Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Neet Exam

Middle East and Gulf

നീ​റ്റ് പ​രീ​ക്ഷ: കു​വൈ​റ്റി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രീ​ക്ഷ കേ​ന്ദ്രം മാ​റാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ

കു​വൈ​റ്റ് സി​റ്റി: പ​ശ്‌​ചി​മേ​ഷ്യ​യി​ലെ യു​ദ്ധ സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് ഈ ​വ​ർ​ഷ​ത്തെ നീ​റ്റ് പ​രീ​ക്ഷ​യ്ക്കാ​യി കു​വൈ​റ്റി​ൽ നി​ന്ന് ര​ജി​സ്ട്ര​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രീ​ക്ഷ കേ​ന്ദ്രം മാ​റാ​ൻ അ​ടി​യ​ന്തി​ര അ​നു​മ​തി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ.

കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്കും നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി ഡ​യ​റ​ക്‌​ട​ർ​ക്കും നി​വേ​ദ​നം ന​ൽ​കി. പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സ് അ​ബ്ര​ഹാം, പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ് ക​ൺ​ട്രി ഹെ​ഡ് ബാ​ബു ഫ്രാ​ൻ​സീ​സ് എ​ന്നി​വ​രാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.

മേ​യ് മൂ​ന്നി​ന് ന​ട​ക്കു​ന്ന പ​രീ​ക്ഷ​യ്ക്ക് കു​വൈ​റ്റ് സെ​ന്‍റ​ർ ഒ​ന്നാം ഓ​പ്ഷ​നാ​യി ന​ൽ​കി​യ​വ​ർ​ക്ക് - നാ​ട്ടി​ൽ നി​ന്നും കു​വൈ​റ്റി​ലേ​ക്ക് തി​രി​ച്ചു​വ​രു​ന്ന​തി​നും അ​തു​പോ​ലെ ത​ന്നെ ഇ​ന്ത്യ​ൻ സെ​ന്‍റ​റു​ക​ൾ ഒ​ന്നാം ഓ​പ്ഷ​നാ​യി ന​ൽ​കി​യ​വ​ർ​ക്ക് - കു​വൈ​റ്റി​ൽ നി​ന്ന് നാ​ട്ടി​ൽ പോ​കു​ന്ന​തി​നും ഇ​പ്പോ​ൾ പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്.

ഫെ​ബ്രു​വ​രി 28ന് ​ആ​രം​ഭി​ച്ച യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​വൈ​റ്റ് വി​മാ​നത്താ​വ​ള​വും വ്യോ​മ പാ​ത​യും അ​ട​ച്ച​തി​നാ​ൽ സൗ​ദി അ​റേ​ബ്യ വ​ഴി മാ​ത്ര​മാ​ണ് യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യു​ന്ന​ത്. ഉ​യ​ർ​ന്ന നി​ര​ക്കും യു​ദ്ധം മൂ​ല​മു​ള്ള അ​നി​ശ്ചി​ത​ത്വ​വും തി​രി​ച്ചു​ള്ള യാ​ത്ര​യെ കു​റി​ച്ച് ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​വി​ഷ​യം പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കേ​ന്ദ്ര സ​ർ​ക്കാ​രിന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യ​ത്.

മേയ് മൂ​ന്നി​ന് ന​ട​ക്കു​ന്ന ഇ​ന്ത്യ​യി​ലെ മെ​ഡി​ക്ക​ൽ കോ​ഴ്‌​സുക​ളി​ലേ​കു​ള്ള ഏ​കീ​കൃ​ത പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നീ​റ്റ് വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രിന്‍റെ അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ് ക​ൺ​ട്രി ഹെ​ഡ് ബാ​ബു ഫ്രാ​ൻ​സീ​സ്, പ്ര​സി​ഡന്‍റ് ബി​ജു സ്റ്റീ​ഫ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷൈ​ജി​ത് എ​ന്നി​വ​ർ പ​ത്ര​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Latest News

Corehub Up