേ​ശ്വ​ര​ത്തു​നി​ന്നും 3500 കു​റ്റി​പ്പൂ​മീ​ൻ കു​ഞ്ഞു​ങ്ങ​ളെ​യും ആ​ന്ധ്ര​യി​ൽ​നി​ന്ന് 2000 തി​രു​ത​ക്കുഞ്ഞു​ങ്ങ​ളെ​യും കൊ​ണ്ടു​വ​ന്നു. അ​ങ്ങ​നെ ഫി​ഷ​റീ​സ് നി​ർ​ദേ​ശി​ച്ച ഒ​രു ഹെ​ക്ട​റി​ൽ (ര​ണ്ട​ര​യേ​ക്ക​ർ) ആ​കെ 7500 കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചു.

വ​ഞ്ചി​യും വ​ല​യും ക​ണ്ടു​വ​ള​ർ​ന്ന കു​ട്ടി​ക്കാ​ലം

അ​പ്പ​ന​പ്പൂ​പ്പ​ന്മാ​രാ​യി മീ​ൻ​പി​ടി​ത്ത​വും ചെ​മ്മീ​ൻ​കെ​ട്ടു​മെ​ല്ലാ​മാ​യി​രു​ന്നു. മാ​ള​യ്ക്ക​ടു​ത്തു​ള്ള മാ​ള​പ​ള്ളി​പ്പു​റം ച​ക്കാ​ല​യ്ക്ക​ൽ കു​ടും​ബ​ത്തി​ന്. അ​പ്പൂ​പ്പ​ൻ തോ​മ​ൻ തു​ടങ്ങിവ​ച്ച നാ​ട​ൻ ചെ​മ്മീ​ൻ​കെ​ട്ടും കൃ​ഷി​യും അ​പ്പ​ൻ ജോ​ണി​യും തു​ട​ർ​ന്നു​പോ​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ മീ​നും വ​ഞ്ചി​യും വ​ല​യു​മെ​ല്ലാം ക​ണ്ടു​വ​ള​ർ​ന്ന കു​ട്ടി​ക്കാ​ല​മാ​യി​രു​ന്നു ലൈ​ജു​വി​ന്‍റേ​ത്. ജോ​ണി​യു​ടെ​യും ഭാ​ര്യ ലി​ല്ലി​യു​ടെ​യും ആ​ഗ്ര​ഹം മ​ക്ക​ളെ​യെ​ല്ലാം എ​ന്തെ​ങ്കി​ലും കൈ​ത്തൊ​ഴി​ൽ പ​ഠി​പ്പി​ച്ച് ന​ല്ലൊ​രു നി​ല​യി​ലാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു. പ​ത്താം ക്ലാ​സ് ക​ഴി​ഞ്ഞ​പ്പോ​ൾ മൂ​ത്ത​വ​ൻ ലി​ജു​വി​നെ ഐ​ടി​സി​യി​ൽ ഓ​ട്ടോ മൊ​ബൈ​ലി​നും ര​ണ്ടാ​മ​ൻ ലൈ​ജു​വിനെ ഇ​ല​ക്ട്രീ​ഷ്യ​ൻ കോ​ഴ്സി​നും ചേ​ർ​ത്തു. മൂ​ന്നാ​മ​നെ​യാ​ക​ട്ടെ ബി.​ടെ​ക്കി​നും. പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി ഒ​രു​വ​ർ​ഷം ജോ​ലി ചെ​യ്തെ​ങ്കി​ലും കാ​ല​ത്തി​ന്‍റെ ഗ​തി​വി​ഗ​തി​ക​ളി​ൽ ലൈ​ജു അ​പ്പ​ന്‍റെ വ​ഴി​യി​ൽ​ത​ന്നെ തി​രി​ച്ചെ​ത്തി.

