x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'കാ​ഷ്മീ​രി​ലെ ക​ല്ലേ​റ് നി​ർ​ത്താ​ൻ അ​റി​യാ​മെ​ങ്കി​ൽ പി​ന്നെ​യാ​ണോ ഡ​ൽ​ഹി'; വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തി​നെ​തി​രെ കൃ​ഷ്ണ​കു​മാ​ർ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: July 23, 2026 09:49 AM IST | Updated: July 23, 2026 09:49 AM IST

മോദിക്കൊപ്പം കൃഷ്ണകുമാർ, പങ്കുവച്ച പോസ്റ്റർ

നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രെ ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെ പ്ര​തി​ക​ര​ണ​വു​മാ​യി ബി​ജെ​പി നേ​താ​വും ന​ട​നു​മാ​യ കൃ​ഷ്ണ​കു​മാ​ർ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ചി​ത്രം അ​ട​ങ്ങി​യ ഒ​രു പോ​സ്റ്റ​ർ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വെ​ച്ചാ​ണ് കൃ​ഷ്ണ​കു​മാ​ർ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

കാ​ഷ്മീ​രി​ലെ ക​ല്ലേ​റ് നി​ർ​ത്താ​ൻ അ​റി​യാ​മെ​ങ്കി​ൽ പി​ന്നെ​യാ​ണോ ഡ​ൽ​ഹി എ​ന്ന് കു​റി​ച്ച പോ​സ്റ്റ​റാ​ണ് കൃ​ഷ്ണ​കു​മാ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച​ത്. ചി​ത്ര​ത്തി​നൊ​പ്പം ജ​യ്ഹി​ന്ദ് എ​ന്ന ക്യാ​പ്ഷ​നും ന​ൽ​കി​യി​ട്ടു​ണ്ട്.

നീ​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ മ​ത്സ​ര​പ​രീ​ക്ഷ​ക​ളി​ലെ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രെ കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി​യു​ടെ (സി​ജെ​പി) നേ​തൃ​ത്വ​ത്തി​ൽ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി വ​യ്ക്കു​ന്ന​ത് വ​രെ പ്ര​തി​ഷേ​ധം തു​ട​രാ​നാ​ണ് സ​മ​ര​ക്കാ​രു​ടെ തീ​രു​മാ​നം. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബി​ജെ​പി നേ​താ​വി​ന്‍റെ പ്ര​തി​ക​ര​ണം.

Tags : Krishna Kumar student protest protest delhi neet exam

Recent News

Corehub Up