Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Onam

Wayanad

ഓ​ണാ​ഘോ​ഷം സംഘടിപ്പിച്ചു

മാ​ന​ന്ത​വാ​ടി: ഓ​ണം ഒ​രു ആ​ഘോ​ഷം മാ​ത്ര​മ​ല്ല മ​ല​യാ​ളി​യു​ടെ ഒ​രു​മ​യു​ടെ ഉ​ത്സ​വം കൂ​ടി​യാ​ണ്. അ​തി​ന്‍റെ മ​നോ​ഹ​ര​മാ​യ കാ​ഴ്ച​യ്ക്കാ​ണ് മാ​ന​ന്ത​വാ​ടി അ​മ​ലോ​ത്ഭ​വ മാ​താ പ​ള്ളി​മു​റ്റ​വും സാ​ക്ഷി​യാ​യ​ത്. പൂ​വി​ളി​യി​ല്‍ ഒ​രു സ്‌​നേ​ഹ​സം​ഗ​മം 2026 എ​ന്ന പേ​രി​ലാ​ണ് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ച​ത്.

വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്കു ശേ​ഷ​മാ​ണ് ആ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി വി​ശ്വാ​സി​ക​ള്‍ പ​ള്ളി അ​ങ്ക​ണ​ത്തി​ല്‍ ഒ​ത്ത് ചേ​ര്‍​ന്ന​ത്. വി​വി​ധ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് മാ​വേ​ലി​യും പു​ലി​ക്ക​ളി​യും എ​ത്തി​യ​ത്. മാ​വേ​ലി​യെ സ്വീ​ക​രി​ച്ച യു​വ​ജ​ന കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ള്‍ ഓ​ണം വൈ​ബാ​ക്കാ​ന്‍ മാ​വേ​ലി​ക്കൊ​പ്പം ചു​വ​ടു​വ​ച്ച​പ്പോ​ള്‍ ക​ണ്ടു​നി​ന്ന​വ​രും പ്രോ​ത്സാ​ഹ​ന​വു​മാ​യി കൂ​ടെ ചേ​ര്‍​ന്നു. വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം ആ​ഗ​ശാ​ല​യി​ല്‍, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ലി​ബി​ന്‍ ജോ​സ​ഫ്, ഷീ​ജ ഫ്രാ​ന്‍​സി​സ്, ജ്യോ​തി, ഷി​ബു കെ. ​ജോ​സ​ഫ്, സാ​ജ​ന്‍ വി​ക്ട​ര്‍, സി​ബി ജോ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

മാ​ന​ന്ത​വാ​ടി: വ​ള്ളി​യൂ​ര്‍​ക്കാ​വ് സോ​ക്ക​ര്‍ സ്റ്റാ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ല്ലോ​ണം 2k26 ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു. ഡി​വി​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ ശ​ര​ണ്യ ശ്രീ​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ബു ഫി​ലി​പ്പ്, ജോ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​വി​ധ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തി. എ.​കെ. ജ​യ​ദേ​വ​ന്‍, സു​രേ​ന്ദ്ര​ന്‍, കെ.​കെ. നാ​രാ​യ​ണ​ന്‍, നി​ഖി​ല്‍ മോ​ഹ​ന്‍, ടി.​കെ. സ​രു​ണ്‍, ഷി​ജി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

District News

ഓ​ണം ടൂ​റി​സം വാ​രാ​ഘോ​ഷം നാളെ ​സ​മാ​പി​ക്കും

ചെ​റു​തോ​ണി: ഓ​ണം ടൂ​റി​സം വാ​രാ​ഘോ​ഷം "ഓ​ണോ​ത്സ​വ്' 31നു ​സ​മാ​പി​ക്കും.​ ക​ഴി​ഞ്ഞ 21ന് ​ആ​രം​ഭി​ച്ച വാ​രാ​ഘോ​ഷം ചെ​റു​തോ​ണി, മ​ണി​യാ​റ​ന്‍​കു​ടി, ക​രി​മ്പ​ന്‍, ഇ​ടു​ക്കി, വാ​ഴ​ത്തോ​പ്പ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി വ​ടം​വ​ലി, ക്രി​ക്ക​റ്റ്, വോ​ളി​ബോ​ള്‍, പൂ​ക്ക​ളം, കൈ​കൊ​ട്ടി​ക്ക​ളി തു​ട​ങ്ങി​യ നി​ര​വ​ധി മ​ത്സ​ര​ങ്ങ​ള്‍​ക്ക് വേ​ദി​യാ​യി. ഗാ​ന​മേ​ള, ഡാ​ന്‍​സ്, മ​ന്നാ​ന്‍​കൂ​ത്ത് പാ​ട്ട് തു​ട​ങ്ങി​യ വി​വി​ധ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളും ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് മാ​റ്റു​കൂ​ട്ടി.​

ഇ​ന്നു രാ​വി​ലെ 11ന് ​പൈ​നാ​വി​ല്‍ അ​ഡ്വ​ഞ്ച​ര്‍ ടൂ​റി​സം സെ​മി​നാ​റും വൈ​കു​ന്നേ​രം ആ​റി​ന് വി​ശ്വ​ദ​ര്‍​ശ​ന നൃ​ത്ത​ക​ലാ​ല​യം ത​ങ്ക​മ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ന്‍​സ് പ്രോ​ഗ്രാ​മും ന​ട​ക്കും.

നാ​ളെ ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ചെ​റു​തോ​ണി​യി​ല്‍ ത​ടി​ചു​മ​ട് മ​ത്സ​ര​വും വൈ​കു​ന്നേ​രം ആ​റി​ന് വി​മ​ല്‍ ഇ​ടു​ക്കി ന​യി​ക്കു​ന്ന മാ​ജി​ക് ബാ​ന്‍​ഡ് മ്യൂ​സി​ക് ഷോ​യും ന​ട​ക്കും. 31ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചെ​റു​തോ​ണി​യി​ല്‍ വ​ര്‍​ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര ന​ട​ക്കും. തു​ട​ര്‍​ന്ന് സം​ഘാ​ട​ക​സ​മി​തി ചെ​യ​ര്‍​മാ​നാ​യ റോ​യി കെ.​ പൗ​ലോ​സ് എം​എ​ല്‍​എയു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന പൊ​തു​യോ​ഗം മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി, എം​എ​ല്‍​എ​മാ​ര്‍, ജി​ല്ലാ ക​ള​ക്ട​ര്‍, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. തു​ട​ര്‍​ന്ന് കൊ​ച്ചി​ന്‍ ഗോ​ള്‍​ഡ​ന്‍ ബീ​റ്റ്‌​സി​ന്‍റെ ഗാ​ന​മേ​ള​യും ന​ട​ക്കു​മെ​ന്ന് വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ന്‍​സി തോ​മ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി. ഉ​സ്മാ​ന്‍, എ​ഡി​എം മി​നി കെ. ​ജോ​ണ്‍, സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ഫ്രാ​ന്‍​സി​സ് അ​റ​യ്ക്ക​പ്പ​റ​മ്പി​ല്‍, അ​നി​ല്‍ ആ​ന​ക്ക​നാ​ട്ട്, ബി​ജു നി​ള, ഷോ​ബി ജ​യ്‌​സ​ണ്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

ഓ​ണോ​ത്സ​വ്:​ ഓ​ഫ് റോ​ഡ് കോ​മ്പ​റ്റീ​ഷ​ന്‍ ഇ​ന്ന്

തൊ​ടു​പു​ഴ: മ​ര്‍​ച്ച​ന്‍റ്​സ് അ​സോ​സി​യേ​ഷ​നും ന​ഗ​ര​സ​ഭ​യും ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ലും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന സം​സ്ഥാ​ന ഓ​ഫ് റോ​ഡ് കോ​മ്പ​റ്റീ​ഷ​നും റി​മോ​ട്ട് ക​ണ്‍​ട്രോ​ള്‍ വെ​ഹി​ക്കി​ള്‍​സ് ച​ല​ഞ്ചും ഇ​ന്നു രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ തൊ​ടു​പു​ഴ റി​വ​ര്‍​ വ്യൂ റോ​ഡി​ന് സ​മീ​പം പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ഓ​ഫ് റോ​ഡ് ട്രാ​ക്കി​ല്‍ ന​ട​ക്കും.

രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും നി​ര​വ​ധി ചാ​മ്പ്യ​ന്‍​ഷി​പ്പു​ക​ള്‍ ക​ര​സ്ഥ​മാ​ക്കി​യ വി​ദ​ഗ്ധ​രാ​യ ഓ​ഫ് റോ​ഡ് ഡ്രൈ​വ​ര്‍​മാ​ര്‍ അ​ണി​നി​ര​ക്കു​ന്ന 120 ഓ​ഫ് റോ​ഡ് വാ​ഹ​ന​ങ്ങ​ള്‍ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. തൊ​ടു​പു​ഴ​യു​ടെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ന​ട​ത്തു​ന്ന ഓ​ഫ് റോ​ഡ് കോ​മ്പ​റ്റീ​ഷ​ന്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് വീ​ക്ഷി​ക്കു​ന്ന​തി​ന് വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് സം​ഘാ​ട​ക​ര്‍ ന​ട​ത്തി​യി​ട്ടു​ള്ള​ത്.​ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

Kerala

മാ​വേ​ലി​യു​ടെ മുഖത്ത് തി​ള​ച്ച എ​ണ്ണ​യൊ​ഴി​ച്ചു; ത​ട്ടു​ക​ട​ക്കാ​ര​നെ​തി​രെ പ​രാ​തി

ആലപ്പുഴ: ഓണക്കാലത്ത് ആളുകളെ സന്തോഷിപ്പിക്കാനായി മാവേലി വേഷം കെട്ടുന്ന ഒരു കലാകാരന്‍റെ ദേഹത്തു തിളച്ച എണ്ണ ഒഴിച്ചതായി പരാതി. കരുനാഗപ്പള്ളി സ്വദേശിയായ ചന്ദ്രബാബു എന്ന കലാകാരനാണ് തനിക്കു നേരെ അതിക്രമം നടന്നതായി പോലീസിൽ പരാതി നൽകിയിരിക്കുന്നത്. വർഷങ്ങളായി മാവേലി വേഷം കെട്ടി ഉപജീവനം കണ്ടെത്തുന്ന ആളാണ് ഇദ്ദേഹമെന്നു പറയുന്നു.

ഇന്നലെ വൈകുന്നേരം കായംകുളം പുള്ളിക്കണക്കിലുള്ള ഒരു തട്ടുകടയിൽ ചന്ദ്രബാബു മാവേലി വേഷത്തിൽതന്നെ എത്തുകയും അവിടെ നിന്ന് ചായയും ബജ്ജിയും കഴിക്കുകയും ചെയ്തു. ഭക്ഷണം കഴിച്ച ശേഷം ഇതിന്‍റെ പണം നൽകിയ അദ്ദേഹം, ഓണമായിട്ട് മാവേലിക്ക് പ്രത്യേകിച്ച് ഒന്നുമില്ലേ എന്ന് കടയുടമയോടു ചോദിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം.

ഈ ചോദ്യത്തെ തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടയിൽ പലഹാരങ്ങൾ വറുക്കാൻ ഉപയോഗിക്കുന്ന തിളച്ച എണ്ണ കടയുടമ തന്‍റെ ദേഹത്തേക്ക് മനഃപൂർവ്വം ഒഴിച്ചു എന്നാണ് ചന്ദ്രബാബു ആരോപിക്കുന്നത്.കലയെ ആശ്രയിച്ച് ജീവിക്കുന്ന തങ്ങൾ ആരെയും പറ്റിക്കാറില്ലെന്നും വേഷം കെട്ടി വന്നു ചോദിച്ചതിന് ഇങ്ങനെയൊരു ക്രൂരത കാണിക്കുന്നത് വളരെ സങ്കടകരമാണെന്നും അദ്ദേഹം പറയുന്നു.

എന്നാൽ, ഈ ആരോപണങ്ങളെ കടയുടമ പൂർണമായും നിഷേധിക്കുകയാണ്. പണം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിനിടയിൽ പലഹാരം എടുക്കുന്ന കോരിയിൽനിന്ന് അബദ്ധത്തിൽ എണ്ണ ദേഹത്തേക്ക് തെറിച്ചു വീണതാണെന്നാണ് കടയുടമ നൽകുന്ന വിശദീകരണം. സംഭവത്തിൽ ചന്ദ്രബാബു പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

NRI

ചാവറ കൾച്ചറൽ സെന്‍ററിന്‍റെ സൗഹൃദ ഓണം

ന്യൂഡൽഹി: ചാവറ കൾച്ചറൽ സെന്‍റർ ഡൽഹിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം മൈത്രി 2026 സാംസ്‌കാരിക കൂട്ടതുമായ മതസൗഹാർദ്ദത്തിന്‍റെ വേറിട്ട മാതൃകയായി. ഒമ്പത് മതങ്ങളെ പ്രതിനിധീകരിച്ച ആത്മീയ നേതാക്കൾ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ ഒരുമിച്ച ചടങ്ങിൽ മുൻ നയതന്ത്രജ്ഞരായ ടി.പി. ശ്രീനിവാസൻ, വേണു രാജാമണി എന്നിവർ ഓണസന്ദേശം നൽകി.

സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ.ഡോ. മാത്യു കോയിക്കൽ ആശീർവാദ പ്രസംഗം നടത്തി. ഒമ്പത് മതങ്ങളുടെ ചിഹ്നങ്ങൾ ഉൾപ്പെടുത്തി ഒരുക്കിയ പ്രത്യേക ഹാർമണി പൂക്കളത്തിൽ കൾച്ചറൽ സെൻട്രൽ ഡയറക്ടർ ഫാ.ഡോ. റോബി കണ്ണഞ്ചിറയുടെ നേതൃത്വത്തിൽ അതിഥികൾ പൂക്കൾ അർപ്പിച്ചു.

ജാതിമത ഭേദമന്യേ കുട്ടികളെ ഒരുമിച്ച് പഠിപ്പിക്കുകയും ഭക്ഷണം നൽകുകയും ചെയ്ത വിശുദ്ധ ചാവറയച്ചന്‍റെ ആശയങ്ങൾ മുൻനിർത്തി സംഘടിപ്പിച്ച കൂട്ടായ്മയിൽ സൗഹൃദത്തിന്‍റെ പ്രതീകമായി മുല്ലപ്പൂക്കൾ കെട്ടുന്ന ചടങ്ങും ഉൾപ്പെടുത്തി.തുടർന്ന് വിവിധ മതനേതാക്കളും വിദേശ നയതന്ത്രജ്ഞരും ഒരുമിച്ചൊരു മേശയിൽ ഓണസദ്യ വിളമ്പി.

Business

ഓ​ണ​ത്തി​ന്‍റെ പ​ഴ​മ​യെ പു​തുത​ല​മു​റ​യ്ക്ക് പ​ക​ര​ണം: എം.​എ. യൂ​സ​ഫ​ലി

കൊ​​​​ച്ചി: പു​​​​തി​​​​യ ത​​​​ല​​​​മു​​​​റ​​​​യ്ക്ക് പ​​​​ഴ​​​​മ​​​​യെ പ​​​​ക​​​​ർ​​​​ന്നു​​​ന​​​​ൽ​​​​കി ഈ ​​​​ഓ​​​​ണം ആ​​​​ഘോ​​​​ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ലു​​​​ലു ഗ്രൂ​​​​പ്പ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ എം.​​​​എ. യൂ​​​​സ​​​​ഫ​​​​ലി.

