ഷാജിയെ അവസാനമായി കാണാൻ എത്തിയ ചിപ്പിയും മോഹൻലാലും
കാമറാമാൻ ഷാജി കുമാറിന്റെ അപ്രതീക്ഷിത വിയോഗത്തിൽ വിറങ്ങലിച്ച് മലയാളസിനിമലോകം. കൊച്ചിയിൽ പൊതുദർശനത്തിന് വച്ചപ്പോൾ ഷാജിയെ അവസാനമായി കാണാൻ മലയാളസിനിമ ലോകം ഒന്നടങ്കമെത്തി. മോഹൻലാൽ, ദിലീപ്, കുഞ്ചാക്കോ ബോബൻ, നരേയ്ൻ, ബ്ലെസി, വിനയൻ തുടങ്ങി സിനിമ മേഖല മുഴുവൻ എത്തി.
ഷാജിക്കൊപ്പമുള്ള ഓർമകളുമായി സഹപ്രവർത്തകർ വിങ്ങിപ്പൊട്ടി. നിർമാതാവ് രഞ്ജിത്തും ഭാര്യ ചിപ്പിയും മകൾ അവന്തികയും ഷാജിയെ അവസാനമായി കണ്ട് വിങ്ങിപ്പൊട്ടി.
കേവലം 57-ാം വയസിലാണ് ഷാജികുമാര്‍ യാത്രയായത്. രണ്ടു ദിവസം മുൻപ് ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം സാധാരണ അവസ്ഥയിലേക്ക് തിരിച്ചു വരുന്നതിന് ഇടയിലാണ് മരണം സംഭവിച്ചത്.
ഏറ്റവും ഒടുവിൽ വിഡിയോ കോളിൽ വിളിച്ചത് മോഹൻലാലിനെ ആയിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. പ്രിയതാരത്തെ ഫോണിൽ വിളിച്ച് താൻ ഓക്കെയാണ് എന്നു പറഞ്ഞതിനു പിന്നാലെയാണ് അപ്രതീക്ഷിത വേർപാട്.
ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് വാഷ്റൂമിലേക്ക് പോകുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. കാണാനെത്തിയ സുഹൃത്തുക്കൾ ആശുപത്രി വിടും മുൻപെ വേദനിപ്പിക്കുന്ന വാർത്തയെത്തി. സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് സുഹൃത്തുക്കൾ അറിയിച്ചു.
Tags : mohanlal actor mohanlal Shaji Kumar Malayalam Cinema B Final Respects