x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ന​ലെ രാ​ത്രി അ​വ​സാ​നം വി​ളി​ച്ച​ത് മോ​ഹ​ൻ​ലാ​ലി​നെ; ഓ​ക്കെ ആ​ണെ​ന്ന് പ​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ വേ​ദ​നി​പ്പി​ക്കു​ന്ന വി​ട വാ​ങ്ങ​ൽ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 10, 2026 11:02 AM IST | Updated: November 10, 2026 11:02 AM IST

മോഹൻലാലും ഷാജിയും

കാ​മ​റാ​മാ​ൻ ഷാ​ജി​കു​മാ​ർ വി​ട​വാ​ങ്ങി​യ​ത് വി​ശ്വ​സി​ക്കാ​നാ​വാ​തെ മ​ല​യാ​ള​സി​നി​മ ലോ​കം. ദി​ലീ​പ് ചി​ത്ര​ത്തി​ന്‍റെ സെ​റ്റി​ൽ വ​ച്ച് കു​ഴ​ഞ്ഞു വീ​ണ ഷാ​ജി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട് സാ​ധാ​ര​ണ അ​വ​സ്ഥ​യി​ലേ​ക്ക് തി​രി​ച്ചു വ​രു​ന്ന​തി​ന് ഇ​ട​യി​ലാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

ഏ​റ്റ​വും ഒ​ടു​വി​ൽ വീ​ഡി​യോ കോ​ളി​ൽ വി​ളി​ച്ച​ത് മോ​ഹ​ൻ​ലാ​ലി​നെ ആ​യി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ പ്രി​യ​താ​ര​ത്തെ ഫോ​ണി​ൽ വി​ളി​ച്ച് താ​ൻ ഓ​ക്കെ​യാ​ണ് എ​ന്നു പ​റ​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത വേ​ർ​പാ​ട്.

ര​ണ്ടു ദി​വ​സം മു​ൻ​പ് ദി​ലീ​പ് ചി​ത്ര​മാ​യ ഹെ​നോ​ക്കി​ന്‍റെ സെ​റ്റി​ൽ വ​ച്ചാ​ണ് ഷാ​ജി​കു​മാ​റി​ന് നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​ത്. ഉ​ട​നെ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​ൻ​പ​ത​ര ആ​യ​പ്പോ​ൾ ഐ​സി​യു​വി​ൽ നി​ന്നു മാ​റ്റി. ആ​രോ​ഗ്യാ​വ​സ്ഥ മെ​ച്ച​പ്പെ​ട്ടി​രു​ന്നു. സാ​ധാ​ര​ണ പോ​ലെ എ​ല്ലാ​വ​രോ​ടും സം​സാ​രി​ച്ചു​വെ​ന്ന് ഷാ​ജി​യു​ടെ സു​ഹൃ​ത്തു​ക്ക​ൾ പ​റ​യു​ന്നു.

ഏ​റ്റ​വും അ​വ​സാ​നം ഷാ​ജി​കു​മാ​ർ വീ​ഡി​യോ കോ​ളി​ൽ വി​ളി​ച്ചു സം​സാ​രി​ച്ച​ത് മോ​ഹ​ൻ​ലാ​ലി​നെ ആ​യി​രു​ന്നു. മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​രി​യ​റി​ലെ നാ​ഴി​ക​ക്ക​ല്ലു​ക​ളാ​യ ‘പു​ലി​മു​രു​ക​ൻ’, ‘തു​ട​രും’ തു​ട​ങ്ങി നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ​ക്ക് കാ​മ​റ ച​ലി​പ്പി​ച്ച​ത് ഷാ​ജി​കു​മാ​റാ​യി​രു​ന്നു. ത​രു​ൺ മൂ​ർ​ത്തി​യു​ടെ പു​തി​യ​ചി​ത്രം ‘അ​തി​മ​നോ​ഹ​ര’​ത്തി​ന്‍റെ കാ​മ​റ​യും ഷാ​ജി​കു​മാ​ർ ആ​യി​രു​ന്നു.

താ​ൻ ഓ​ക്കെ​യാ​ണെ​ന്ന് മോ​ഹ​ൻ​ലാ​ലി​നോ​ട് വീ​ഡി​യോ കോ​ളി​ൽ വി​ളി​ച്ച് അ​റി​യി​ച്ച ശേ​ഷം ഏ​റെ സ​ന്തോ​ഷ​വാ​നാ​യി​രു​ന്നു അ​ദ്ദേ​ഹം. ഉ​റ​ങ്ങാ​ൻ കി​ട​ക്കു​ന്ന​തി​നു മു​ൻ​പ് വാ​ഷ്റൂ​മി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ പെ​ട്ടെ​ന്ന് കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. കാ​ണാ​നെ​ത്തി​യ സു​ഹൃ​ത്തു​ക്ക​ൾ ആ​ശു​പ​ത്രി വി​ടും മു​ൻ​പെ വേ​ദ​നി​പ്പി​ക്കു​ന്ന വാ​ർ​ത്ത​യെ​ത്തി. സി​പി​ആ​ർ ന​ൽ​കി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ലെ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ അ​റി​യി​ച്ചു.

Tags : Shaji Kumar Mohanlal cinematographer death athimanoharam cinema malayalam

Recent News

Corehub Up