ഒ​​​​രു മ​​​​ത​​​​വി​​​​ഭാ​​​​ഗം മാ​​​​ത്രം ആ​​​​ഘോ​​​​ഷി​​​​ക്കു​​​​ന്ന ഉ​​​​ത്സ​​​​വ​​​​മ​​​​ല്ല ഓ​​​​ണം. ലോ​​​​ക​​​​മെ​​​​ങ്ങു​​​​മു​​​​ള്ള മ​​​​ല​​​​യാ​​​​ളി​​​​ക​​​​ൾ ജാ​​​​തി​​​​മ​​​​ത​​​​ഭേ​​​​ദെ​​​​മ​​​​ന്യേ ഓ​​​​ണം ആ​​​​ഘോ​​​​ഷി​​​​ക്കു​​​​ന്നു.

സ​​​​മ​​​​ത്വ​​​​ത്തി​​​​ന്‍റെ​​​​യും സാ​​​​ഹോ​​​​ദ​​​​ര്യ​​​​ത്തി​​​​ന്‍റെ​​​​യും പ്ര​​​​തീ​​​​ക​​​​മാ​​​​ണ് ഓ​​​​ണം. ഓ​​​​ണ​​​​ക്കാ​​​​ല​​​​ത്ത് കേ​​​​ര​​​​ളം ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​ന്ന പ്ര​​​​തി​​​​കൂ​​​​ല കാ​​​​ലാ​​​​വ​​​​സ്ഥ​​​​യെ ത​​​​ര​​​​ണം ചെ​​​​യ്യാ​​​​നാ​​​​കു​​​​മെ​​​​ന്നും യൂ​​​​സ​​​​ഫ​​​​ലി ഓ​​​​ണ​​​​സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ൽ‌ പ​​​​റ​​​​ഞ്ഞു.

 

Kerala

ജാ​തി​മ​ത വ്യ​ത്യാ​സ​മി​ല്ലാ​തെ ഒ​റ്റ​ക്കെ​ട്ടാ​കാം; ഓ​ണാ​ശം​സ നേ​ർ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ളി​ക​ൾ​ക്ക് ഓ​ണാ​ശം​സ​ക​ളു​മാ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. ജാ​തി​മ​ത ചി​ന്ത​ക​ൾ​ക്ക​തീ​ത​മാ​യി എ​ല്ലാ മ​ല​യാ​ളി​ക​ളു​ടെ​യും അ​ഭി​മാ​ന​ക​ര​മാ​യ ആ​ഘോ​ഷ​മാ​ണ് ഓ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ത​ന്‍റെ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. അ​തി​ജീ​വ​ന​ത്തി​ന് പ്ര​ചോ​ദ​നം ന​ൽ​കു​ക​യും പ്ര​തി​സ​ന്ധി​ക​ളി​ൽ ന​മ്മ​ൾ ഒ​റ്റ​യ്ക്ക​ല്ലെ​ന്ന തി​രി​ച്ച​റി​വ് ന​ൽ​കു​ക​യും ചെ​യ്യു​ന്ന​താ​ണ് ഓ​രോ ഓ​ണാ​ഘോ​ഷ​ങ്ങ​ളെ​ന്ന് സ​തീ​ശ​ൻ പ​റ​ഞ്ഞു.

സ​ങ്ക​ട​ങ്ങ​ളും പ്ര​യാ​സ​ങ്ങ​ളും മാ​റ്റി​വെ​ച്ച് കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കു​മൊ​പ്പം എ​ല്ലാ​വ​ർ​ക്കും ഓ​ണം ആ​ഘോ​ഷി​ക്കാ​ൻ സാ​ധി​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു. പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ സൃ​ഷ്ടി​ച്ച പ്ര​യാ​സ​ങ്ങ​ൾ ഇ​പ്പോ​ഴും പൂ​ർ​ണ​മാ​യി മാ​റി​യി​ട്ടി​ല്ല. അ​തി​ജീ​വ​ന​ത്തി​നു​ള്ള ക​രു​ത്തും ആ​ത്മ​വി​ശ്വാ​സ​വു​മാ​ണ് ഓ​രോ ആ​ഘോ​ഷ​ങ്ങ​ളി​ലൂ​ടെ​യും നാം ​കൈ​വ​രി​ക്കു​ന്ന​തെ​ന്ന് സ​തീ​ശ​ൻ പ​റ​ഞ്ഞു.

വി​ല​ക്ക​യ​റ്റ​മി​ല്ലാ​ത്ത ഓ​ണാ​ഘോ​ഷ​ത്തി​നാ​യി സ​ർ​ക്കാ​ർ എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സ​ന്തോ​ഷ​ത്തി​നും മു​ന്നോ​ട്ടു​ള്ള യാ​ത്ര​യ്ക്കും ക​രു​ത്ത് പ​ക​രു​ന്ന​താ​ക​ട്ടെ ഇ​ത്ത​വ​ണ​ത്തെ തി​രു​വോ​ണ​മെ​ന്നും സ​തീ​ശ​ൻ ആ​ശം​സി​ച്ചു.

സ​മൂ​ഹ​ത്തി​ൽ വെ​റു​പ്പും വി​ദ്വേ​ഷ​വും വി​ത​ച്ച് ഭി​ന്നി​പ്പു​ണ്ടാ​ക്കി അ​തി​ൽ​നി​ന്ന് നേ​ട്ട​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ അ​വ​സ​രം കാ​ത്തി​രി​ക്കു​ന്ന കാ​ല​മാ​ണി​ത്. ഈ സാ​ഹ​ച​ര്യ​ത്തി​ൽ ജാ​തി​മ​ത വ്യ​ത്യാ​സ​ങ്ങ​ളി​ല്ലാ​തെ എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി ഒ​ന്നി​ച്ച് നി​ൽ​ക്ക​ണം. അ​തു​ത​ന്നെ​യാ​ണ് ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ സ​ന്ദേ​ശ​മെ​ന്നും സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി.

District News

ഇ​ത്ത​വ​ണ ഓ​ണം കെ​ങ്കേ​മ​മാ​യി ആ​ഘോ​ഷി​ക്കാ​ന്‍ ക​ഴി​യും: മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല

ച​വ​റ: യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​തോ​ടെ ജ​ന​ത്തി​ന് ഇ​ക്കു​റി ഓ​ണം കെ​ങ്കേ​മ​മാ​യി ആ​ഘോ​ഷി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. ച​വ​റ കു​മ്പ​ള​ത്ത് ശ​ങ്കു​പ്പി​ള്ള മെ​മ്മോ​റി​യ​ല്‍ ആ​ധാ​രം എ​ഴു​ത്ത് അ​സോ​സി​യേ​ഷ​ന്‍റെ ന​വീ​ക​രി​ച്ച ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 101 പേ​ര്‍​ക്കു​ള്ള ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ന​വീ​ക​രി​ച്ച ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഷി​ബു ബേ​ബി​ജോ​ണ്‍ നി​ര്‍​വ​ഹി​ച്ചു. ഷി​ബു ബേ​ബി ജോ​ണി​നെ അ​സോ​സി​യേ​ഷ​ന്‍ പൊ​ന്നാ​ട​യും ഉ​പ​ഹാ​ര​വും ന​ല്‍​കി ആ​ദ​രി​ച്ചു.

അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എം.​ജി. ഗോ​പി​നാ​ഥ​ന്‍​പി​ള​ള അ​ധ്യ​ക്ഷ​നാ​യി. മ​ത്സ്യ​ഫെ​ഡ് ചെ​യ​ര്‍​മാ​ന്‍ ടി. ​മ​നോ​ഹ​ര​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​ര്‍. അ​രു​ണ്‍​രാ​ജ് മു​തി​ര്‍​ന്ന ആ​ധാ​രം എ​ഴു​ത്തു​കാ​രെ ആ​ദ​രി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷം​ലാ നൗ​ഷാ​ദ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഐ.ജ​യ​ല​ക്ഷ്മി, ച​വ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​അ​ബി​ക​ദേ​വി, ച​വ​റ സു​രേ​ന്ദ്ര​ന്‍​പി​ള്ള, പ​ന്മ​ന ബാ​ല​കൃ​ഷ്ണൻ, ആ​ര്‍. ജ​യ​പ്ര​കാ​ശ്, ശി​വ​പ്ര​സാ​ദ​ന്‍ പി​ള്ള, ജ​റോം നെ​റ്റോ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Kerala

ഒ​പ്പി​ടാ​ൻ വ​ന്നു, ഊ​ഞ്ഞാ​ലാ​ടി മ​ട​ങ്ങി; മ്യൂ​സി​യം സ്റ്റേ​ഷ​നി​ൽ ഇ​ഡി കേ​സ് പ്ര​തി​ക​ളു​ടെ ഓ​ണാ​ഘോ​ഷം

തി​രു​വ​ന​ന്ത​പു​രം: മ്യൂ​സി​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഒ​പ്പി​ടാ​നെ​ത്തി​യ ഇ​ഡി ആ​ക്ര​മ​ണ​ക്കേ​സി​ലെ പ്ര​തി​ക​ൾ പോ​ലീ​സു​കാ​രോ​ടൊ​പ്പം ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത് വി​വാ​ദ​മാ​കു​ന്നു. സി​പി​എം നേ​താ​വ് ഐ.​പി. ബി​നു അ​ട​ക്ക​മു​ള്ള പ്ര​തി​ക​ളാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ ഊ​ഞ്ഞാ​ലാ​ടി ഓ​ണം ആ​ഘോ​ഷി​ച്ച​ത്. 

ഓ​ണാ​ഘോ​ഷ​ത്തി​നെ​ത്തി​യ പോ​ലീ​സു​കാ​ർ ധ​രി​ച്ചി​രു​ന്ന അ​തേ നി​റ​ത്തി​ലു​ള്ള ഷ​ർ​ട്ട് ധ​രി​ച്ചാ​ണ് പ്ര​തി​ക​ളും എ​ത്തി​യ​ത്. പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ സ്ഥാ​പി​ച്ച ഊ​ഞ്ഞാ​ലി​ൽ പ്ര​തി​ക​ൾ ആ​ടു​ക​യും ഇ​തി​ന്‍റെ റീ​ൽ ചി​ത്രീ​ക​രി​ക്കു​ക​യും ചെ​യ്തു. റീ​ൽ ചി​ത്രീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ ഊ​ഞ്ഞാ​ൽ അ​ഴി​ച്ചു​മാ​റ്റി. 

പ്ര​തി​ക​ൾ​ക്ക് സ്റ്റേ​ഷ​നി​ൽ ഒ​പ്പി​ടേ​ണ്ട ദി​വ​സ​മാ​യി​രു​ന്നു ഇ​ന്ന്. ഇ​തി​നി​ടെ​യാ​ണ് ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​വ​ർ ഊ​ഞ്ഞാ​ലാ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

District News

നി​യ​മ​സ​ഭ വ​ള​പ്പി​ൽ "ഓ​ണ​ത്തി​ന് ഒ​രു​മു​റം പ​ച്ച​ക്ക​റി'

തി​രു​വ​ന​ന്ത​പു​രം :കേ​ര​ള നി​യ​മ​സ​ഭാ സെ​ക്രട്ടേറി​യ​റ്റ് ഹ​രി​ത ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​യ ‘ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി’ പ​ദ്ധ​തി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ന്നു. നി​യ​മ​സ​ഭാ സ്‌​പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പൂ​ർ​ണ​മാ​യും ജൈ​വ​രീ​തി​യി​ൽ ഉ​ൽ​പ്പാ​ദി​പ്പി​ച്ച വൈ​വി​ധ്യ​മാ​ർ​ന്ന പ​ച്ച​ക്ക​റി​ക​ളാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ള​വെ​ടു​ത്ത​ത്. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ പ​രി​സ്ഥി​തി ബോ​ധ​വും കാ​ർ​ഷി​ക സം​സ്കാ​ര​വും വ​ള​ർ​ത്താ​ൻ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​ക​യാ​ണെ​ന്ന് സ്‌​പീ​ക്ക​ർ പ​റ​ഞ്ഞു.

നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി ഇ​ൻ ചാ​ർ​ജ് ഷാ​ജി സി.​ബേ​ബി, സ്പീ​ക്ക​റു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി കെ. ​മോ​ഹ​ൻ​കു​മാ​ർ, ഹ​രി​ത ക്ല​ബ്ബ് ഭാ​ര​വാ​ഹി​ക​ൾ, നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​യേ​റ്റ് ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. വി​ള​വെ​ടു​പ്പി​ന് പി​ന്നാ​ലെ ജീ​വ​ന​ക്കാ​ർ​ക്കാ​യി പ​ച്ച​ക്ക​റി​ക​ളു​ടെ വി​പ​ണ​ന​വും ഹ​രി​ത ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കി​യി​രു​ന്നു.

District News

ഓ​​ണം: വി​​ല​​ക്ക​​യ​​റ്റം നി​​യ​​ന്ത്രി​​ക്കാ​​ന്‍ ക​​ര്‍​ശ​​ന നി​​രീ​​ക്ഷ​​ണം

കോ​​ട്ട​​യം: ഓ​​ണ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ഭ​​ക്ഷ്യോ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ വി​​ല​​ക്ക​​യ​​റ്റ​​വും പൂ​​ഴ്ത്തി​​വ​​യ്പും ത​​ട​​യു​​ന്ന​​തി​​നും ഗു​​ണ​​നി​​ല​​വാ​​ര​​വും കൃ​​ത്യ​​മാ​​യ അ​​ള​​വും ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​നും ജി​​ല്ല​​യി​​ല്‍ നി​​രീ​​ക്ഷ​​ണ​​വും പ​​രി​​ശോ​​ധ​​ന​​യും ക​​ര്‍​ശ​​ന​​മാ​​ക്കാ​​ന്‍ ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ചേ​​ത​​ന്‍​കു​​മാ​​ര്‍ മീ​​ണ ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍​ക്ക് നി​​ര്‍​ദേ​​ശം ന​​ല്‍​കി.

താ​​ലൂ​​ക്ക് ത​​ല​​ത്തി​​ലു​​ള്ള സ്‌​​ക്വാ​​ഡു​​ക​​ള്‍ അ​​വ​​ധി ദി​​വ​​സ​​ങ്ങ​​ളി​​ല്‍ ഉ​​ള്‍​പ്പെ​​ടെ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തും. അ​​ന​​ധി​​കൃ​​ത വി​​ല​​വ​​ര്‍​ധ​​ന, പൂ​​ഴ്ത്തി​​വ​​യ്പ്, ക​​രി​​ഞ്ച​​ന്ത തു​​ട​​ങ്ങി​​യവ ക​​ണ്ടെ​​ത്തി​​യാ​​ല്‍ ക​​ര്‍​ശ​​ന ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കും.

ഗു​​ണ​​നി​​ല​​വാ​​ര​​മി​​ല്ലാ​​ത്ത​​തോ മാ​​യം ക​​ല​​ര്‍​ന്ന​​തോ ആ​​യ അ​​രി, ഭ​​ക്ഷ്യ ധാ​​ന്യ​​ങ്ങ​​ള്‍,പ​​ച്ച​​ക്ക​​റി​​ക​​ള്‍, മ​​റ്റു ഭ​​ക്ഷ്യ ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍ എ​​ന്നി​​വ വി​​ല്‍​പ്പ​​ന ന​​ട​​ത്തു​​ന്നി​​ല്ലെ​​ന്ന് ഉ​​റ​​പ്പാ​​ക്കും. അ​​ള​​വു​​ക​​ളും തൂ​​ക്ക​​ങ്ങ​​ളും കൃ​​ത്യ​​മാ​​ണെ​​ന്ന് സ്ഥി​​രീ​​ക​​രി​​ക്കു​​ന്ന​​തി​​നും ജാ​​ഗ്ര​​താ സം​​വി​​ധാ​​ന​​മു​​ണ്ടാ​​കും.