സോ​ളാ​ർ​വേ​ലി​യും ഇ​റ​ക്കു​മ​തി തീ​റ്റ​യും

ഓ​രു​ജ​ല മ​ത്സ്യ​കൃ​ഷി​യി​ൽ വേ​റി​ട്ട ഒ​രു മാ​തൃ​ക സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു ലൈ​ജു. അ​തു​കൊ​ണ്ടു​ത​ന്നെ സം​സ്ഥാ​ന ഫി​ഷ​റീ​സ് വ​കു​പ്പ് നൂ​ത​ന മ​ത്സ്യ​കൃ​ഷി പ്ര​ദ​ർ​ശ​ന ഇ​ട​മാ​യി ഈ ​കൃ​ഷി​യി​ട​ത്തെ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. നീ​ർ​നാ​യ അ​ട​ക്ക​മു​ള്ള​വ​യു​ടെ ശ​ല്യം ഒ​ഴി​വാ​ക്കാ​നാ​യി എ​ട്ടേ​ക്ക​റു​ള്ള കൃ​ഷി​യി​ട​ത്തി​നു​ചു​റ്റും സോ​ളാ​ർ​വേ​ലി തീ​ർ​ത്തി​രി​ക്കു​ന്നു. ഇ​തി​നു​ള്ള സാ​ങ്കേ​തി​ക സ​ഹാ​യ​വും മ​റ്റും ന​ൽ​കി​യ​ത് എ​ൻ​ജി​നിയ​ർകൂ​ടി​യാ​യ അ​നു​ജ​ൻ ഷി​ന്‍റോ​യാ​ണെ​ന്ന് ഇ​യാ​ൾ അ​ഭി​മാ​ന​ത്തോ​ടെ പ​റ​യു​ന്നു. കൂ​ടാ​തെ ക​രി​മീ​ൻ കു​ഞ്ഞു​ങ്ങ​ളെ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ന​ഴ്സ​റി​യും ഈ ​യു​വാ​വു തു​ട​ങ്ങി​യി​ട്ടു​ണ്ട്. മ​ത്സ്യ​ങ്ങ​ളു​ടെ വ​ലി​പ്പ​മ​നു​സ​രി​ച്ച് പ്ര​ത്യേ​കം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന പോ​ണ്ടു​ക​ളി​ലേ​ക്കു മാ​റ്റി​യി​ടും. പ​കു​തി വ​ലു​പ്പ​മെ​ത്തി​യാ​ൽ വ​ലി​യ കെ​ട്ടി​ലേ​ക്കു തു​റ​ന്നു​വി​ടും.

കു​ഞ്ഞു​ങ്ങ​ളു​ടെ ദ്രുത​ഗ​തി​യി​ലു​ള്ള വ​ള​ർ​ച്ച​യ്ക്ക് ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ വി​യറ്റ്നാ​മി​ൽ​നി​ന്നും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന 42 ശ​ത​മാ​നം പ്രോ​ട്ടീ​നു​ള്ള കാ​ർ​ഗി​ൽ എ​ന്ന തീ​റ്റ‍യാ​ണ് ന​ൽ​കു​ന്ന​ത്. ഇ​തി​ന്‍റെ 10 കി​ലോ​യു​ള്ള ബാ​ഗി​നു​ത​ന്നെ 970 രൂ​പ​യു​ണ്ട്. ഒ​ന്ന​ര-ര​ണ്ടി​ഞ്ച് വ​ലു​പ്പ​മാ​യാ​ൽ പി​ന്നെ 32 ശ​ത​മാ​നം പ്രോ​ട്ടീ​നു​ള്ള തീ​റ്റ കൊ​ടു​ത്താ​ൽ മ​തി. ഇ​തി​ന്‍റെ 20 കി​ലോ ചാ​ക്കി​ന് 1100 രൂ​പ​യാ​ണു വ​രു​ന്ന​ത്. യാ​തൊ​രുവ​ക വേ​സ്റ്റും തീ​റ്റ​യാ​യി ന​ൽ​കു​ന്നി​ല്ലെ​ന്ന​താ​ണ് ഇ​വി​ടത്തെ മ​ത്സ്യ​കൃ​ഷി​യു​ടെ പ്ര​ത്യേ​ക​ത.

