x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച; മേ​യ് മൂ​ന്നി​ലെ നീ​റ്റ് യു​ജി പ​രീ​ക്ഷ റ​ദ്ദാ​ക്കി


Published: May 12, 2026 12:36 PM IST | Updated: May 12, 2026 12:42 PM IST

ന്യൂ​ഡ​ൽ​ഹി: ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്നെ​ന്ന ആ​രോ​പ​ണ​ത്തി​ന് പി​ന്നാ​ലെ നീ​റ്റ് യു​ജി പ​രീ​ക്ഷ റ​ദ്ദാ​ക്കി. വീ​ണ്ടും പ​രീ​ക്ഷ ന​ട​ത്താ​ൻ വി​ജ്ഞാ​പ​നം ഇ​റ​ക്കും.

മേ​യ് 3-ന് ​ന​ട​ന്ന പ​രീ​ക്ഷ​യു​ടെ വി​ശ്വാ​സ്യ​ത ചോ​ദ്യം ചെ​യ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. ഏ​ക​ദേ​ശം 24 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ എ​ഴു​തി​യ പ​രീ​ക്ഷ​യാ​ണ് റ​ദ്ദാ​ക്കി​യ​ത്. പു​തി​യ തീ​യ​തി ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കും. പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ലെ സു​താ​ര്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കു​ന്ന​തി​നു​മാ​ണ് പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ​തെ​ന്ന് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

പ​രീ​ക്ഷ ന​ട​ക്കു​ന്ന​തി​ന് മു​ന്പ് പ്ര​ച​രി​ച്ച മാ​തൃ​കാ ചോ​ദ്യ​ക്ക​ട​ലാ​സി​ലെ 135 ചോ​ദ്യ​ങ്ങ​ൾ യ​ഥാ​ർ​ഥ പ​രീ​ക്ഷ​യി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു​വെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം ഉ​യ​ർ​ന്ന​ത്. മാ​തൃ​കാ ചോ​ദ്യ​ക്ക​ട​ലാ​സി​ലെ 410 ചോ​ദ്യ​ങ്ങ​ളി​ൽ 135 എ​ണ്ണം കെ​മി​സ്ട്രി, ബ​യോ​ള​ജി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി യ​ഥാ​ർ​ഥ പ​രീ​ക്ഷ​യി​ൽ ഉ​ൾ​പ്പെ​ട്ട​താ​യി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന രാ​ജ​സ്ഥാ​ൻ സ്പെ​ഷ​ൽ ഓ​പ്പ​റേ​ഷ​ൻ​സ് ഗ്രൂ​പ്പ് (എ​സ്ഒ​ജി) എ​ഡി​ജി​പി വി​ശാ​ൽ ബ​ൻ​സാ​ൽ അ​റി​യി​ച്ചി​രു​ന്നു.

Tags : neet exam

Recent News

Corehub Up