സ്റ്റാ​​ര്‍ ഹോ​​ട്ട​​ലു​​ക​​ളി​​ല്‍ മു​​ത​​ല്‍ ത​​ട്ടു​​ക​​ട​​ക​​ളി​​ല്‍ വ​​രെ വി​​ത​​ര​​ണം ചെ​​യ്യു​​ന്ന ഭ​​ക്ഷ​​ണ​​ത്തി​​ന്‍റെ ഗു​​ണ​​നി​​ല​​വാ​​ര​​വും വൃ​​ത്തി​​യും ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​ന് ഭ​​ക്ഷ്യ സു​​ര​​ക്ഷാ വ​​കു​​പ്പ് ജി​​ല്ല​​യി​​ലെ എ​​ല്ലാ കേ​​ന്ദ്ര​​ങ്ങ​​ളി​​ലും പ​​രി​​ശോ​​ധ​​ന ന​​ട​​ത്തും. ക്ര​​മ​​ക്കേ​​ടു​​ക​​ള്‍ ക​​ണ്ടെ​​ത്തി​​യാ​​ല്‍ സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി നി​​യ​​മ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നും ക​​ള​​ക്ട​​ര്‍ വ്യ​​ക്ത​​മാ​​ക്കി.

വി​​പ​​ണി​​യി​​ലെ ഭ​​ക്ഷ്യ സാ​​ധ​​ന​​ങ്ങ​​ളു​​ടെ വി​​ല, ഗു​​ണ​​മേ​​ന്മ, അ​​ള​​വ് എ​​ന്നി​​വ ഉ​​റ​​പ്പു​​വ​​രു​​ത്തു​​ന്ന​​തി​​നും ജ​​ന​​ങ്ങ​​ളു​​ടെ പ​​രാ​​തി​​ക​​ള്‍ സ്വീ​​ക​​രി​​ച്ച് തു​​ട​​ര്‍ ന​​ട​​പ​​ടി​​ക​​ളെ​​ടു​​ക്കു​​ന്ന​​തി​​നു​​മാ​​യി ജി​​ല്ല, താ​​ലൂ​​ക്ക് ത​​ല​​ങ്ങ​​ളി​​ല്‍ ക​​ണ്‍​ട്രോ​​ള്‍ റൂ​​മു​​ക​​ള്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്നു​​ണ്ട്.

ജി​​ല്ലാ​​ത​​ല ക​​ണ്‍​ട്രോ​​ള്‍ റൂം:

9188527319 - ​​ജി​​ല്ലാ സ​​പ്ലൈ ഓ​​ഫീ​​സ​​ര്‍

8281698051- ഡെ​​പ്യൂ​​ട്ടി ക​​ണ്‍​ട്രോ​​ള​​ര്‍, ലീ​​ഗ​​ല്‍ മെ​​ട്രോ​​ള​​ജി

8943346185 - അ​​സി​​സ്റ്റ​​ന്‍റ് ക​​മ്മീ​​ഷ​​ണ​​ര്‍, ഫു​​ഡ് സേ​​ഫ്റ്റി

 

ര​ജി​സ്ട്രേ​ഷ​നു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്നു മാ​ത്ര​മേ ഭ​ക്ഷ​ണം വാ​ങ്ങാ​വൂ: ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ്

കോ​ട്ട​യം: ര​ജി​സ്‌​ട്രേ​ഷ​നു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്നു മാ​ത്ര​മേ ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​ക​ള്‍​ക്കാ​യി പാ​കം​ചെ​യ്ത ഭ​ക്ഷ​ണം വാ​ങ്ങാ​വൂ​വെ​ന്ന് ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ്. ഭ​ക്ഷ​ണ​പ്പൊ​തി​ക​ളി​ല്‍ പാ​യ്ക്ക് ചെ​യ്ത തീ​യ​തി​യും സ​മ​യ​വും ര​ണ്ടു​മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ക​ഴി​ച്ചി​രി​ക്ക​ണ​മെ​ന്ന നി​യ​മ​പ്ര​കാ​ര​മു​ള്ള മു​ന്ന​റി​യി​പ്പും ഉ​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം.
ഇ​ന്‍​സ്റ്റ​ന്‍റ് പാ​യ​സം പോ​ലു​ള്ള​വ ഫു​ഡ് ഗ്രേ​ഡ് ക​ണ്ടെ​യ്‌​ന​റു​ക​ളി​ലേ വി​ത​ര​ണം ചെ​യ്യാ​വൂ. ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത പ്ലാ​സ്റ്റി​ക് ക​ണ്ടെ​യ്‌​ന​റു​ക​ളി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണ്.

ഭ​ക്ഷ്യ വ​സ്തു​ക്ക​ളി​ല്‍ അ​നു​വ​ദ​നീ​യ​മ​ല്ലാ​ത്ത കൃ​ത്രി​മ നി​റ​ങ്ങ​ള്‍ ചേ​ര്‍​ക്കു​ന്ന​തും പാ​ച​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച എ​ണ്ണ വീ​ണ്ടും ഭ​ക്ഷ്യ വ​സ്തു​ക്ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തും കു​റ്റ​ക​ര​മാ​ണ്.

ഹോ​ട്ട​ലു​ക​ളി​ലും ത​ട്ടു​ക​ട​ക​ളി​ലും ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന മ​റ്റു കേ​ന്ദ്ര​ങ്ങ​ളി​ലും ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തി​നും പാ​ത്രം ക​ഴു​കു​ന്ന​തി​നും മ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ളം ശു​ദ്ധ​മാ​ണെ​ന്ന് ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന ന​ട​ത്തി ഉ​റ​പ്പു​വ​രു​ത്ത​ണം. ഭ​ക്ഷ​ണം കൈ​കാ​ര്യം ചെ​യ്യു​ന്ന എ​ല്ലാ ജീ​വ​ന​ക്കാ​ര്‍​ക്കും വൈ​ദ്യ പ​രി​ശോ​ധ​ന ന​ട​ത്തി മെ​ഡി​ക്ക​ല്‍ ഫി​റ്റ്ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ടു​ക്ക​ണ​മെ​ന്നും ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ക​മ്മി​ഷ​ണ​ര്‍ അ​റി​യി​ച്ചു.

ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മം 2006 പ്ര​കാ​രം പൂ​ര്‍​ണ​മാ​യ ലേ​ബ​ലും വി​വ​ര​ങ്ങ​ളും ഇ​ല്ലാ​തെ പാ​ക്ക് ചെ​യ്ത ഭ​ക്ഷ​ണം സം​ഭ​രി​ക്കു​ക​യും വി​ത​ര​ണം ന​ട​ത്തു​ക​യും വി​ല്‍​ക്കു​ക​യും ചെ​യ്യു​ന്ന​വ​ര്‍​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. ഭ​ക്ഷ്യ​സു​ര​ക്ഷ സം​ബ​ന്ധി​ച്ചു​ള്ള പ​രാ​തി​ക​ള്‍ 1800 425 1125 എ​ന്ന ടോ​ള്‍ ഫ്രീ ​ന​മ്പ​റി​ല്‍ അ​റി​യി​ക്കാം.