ഹൈ​ടെ​ക് ഷെ​ഡും ചെ​മ്മീ​ൻ കെ​ട്ടും

രാ​വി​ലെ അ​ഞ്ച​ര​യോ​ടെ എ​ഴു​ന്നേ​ൽ​ക്കു​ന്ന ലൈ​ജു ആ​റു മ​ണി​യോ​ടെ മീ​നു​ക​ൾ​ക്കു തീ​റ്റ കൊ​ടു​ക്കും. പ​ല വി​ഭാ​ഗ​ങ്ങ​ളി​ലും വ​ലു​പ്പ​ത്തി​ലു​മു​ള്ള​വ​യാ​ക​യാ​ൽ അ​ര മ​ണി​ക്കൂ​ർ സ​മ​യ​മെ​ടു​ക്കും. കു​ഞ്ഞു​ങ്ങ​ൾക്ക് ദി​വ​സം മൂ​ന്നു​നേ​ര​വും വ​ലി​യ​വ​യ്ക്ക് ര​ണ്ടു നേ​ര​വു​മാ​ണ് തീ​റ്റ. വൈ​കിട്ട് അ​ഞ്ച​ര​യോ​ടെ തീ​റ്റ കൊ​ടു​ക്കും. (സൂ​ര്യോ​ദ​യ​ത്തി​ലും സൂ​ര്യാ​സ്ത​മ​ന​ത്തി​നു​മു​ന്പും തീ​റ്റ കൊ​ടു​ക്കു​ന്ന​താ​ണ് ഉ​ത്ത​മ​മെ​ന്നാ​ണ് ലൈജു പ​റ​യു​ന്ന​ത്). ബാ​ക്കി സ​മ​യ​ങ്ങ​ളി​ൽ കൂ​ടു​ക​ളി​ലേ​ക്ക് മീ​നു​ക​ളെ മാ​റ്റി​യി​ട​ൽ, തീ​റ്റ കൊ​ടു​ക്ക​ൽ, തൂ​ന്പ് തു​റ​ന്ന് വെ​ള്ളം ക​യ​റ്റ​ൽ, മീ​നു​ക​ളെ വ​ലി​യ ജ​ലാ​ശ​യ​ത്തി​ലേ​ക്കു തു​റ​ന്നു​വി​ട​ൽ തു​ട​ങ്ങി​യ പ​ണി​ക​ൾ. രാ​വി​ലെ​യും ഉ​ച്ച​യ്ക്കും വൈ​കിട്ടു​മെ​ല്ലാം ഭ​ക്ഷ​ണ നേ​ര​ങ്ങ​ളി​ൽ വീ​ട്ടി​ൽ പോ​യി ക​ഴി​ക്കും. ഉ​ച്ച​യൂ​ണു ക​ഴി​ഞ്ഞാ​ൽ ചെ​റി​യൊ​രു മ​യ​ക്ക​വും.

ലൈ​ജു​വി​ന്‍റെ ചെ​മ്മീ​ൻ കെ​ട്ടി​ലെ ഷെ​ഡ് ക​ണ്ടാ​ൽ നാം ​ആ​ദ്യ​മൊ​ന്ന് അ​ന്പ​ര​ക്കും. ഫാ​ൻ, ടി​വി, ഗ്യാ​സ് സ്റ്റൗ, ​ഫ്രൈ​പാ​ൻ, ക​ട്ടി​ലും കി​ട​ക്ക​യും യൂ​ത്ത​ൻ​മാ​രു​ടെ ഭാ​ഷ​യി​ൽ പ​റ​ഞ്ഞാ​ൽ ഒ​രു ഹൈ​ടെ​ക് സെ​റ്റ​പ്പാ. ര​ണ്ട് മീ​ൻ പൊ​രി​ച്ച് തി​ന്നാ​നോ ഒ​രു ക​ടുംചാ​യ ഉ​ണ്ടാ​ക്കാ​നോ ഒ​ന്നും നോ ​പ്രോ​ബ്ലം.

ക​രി​മീ​ൻ കൊ​ണ്ടു​വ​ന്ന സൗ​ഭാ​ഗ്യംചെ​മ്മീ​ൻ കൃ​ഷി പ​ല​പ്പോ​ഴും വ​ര​വും ചെ​ല​വും ത​മ്മി​ൽ കൂ​ട്ടി​മു​ട്ടാ​താ​യ​തോ​ടെ ഈ ​കൃ​ഷി​യി​ട​ത്തി​ലെ മ​ധ്യ​ഭാ​ഗ​ത്താ​യി ഒ​രു ആ​ടി​ന്‍റെ ഷെ​ഡ് തു​ട​ങ്ങി. ഒ​ന്നി​ൽ തു​ട​ങ്ങി 44 ആ​ടു​ക​ൾ വ​രെ​യാ​യെ​ങ്കി​ലും ലാ​ഭ​ത്തി​ന്‍റെ ഗ്രാ​ഫ് ഉ​യ​ർ​ന്നി​ല്ല. അ​ത്ത​ര​മൊ​ര​വ​സ​ര​ത്തി​ലാ​ണ് അ​നീ​ഷ് സാ​റി​ന്‍റെ പ്രേ​ര​ണ​യോ​ടെ പു​തി​യ പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. അ​തൊ​രു അ​ഡാ​ർ വി​ജ​യ​മാ​യി​രു​ന്നു.

