മോഹൻലാലും ഷാജിയും
ഛായാഗ്രാഹകൻ ഷാജികുമാറിന്റെ അകാല വേർപാടിന്റെ നടുക്കം പങ്കുവച്ച് മോഹൻലാൽ. ഷാജിയുടെ അകാലത്തെ വിയോഗം ഏറെ സങ്കടപ്പെടുത്തുന്നുവെന്ന് മോഹൻലാൽ കുറിച്ചു.
മോഹൻലാലിന്റെ വാക്കുകൾ: പ്രിയപ്പെട്ട ഷാജി കുമാര്‍ നമ്മോട് വിടപറഞ്ഞു. ഏറെ സങ്കടപ്പെടുത്തുന്ന വിയോഗമാണ്. ഛായാഗ്രഹണ കലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഷാജിയുടെ അകാല വിയോഗം ഏറെ സങ്കടപ്പെടുത്തുന്നു.
നരന്, പുലിമുരുകൻ, ഒടിയന്, തുടരും തുടങ്ങി അവസാനമായി ഞങ്ങളൊന്നിച്ച അതിമനോഹരം എന്ന ചിത്രത്തില്‍ വരെ ഷാജി എന്റെ ഒപ്പമുണ്ടായിരുന്നു. വൈകാരിക ഭാവങ്ങളെ അതീവ ആഴത്തില്‍ ഒപ്പിയെടുക്കാന്‍ കഴിവുള്ള അതുല്യ പ്രതിഭയായിരുന്നു ഷാജി. സ്നേഹവും സൗഹൃദവും എക്കാലത്തും ഞങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്നു. വേദനയോടെ ആദരാഞ്ജലികൾ!
നരൻ മുതൽ ഇനി റിലീസ് ചെയ്യാനിരിക്കുന്ന ‘അതിമനോഹരം’ ഉൾപ്പടെ മോഹൻലാലിന്റെ നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് ദൃശ്യങ്ങൾ ഒരുക്കിയ ഛായാഗ്രാഹകനാണ് ഷാജികുമാർ.
Tags : Shaji Kumar Mohanlal Emotional Farewell cinema malayalam movie cinematographer cinemato