ഉ​പ്പേ​രി, ശ​ര്‍​ക്ക​ര​വ​ര​ട്ടി വി​ല​യി​ല്‍ വ​ര്‍​ധ​ന

കോ​ട്ട​യം: ഓ​ണ​സ​ദ്യ​യി​ലെ പ്ര​ധാ​ന ഇ​ന​ങ്ങ​ളാ​യ ഉ​പ്പേ​രി, ശ​ര്‍​ക്ക​ര​വ​ര​ട്ടി, ക​ളി​യ​ട​യ്ക്ക എ​ന്നി​വ​യു​ടെ വി​ല​യി​ല്‍ വ​ര്‍​ധ​ന. ഏ​ത്ത​യ്ക്കാ​യു​ടെ​യും വെ​ളി​ച്ചെ​ണ്ണ​യു​ടെ​യും വി​ല വ​ര്‍​ധി​ച്ച​തോ​ടെ​യാ​ണ് ഉ​പ്പേ​രി, ശ​ര്‍​ക്ക​ര​വ​ര​ട്ടി എ​ന്നി​വ​യു​ടെ വി​ല കൂ​ടി​യ​ത്. ജി​ല്ല​യു​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ഉ​പ്പേ​രി കി​ലോ​ഗ്രാ​മി​നു 550 രൂ​പ മു​ത​ലാ​ണ് വി​ല.

ശ​ര്‍​ക്ക​ര​വ​ര​ട്ടി കി​ലോ​ഗ്രാ​മി​നു 500 രൂ​പ​യും ക​ളി​യ​ട​യ്ക്ക 200 ഗ്രാ​മി​ന് 60 രൂ​പ​യു​മാ​ണ് ക​ട​ക​ളി​ല്‍ ഈ​ടാ​ക്കു​ന്ന​ത്. പാ​മോ​യി​ല്‍, സൂ​ര്യ​കാ​ന്തി എ​ന്നി​വ​യി​ല്‍ വ​റു​ത്ത ഉ​പ്പേ​രി​ക്കു വി​ല​ക്കു​റ​വു​മു​ണ്ട്. ഇ​തി​നു 340 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്.

ഏ​ത്ത​ക്കാ വി​ല ജി​ല്ല​യി​ല്‍ 70 മു​ത​ല്‍ 80 രൂ​പ​വ​രെ​യാ​ണ്. ഇ​തി​നു പു​റ​മെ വെ​ളി​ച്ചെ​ണ്ണ, ശ​ര്‍​ക്ക​ര തു​ട​ങ്ങി മ​റ്റു വ​സ്തു​ക്ക​ള്‍​ക്കും വി​ല കൂ​ടി. ഓ​ണ​ക്കാ​ല​മെ​ത്തി​യ​തോ​ടെ ആ​വ​ശ്യ​ക്കാ​ര്‍ കൂ​ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ച്ച​വ​ട​ക്കാ​ര്‍. ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ കു​ടും​ബ​ശ്രീ​യു​ടെ​യും മ​റ്റു ചെ​റു​കി​ട പ​ല​ഹാ​ര യൂ​ണി​റ്റു​ക​ളു​ടെ​യും ഉ​പ്പേ​രി​യും ശ​ര്‍​ക്ക​ര​വ​ര​ട്ടി​യും വി​പ​ണി​യി​ല്‍ എ​ത്തും.

വെ​ളി​ച്ചെ​ണ്ണ​യി​ല്‍ ത​യാ​റാ​ക്കി​യ ത​ന​ത് രു​ചി​യി​ലു​ള്ള ഉ​പ്പേ​രി​യും ശ​ര്‍​ക്ക​ര വ​ര​ട്ടി​യു​മാ​ണ് മ​ല​യാ​ളി​ക​ള്‍​ക്ക് പ്രി​യം. ഓ​ണ​ക്കാ​ല​ത്ത് വി​പ​ണി​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​വ​ശ്യ​ക്കാ​രു​ള്ള​തും ഇ​തി​നാ​ണ്. ഉ​പ്പേ​രി എ​ല്ലാ​യ്‌​പ്പോ​ഴും വി​റ്റു പോ​കു​മെ​ങ്കി​ലും ശ​ര്‍​ക്ക​ര​വ​ര​ട്ടി​ക്ക് ഓ​ണ​ത്തി​നും വി​ഷു​വി​നു​മാ​ണ് ആ​വ​ശ്യ​ക്കാ​രു​ള്ള​ത്.

 

District News

ഓ​ണം പൊ​തു​വി​പ​ണി: ​സം​യു​ക്ത പ​രി​ശോ​ധ​ന

ആ​ല​പ്പു​ഴ: ഓ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​രി​ഞ്ച​ന്ത, പൂ​ഴ്ത്തി​വെ​പ്പ്,  അ​മി​ത​വി​ല ഈ​ടാ​ക്ക​ൽ എ​ന്നി​വ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ-​ലീ​ഗ​ൽ മെ​ട്രോ​ള​ജി-​ഭ​ക്ഷ്യ സു​ര​ക്ഷാവ​കു​പ്പ് എ​ന്നി​വ സം​യു​ക്ത​മാ​യി കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

അ​രി-​പ​ല​വ്യ​ഞ്ജ​ന മൊ​ത്ത, ചി​ല്ല​റ വ്യാ​പാ​ര ശാ​ല​ക​ൾ, പ​ഴം പ​ച്ച​ക്ക​റി വി​ല്പ​ന ശാ​ല​ക​ൾ, ഹോ​ട്ട​ൽ, ബേ​ക്ക​റി, ഫ്രൂ​ട്ട് സ്റ്റാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ ഏ​ഴു വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ ആ​റ് ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി. വി​ല​വി​വ​ര​പ്പ​ട്ടി​ക പൊ​തു​ജ​ന​ങ്ങ​ൾ കാ​ണ​ത്ത​ക്ക വി​ധം പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്നും എ​ഫ്എ​സ്എ​സ്എ​ഐ  ലൈ​സ​ൻ​സ് പു​തു​ക്കി സൂ​ക്ഷി​ക്ക​ണ​മെ​ന്നു​ള്ള ക​ർ​ശ​ന നി​ർ​ദേശം വ്യാ​പാ​രി​ക​ൾ​ക്കു ന​ൽ​കി​യി​ട്ടു​ണ്ട്.

ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ൽ മാ​യം ചേ​ർ​ക്കു​ന്നു​ണ്ടോ എ​ന്ന് അ​റി​യാ​ൻ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് ഫു​ഡ് സേ​ഫ്റ്റി ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ഹെ​ൽ​ത്ത് കാ​ർ​ഡ് ഇ​ല്ലാ​തെ ഫു​ഡ് പ്രോ​സ​സിം​ഗ് യൂ​ണി​റ്റി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രെ ഒ​ഴി​വാ​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി.

സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ ജി. ​ഓ​മ​ന​ക്കു​ട്ട​ൻ , ലീ​ഗ​ൽ മെ​ട്രോ​ള​ജി ഇ​ൻ​സ്പെ​ക്ട​ർ അ​രു​ൺ,  റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ഗി​രീ​ഷ്, രാ​ജേ​ഷ് കെ. ​വി​ശ്വ​നാ​ഥ്, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​യി തു​ട​രു​മെ​ന്ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

District News

രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ എം​എ​ല്‍​എ​യു​ടെ "നേ​മ​ത്തോ​ണം' ഓ​ണാ​ഘോ​ഷം

നേ​മം: നേ​മം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ എം​എ​ല്‍​എ ആ​യ​തി​നു ശേ​ഷ​മു​ള്ള ആ​ദ്യ​ത്തെ ഓ​ണം ജ​ന​ങ്ങ​ളോ​ടൊ​പ്പം ആ​ഘോ​ഷി​ച്ച് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ എം​എ​ല്‍​എ.
"നേ​മ​ത്തോ​ണം' എ​ന്ന പേ​രി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ വി​വി​ധ ജ​ന​വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് ഓ​ണ​ക്കോ​ടി​ക​ളും ഓ​ണ​ക്കി​റ്റു​ക​ളും മ​റ്റ് അ​വ​ശ്യ​വസ്തുക്കളും വി​ത​ര​ണം ചെ​യ്തു. നേ​മം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ 130 അ​ര്‍​ബു​ദ രോ​ഗി​ക​ള്‍​ക്കും ഹ​രി​ത​ക​ര്‍​മസേ​നാം​ഗങ്ങ​ള്‍​ക്കും ഓ​ണ​ക്കോ​ടി​ക​ളും ഓ​ണ​ക്കി​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. മ​ണ്ഡ​ല​ത്തി​ലെ 22 വാ​ര്‍​ഡു​ക​ളി​ലേ​ക്കാ​യി വീ​ല്‍​ചെ​യ​റു​ക​ളും ന​ട​ക്കു​ന്ന​തി​ന് ബു​ദ്ധി​മു​ട്ടു​ള്ള​വ​ര്‍​ക്കാ​യു​ള്ള വാ​ക്കിം​ഗ് സ്റ്റി​ക്കു​ക​ളും കാ​ഴ്ച​പ​രി​മി​ത​ര്‍​ക്കു​ള്ള വൈ​റ്റ് കെ​യ്‌​നു​ക​ളും കൈ​മാ​റി.