കേ​ര​ള​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക മ​ത്സ്യം ലൈ​ജു​വി​ന്‍റെ ഭാ​ഗ്യ​മ​ത്സ്യ​മാ​യി. ഒ​രു ഹെ​ക്ട​റി​ലെ കൃ​ഷി​ക്ക് ആ​കെ ചെ​ല​വാ​യ​ത് 4,30,000 രൂ​പ. വ​ര​വോ 10,82,000 രൂ​പ. ഫി​ഷ​റീ​സി​ൽനി​ന്ന് സ​ബ്സി​ഡി​യി​ന​ത്തി​ൽ കിട്ടിയത് 2,25,000 രൂ​പ വേ​റെ​യും. ആ​കെ 4550 കി​ലോ മീ​ൻ​കി​ട്ടി. 2000 വീ​തം ക​രി​മീ​ൻ, തി​രു​ത കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ച​തി​ൽ യ​ഥാ​ക്ര​മം 95 ഉം 85 ​ഉം ശ​ത​മാ​നം വി​ള​വെ​ടു​പ്പി​നു ല​ഭി​ച്ചു. ക​രി​മീ​ന് കി​ലോ​ക്ക് 480 മു​ത​ൽ 540 രൂ​പ വ​രെ ല​ഭി​ച്ച​പ്പോ​ൾ തി​രു​ത​യ്ക്ക് 450-500 ആ​യി​രു​ന്നു റേ​ഞ്ച്. കു​റ്റി​പ്പൂ​മീ​ന് വ​ലി​യ ഡി​മാ​ൻഡില്ലാ​തി​രു​ന്ന​തി​നാ​ൽ 140-200 രൂ​പ​യേ ല​ഭി​ച്ചു​ള്ളൂ. 2017 ഡി​സം​ബ​ർ 23നാ​യി​രു​ന്നു ആ​ദ്യ വി​ള​വെ​ടു​പ്പ്. പി​ന്നീ​ട് മാ​ർ​ച്ച് വ​രെ എ​ല്ലാ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ വി​ള​വെ​ടു​പ്പു ന​ട​ത്തു​മാ​യി​രു​ന്നു.

ഒ​രു ദി​വ​സം മീ​ൻ വി​റ്റ് ഞാ​ൻ കാ​ശെ​ണ്ണു​ന്പോ​ൾ സ​ഹാ​യി​ക്കാ​നാ​യി വ​ന്ന ചേ​ട്ട​ൻ ലി​ജോ നാ​ടോ​ടി​ക്കാ​റ്റി​ലേ​തു​പോ​ലെ ഒ​രു ചോ​ദ്യം: "വിജയാ, എ​ന്താ ന​മു​ക്കീബു​ദ്ധി നേ​ര​ത്തെ തോ​ന്നാ​ഞ്ഞ​ത്'. ചി​രി​ച്ചു​കൊ​ണ്ടു ഞാ​ൻ പ​റ​ഞ്ഞു: "ചേ​ട്ടാ, ഇ​തു ക​രി​മീ​ൻ ന​മു​ക്കു കൊ​ണ്ടു​ത​ന്ന ലോ​ട്ട​റി​യാ'. എ​ട്ടു​മു​ത​ൽ 10 മാ​സം കൊ​ണ്ട് ലാ​ഭ​മാ​യി ല​ഭി​ച്ച​ത് ഏ​ഴേ​കാ​ൽ ല​ക്ഷം രൂ​പ.

സം​സ്ഥാ​ന അ​വാ​ർ​ഡ്

ഞ​ങ്ങ​ളു​ടെ വി​ജ​യ​ഗാ​ഥ നാ​ട്ടി​ൽ പ​ര​ക്കുംമു​ന്പേ അ​നീ​ഷ് സാ​ർ ഫി​ഷ​റീ​സ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ൽ അ​റി​യി​ച്ചു. 2018 ലെ ​സം​സ്ഥാ​ന​ത്തെ ഓ​രു​ജ​ല മ​ത്സ്യ​ക​ർ​ഷ​ക​നു​ള്ള അ​വാ​ർ​ഡി​നാ​യി എ​ന്നെ പ​രി​ഗ​ണി​ച്ചു. ജൂ​റിവ​ന്നു പ​രി​ശോ​ധി​ച്ചു. അ​ങ്ങ​നെ അ​പ്ര​തീ​ക്ഷി​ത​മാ​യി അ​ര​ല​ക്ഷം രൂ​പ​യു​ടെ അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റും ട്രോ​ഫി​യു​മെ​ല്ലാം ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ 10 ന് ​കൊ​ല്ല​ത്തു​ന​ട​ന്ന ച​ട​ങ്ങി​ൽ ഫി​ഷ​റീ​സ് മ​ന്ത്രി ജെ.​ മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യി​ൽനി​ന്നും ഏ​റ്റു​വാ​ങ്ങി.