കൂ​ടാ​തെ, നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലു​ള്ള 22 എ​ല്‍​പി, യു​പി സ്‌​കൂ​ളു​ക​ളി​ലേ​ക്ക് ക്രി​ക്ക​റ്റ് ബാ​റ്റ്, ബോ​ള്‍, സ്റ്റം​പ്‌​സ്, ര​ണ്ട് ഷ​ട്ടി​ല്‍ ബാ​റ്റു​ക​ൾ‍, കോ​ര്‍​ക്ക്, നെ​റ്റ്, ചെ​സ് ബോ​ര്‍​ഡ്, കോ​യി​ന്‍​സ്, വോ​ളി​ബോ​ള്‍, വോ​ളി​ബോ​ള്‍ നെ​റ്റ്, ഫു​ട്‌​ബോ​ള്‍ തു​ട​ങ്ങി​യ കാ​യി​ക ഉ​പ​ക​ര​ണ​ങ്ങ​ള​ട​ങ്ങി​യ സ്‌​പോ​ര്‍​ട്ട്‌​സ് കി​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. ഓ​ഫീ​സ് ഉ​ദ്ഘാ​ട​നദി​വ​സം ലാ​പ്‌​ടോ​പ്പ് ആ​വ​ശ്യ​പ്പെ​ട്ടു ക​ത്തു ന​ല്‍​കി​യ ര​ണ്ട് പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥിനി​ക​ള്‍​ക്കു​ള്ള ലാ​പ്‌​ടോ​പ്പു​ക​ളും കൈ​മാ​റി.

അ​ത്ത​പ്പൂ​ക്ക​ള​മൊ​രു​ക്ക​ല്‍, വ​ടം​വ​ലി, ക​സേ​ര​ക​ളി, ഊ​ഞ്ഞാ​ലാ​ട്ടം തു​ട​ങ്ങിയവയും ഉണ്ടായി രുന്നു. ക​രു​മം വി​നാ​യ​ക ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച പരിപാടിയിൽ പാ​പ്പ​നം​കോ​ട് സ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. എ​സ്. സു​രേ​ഷ്, ക​ര​മ​ന ജ​യ​ന്‍, മേ​യ​ര്‍ വി.​വി രാ​ജേ​ഷ്, ഡെ​പ്യൂ​ട്ടി മേ​യ​ര്‍ ജി.എസ്. ആ​ശാ​നാ​ഥ്, കൗൺസിലർമാർ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

District News

ചി​ങ്ങ​മെ​ത്തും മു​മ്പേ ഓ​ണ​മെ​ത്തി!

കൊ​ല്ലം: ചി​ങ്ങ​മാ​സം പി​റ​ക്കാ​ന്‍ ദി​വ​സ​ങ്ങ​ള്‍ ബാ​ക്കി നി​ല്‍​ക്കെ ഓ​ണാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യി. പാ​രി​പ്പ​ള്ളി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഓ​ണാ​ഘോ​ഷം വ​ര്‍​ണാ​ഭ​മാ​യി. പൂ​ക്ക​ള​മൊ​രു​ക്കി​യും ത​നി​മ​യാ​ര്‍​ന്ന തി​രു​വാ​തി​ര ക​ളി​യോ​ടെ​യും വി​ഭ​വ സ​മൃ​ദ്ധ​മാ​യ സ​ദ്യ വി​ള​മ്പി​യു​മാ​ണ് ഫി​സി​യോ​ള​ജി, ബ​യോ കെ​മി​സ്ട്രി, അ​നാ​ട്ട​മി ഡി​പ്പാ​ര്‍​ട്ടു​മെ​ന്റു​ക​ള്‍ ചേ​ര്‍​ന്ന് ഓ​ണാ​ഘോ​ഷ​മൊ​രു​ക്കി​യ​ത്.

സെ​റ്റു​സാ​രി​യു​ടു​ത്ത് സ്ത്രീ​ക​ളും മു​ണ്ടും ജു​ബ്ബ​യു​മ​ണി​ഞ്ഞ് പു​രു​ഷ​ന്മാ​രു​മൊ​ക്കെ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് മാ​റ്റ് കൂ​ട്ടി. പ​രീ​ക്ഷ​ക​ളും അ​വ​ധി​ക്കാ​ല തി​ര​ക്കു​ക​ളും മു​ന്നി​ല്‍​ക്ക​ണ്ടാ​ണ് പ​ല സ്ഥാ​പ​ന​ങ്ങ​ളി​ലും മു​ന്‍​കൂ​ട്ടി ഓ​ണാ​ഘോ​ഷ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വ​രും ദി​ന​ങ്ങ​ളി​ല്‍ ജി​ല്ല​യി​ലെ വി​വി​ധ ക​ലാ​ല​യ​ങ്ങ​ളി​ലും ഓ​ഫീ​സു​ക​ളി​ലും വി​പു​ല​മാ​യ ഓ​ണാ​ഘോ​ഷ​ങ്ങ​ള്‍ പൊ​ടി​പൊ​ടി​ക്കും. പ​ല​യി​ട​ത്തും തി​രു​വാ​തി​ര​യും വ​ടം​വ​ലി​യും ക​ബ​ഡി​ക​ളി​യു​മൊ​ക്കെ ടീ​മു​ക​ളാ​യി പ്രാ​ക്ടീ​സ് തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ഓ​ണ​ത്തി​ര​ക്കി​ലേ​ക്ക്

ക​ര്‍​ക്കി​ട​ക​ത്തി​ന്‍റെ കാ​റും കോ​ളും മാ​ഞ്ഞി​ല്ലെ​ങ്കി​ലും നാ​ടെ​ങ്ങും ഓ​ണ​ത്തി​ര​ക്കി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. ജി​ല്ല​യി​ലെ​മ്പാ​ടും ഓ​ണ വി​പ​ണി​ക​ളും സ​ജീ​വ​മാ​കാ​ന്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്. സാം​സ്‌​കാ​രി​ക മ​ന്ത്രി കാ​ലേ​ക്കൂ​ട്ടി രാ​ത്രി​കാ​ല ഉ​ച്ച​ഭാ​ഷി​ണി​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ല്‍ അ​യ​വു​വ​രു​ത്തി​യി​ട്ടു​ണ്ട്. ക​ലാ​പ​രി​പാ​ടി​ക​ള്‍​ക്കാ​ണ് ഇ​ത് ഗു​ണം ചെ​യ്യു​ക.

ഓ​ണ​ച്ച​ന്ത​ക​ള്‍

സ​പ്‌​ളൈ​കോ, ക​ണ്‍​സ്യൂ​മ​ര്‍ ഫെ​ഡ്, സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ നീ​തി സ്റ്റോ​റു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ഓ​ണം വി​പ​ണി​ക​ള്‍ ഉ​ട​ന്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കും. സ്വ​കാ​ര്യ വി​പ​ണി​ക​ള്‍ നേ​ര​ത്തേ ഉ​ണ​ര്‍​ന്നു​ക​ഴി​ഞ്ഞു.