ക​രി​മീ​ൻ ന​ഴ്സ​റി

ഒ​രു ദി​വ​സം ക​രി​മീ​നു​ക​ൾ​ക്കു തീ​റ്റ കൊ​ടു​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് എ​ന്തു​കൊ​ണ്ട് ആ​രോ​ഗ്യ​മു​ള്ള ക​രി​മീ​ൻ കു​ഞ്ഞു​ങ്ങ​ളെ ന​മ്മു​ടെ കൃ​ഷി​യി​ട​ത്തി​ൽത​ന്നെ ഉ​ത്പാ​ദി​പ്പി​ച്ചു കൂ​ടാ എ​ന്നൊ​രു ചി​ന്ത വ​ന്ന​ത്. അ​തി​ന്‍റെ സാ​ങ്കേ​തി​ക വ​ശ​ങ്ങ​ൾ ആ​രാ​യു​ക​യും പ​ഠി​ക്കു​ക​യും ചെ​യ്തു. ആ​ണ്‍-​പെ​ണ്‍ ജോ​ഡി​ക​ളെ പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ മ​റ്റൊ​രു പോ​ണ്ടി​ലേ​ക്കു മാ​റ്റി​യി​ട്ടു​നോ​ക്കി. നാ​ല​ഞ്ചു​മാ​സം ക​ഴി​യു​ന്പോ​ഴേ​ക്കും അ​വ മു​ട്ടി​യി​ടാ​നും നൂ​റു​ക​ണ​ക്കി​നു കു​ഞ്ഞു​ങ്ങ​ളു​ണ്ടാ​കാ​നും ആ​രം​ഭി​ച്ചു. ഇ​ന്ന് ര​ണ്ടു വ​ലി​യ പോ​ണ്‍​ഡു​ക​ളി​ലാ​യി 45,000 ക​രി​മീ​ൻ കു​ഞ്ഞു​ങ്ങ​ൾ ഈ ​ന​ഴ്സ​റി​യിലുണ്ട്. ഒ​രി​ഞ്ച് മു​ത​ൽ ര​ണ്ട​ര ഇ​ഞ്ചു​വ​രെ​യു​ള്ള കു​ഞ്ഞു​ങ്ങ​ളെ ഇ​വി​ടെ വി​ല്പ​ന ന​ട​ത്തു​ന്നു​മു​ണ്ട്.

ഒ​രു ഹെ​ക്ട​റി​ൽ നി​ന്നും മൂ​ന്നു ഹെ​ക്ട​റി​ലേ​ക്ക്

ഒ​രു ഹെ​ക്ട​റി​ൽ മൂ​ന്നു വ​ർ​ഷം ഒ​ാരു​ജ​ല മ​ത്സ്യ​കൃ​ഷി ന​ട​ത്ത​ണം എ​ന്ന വ്യ​വ​സ്ഥ​യോ​ടെ​യാ​ണ് ഫി​ഷ​റീ​സ് വ​കു​പ്പ് 2.25 ല​ക്ഷം രൂ​പ സ​ബ്സി​ഡി ന​ൽ​കി​യ​തെ​ങ്കി​ൽ ഇ​ത്ത​വ​ണ മൂ​ന്നു ഹെ​ക്ട​റി​ലാ​ണ് (എ​ട്ടേ​ക്ക​ർ) ലൈ​ജു കൃ​ഷി​യി​റ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ത​വ​ണ ആ​കെ 7500 കു​ഞ്ഞു​ങ്ങ​ളെയാണ് നിക്ഷേപിച്ചതെങ്കിൽ ഇത്തവണ ത​ന്‍റെ കൈ​യി​ലു​ള്ള 45,000 ക​രി​മീ​ൻ കു​ഞ്ഞു​ങ്ങ​ളി​ൽ 25,000വും ​ഞാ​റ​യ്ക്ക​ൽ, പൊ​ന്നാ​നി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും വാ​ങ്ങി​യ 10,000 തി​രു​ത കു​ഞ്ഞു​ങ്ങ​ളെ​യു​മാ​ണ് കൃ​ഷി​യി​റ​ക്കി​യി​രി​ക്കു​ന്ന​ത്. കു​റ്റി​പ്പൂ​മീ​ൻ വ​ലി​യ ലാ​ഭ​ക​ര​മ​ല്ലെ​ന്ന​തി​നാ​ൽ ഇ​ത്ത​വ​ണ വേ​ണ്ടെ​ന്നുവ​ച്ചു. ത​ന്‍റെ ന​ഴ്സ​റി​യി​ൽ ബാ​ക്കി​യു​ള്ള 20,000 ക​രി​മീ​ൻ കു​ഞ്ഞു​ങ്ങ​ളെ മൊ​ത്താ​മായോ ചി​ല്ല​റ​യാ​യോ മ​റ്റു ക​ർ​ഷ​ക​ർ​ക്കു വി​ല്ക്കാ​നാ​ണ് ഈ ​യു​വാ​വി​ന്‍റെ പ്ലാ​ൻ.

മീ​ൻ​ക​റിവ​യ്ക്കാ​ൻ അ​റി​യു​ന്ന പെ​ണ്ണ്

ഫാ​മും ന​ഴ്സ​റി​യു​മെ​ല്ലാംക​ണ്ട് വഞ്ചിയിൽപോ​യി ഫോ​ട്ടോ​യു​മെ​ല്ലാ​മെ​ടു​ത്ത് വീ​ട്ടി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്പോ​ഴേ​ക്കും ലൈ​ജു​വി​ന്‍റെ അമ്മ ലി​ല്ലി​ച്ചേ​ട​ത്തി ഓ​ടി​വ​ന്നു പ​റ​ഞ്ഞു: "സാ​റ​മ്മാ​രേ, ഇ​വ​നേ​ക്കൊ​റി​ച്ചും മീ​നേ​ക്കൊ​റി​ച്ചും എ​ഴു​തീല്ലേ​ലും കൊ​ഴ്പ്പ​ല്ല്യ. ഇ​വ​നൊ​രു പെ​ണ്ണി​നെ കി​ട്ട്യാ​മ​ത്യാ​ര്ന്നു. ചെ​ക്ക​ൻ പെരനി​റ​ഞ്ഞ് നി​ക്കാ​ണ്. ഇ​വ​നെ കാ​ണാ​നെ​ന്താ കൊ​ഴ​പ്പം, അ​ത്യാ​വ​ശ്യം പ​ഠി​പ്പൂ​ണ്ട്. പ​ക്ഷേ, മീ​ൻ കൃ​ഷ്യാ​ന്ന് പ​റ​യു​ന്പോ പെ​ന്പി​ള്ളാ​ർ​ക്ക് പി​ടി​ക്ക്ണില്ല്യ​ന്നാ ബ്രോ​ക്ക​ർ​മാ​ര് പ​റ​യ​ണെ. ഇ​വ​നാ​കെ ഒ​രു ഡി​മാ​ന്‍റു​ള്ളൂ. മീ​ൻ​ക​റി വ​യ്ക്കാ​ന​റി​യ​ണ ത​ര​ക്കേ​ടി​ല്ലാ​ത്ത ഒ​രു പെ​ണ്‍​കൊ​ച്ച് മ​തി.'

"അ​മ്മ​ച്ചി​യൊ​ന്ന് മി​ണ്ടാ​തി​രു​ന്നേ, എ​നി​ക്ക് ഭാ​ഗ്യം കൊ​ണ്ടു​വ​ന്ന​ത് ക​രി​മീ​നാ. ആ ​ക​രി​മീ​ൻ ത​ന്നെ പെ​ണ്ണി​നേം കൊ​ണ്ടു​ത​രും'. ലൈ​ജു ഇ​ട​യ്ക്കു ക​യ​റി. പിന്നെ, പു​ഞ്ചി​രി​ച്ചുകൊ​ണ്ട് ഞ​ങ്ങ​ളോ​ടാ​യി പ​റ​ഞ്ഞു. അ​വാ​ർ​ഡ് കി​ട്ടി​യേ​പ്പി​ന്നെ ര​ണ്ടു​മൂ​ന്നാ​ലോ​ച​ന​ക​ൾ വ​ന്നി​ട്ടു​ണ്ട്.

­സെ​ബി മാ​ളി​യേ​ക്ക​ൽ
ഫോട്ടോ:
ഗസൂൺജി