പൂ ​വി​പ​ണി

മ​റു​നാ​ട​ന്‍ പൂ​ക്ക​ളു​ടെ വ​ര​വ് വ​ര്‍​ധിച്ചി​ട്ടു​ണ്ട്. വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ പൂ​ക്ക​ള​ങ്ങ​ള്‍​ക്കാ​യു​ള്ള താ​ത്കാ​ലി​ക ക​ട​ക​ളും ത​യ്യാ​റാ​യി. അ​ത്തം മു​ത​ലാ​ണ് പൂ​ക്ക​ള​ങ്ങ​ള്‍ വീ​ടു​ക​ളി​ല്‍ ഒ​രു​ക്കു​ന്ന​ത്. എ​ന്നാ​ല്‍ വി​ദ്യാ​ല​യ​ങ്ങ​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ഓ​ണാ​ഘോ​ഷം തു​ട​ങ്ങു​ന്ന​തി​നാ​ല്‍ നേ​ര​ത്തേ പൂ​ക്ക​ള്‍​ക്ക് ഡി​മാ​ന്‍​ഡാ​കും. വി​ല​യും കൂ​ടും.

ഓ​ണ​പ്പ​രി​പാ​ടി​ക​ള്‍

ക്‌​ള​ബു​ക​ളും മ​റ്റ് സം​ഘ​ട​ന​ക​ളും റെ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​നു​ക​ളു​മൊ​ക്കെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ത​യ്യാ​റാ​ക്കി​ക്ക​ഴി​ഞ്ഞു. നോ​ട്ടീ​സും പോ​സ്റ്റ​റു​മൊ​ക്കെ പ​ല​യി​ട​ത്തും ഇ​റ​ങ്ങി. ചെ​റു​തും വ​ലു​തു​മാ​യ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ എ​ല്ലാ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ട​ത്തു​ന്ന പ​തി​വ് ഇ​ക്കു​റി​യും തെ​റ്റി​ല്ല.

ഓ​ണ​പ്പാ​ട്ടു​ക​ള്‍

ഓ​ണ​പ്പാ​ട്ടു​ക​ള്‍ പ​ല​തും റെ​ക്കാ​ര്‍​ഡിം​ഗ് പൂ​ര്‍​ത്തി​യാ​ക്കി, വീ​ഡി​യോ ചി​ത്രീ​ക​ര​ണ​മു​ള്‍​പ്പ​ടെ അ​ണി​യ​റ ഒ​രു​ക്ക​ങ്ങ​ള്‍ ക​ഴി​ഞ്ഞ് ചി​ങ്ങം പി​റ​ക്കാ​ന്‍ കാ​ത്തി​രി​പ്പാ​ണ്.

District News

ര​ണ്ടാം​വി​ള നെ​ല്ലി​ന്‍റെ തു​ക കർഷകർക്ക് ഓ​ണ​ത്തി​നുമു​ന്പ് വി​ത​ര​ണംചെ​യ്യ​ണം

ചി​റ്റൂ​ർ: ര​ണ്ടാം​വി​ള നെ​ല്ല് സം​ഭ​രി​ച്ച വ​ക​യി​ൽ ക​ർ​ഷ​ക​ർ​ക്ക് സ​ർ​ക്കാ​ർ ന​ൽ​കാ​നു​ള്ള കു​ടി​ശി​ക തു​ക ഓ​ണ​ത്തി​ന് മു​ൻ​പ് വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് ക​ർ​ഷ​ക​മോ​ർ​ച്ച ചി​റ്റൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

നെ​ല്ല് സം​ഭ​രി​ച്ച് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും തു​ക ല​ഭി​ക്കാ​ത്ത​ത് മൂ​ലം ക​ർ​ഷ​ക​ർ രൂ​ക്ഷ​മാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണ്. വാ​യ്പ​യെ​ടു​ത്തും ക​ടം​വാ​ങ്ങി​യു​മാ​ണ് ഭൂ​രി​ഭാ​ഗം ക​ർ​ഷ​ക​രും കൃ​ഷി​യി​റ​ക്കി​യ​ത്. അ​ടു​ത്ത കൃ​ഷി​യി​റ​ക്കാ​ൻ സ​മ​യ​മാ​യി​ട്ടും മു​ന്പ​ത്തെ തു​ക ല​ഭി​ക്കാ​ത്ത​ത് ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ക​ർ​ഷ​ക​രു​ടെ അ​ധ്വാ​ന​ത്തി​ന് വി​ല ന​ൽ​കാ​തെ വ​ഞ്ചി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും കു​ടി​ശി​ക തു​ക പ​ലി​ശ​സ​ഹി​തം ഉ​ട​ൻ ക​ർ​ഷ​ക​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് എ​ത്തു​ന്നി​ല്ലെ​ങ്കി​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളു​മാ​യി രം​ഗ​ത്തു​വ​രു​മെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പു ന​ൽ​കി.

ബി​ജെ​പി ജി​ല്ലാ ജ​ന​ൽ സെ​ക്ര​ട്ട​റി എ.​കെ. ഓ​മ​ന​ക്കു​ട്ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കൈ​ലാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​ര​മേ​ശ് എ. ​ദ​ണ്ഡ​പാ​ണി, വി. ​ല​ക്ഷ്മ​ണ​കു​മാ​ർ, കെ. ​വി​നീ​ഷ്, പ്ര​മോ​ദ്നാ​യ​ർ, കെ.​ജി. അ​ശോ​ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

നി​ല​ന്പൂ​ർ ഖാ​ദി ഭ​വ​നി​ൽ ഓ​ണം മേ​ള

നി​ല​ന്പൂ​ർ: കോ​ഴി​ക്കോ​ട് സ​ർ​വോ​ദ​യ സം​ഘ​ത്തി​ന് കീ​ഴി​ലെ നി​ല​ന്പൂ​ർ ഖാ​ദി ഭ​വ​നി​ൽ ഓ​ണം ഖാ​ദി മേ​ള​യ്ക്ക് തു​ട​ക്ക​മാ​യി. ഓ​ഗ​സ്റ്റ് 25 വ​രെ തു​ട​രു​ന്ന മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് നി​ർ​വ​ഹി​ച്ചു. ആ​ദ്യ​വി​ൽ​പ്പ​ന ന​ഗ​ര​സ​ഭാ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ മും​താ​സ് ബാ​ബു, ഷ​ബീ​റ​ലി​ക്ക് ന​ൽ​കി നി​ർ​വ​ഹി​ച്ചു.

എം.​കെ. ബാ​ല​കൃ​ഷ്ണ​ൻ, ചാ​ലി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഷ​നാ​വാ​സ് പ​ട്ടി​ക്കാ​ട​ൻ, ഖാ​ദി ഭ​വ​ൻ മാ​നേ​ജ​ർ പി. ​വി​ജി​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഖാ​ദി​ക്ക് 30 ശ​ത​മാ​നം ഗ​വ​ണ്‍​മെ​ന്‍റ് വി​ല​ക്കു​റ​വ് ല​ഭ്യ​മാ​ണ്. സ​ർ​ക്കാ​ർ, അ​ർ​ധ സ​ർ​ക്കാ​ർ, ബാ​ങ്ക് ജീ​വ​ന​ക്കാ​ർ​ക്ക് ഒ​രു ല​ക്ഷം രൂ​പ വ​രെ ക്രെ​ഡി​റ്റ് സൗ​ക​ര്യ​മുണ്ട്. ഓ​ണം വ​രെ എ​ല്ലാ അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കും.

കൂ​ടാ​തെ ഓ​രോ 1,000 രൂ​പ​യു​ടെ പ​ർ​ച്ചേ​സി​നും സ​മ്മാ​ന​ക്കൂ​പ്പ​ണും ല​ഭി​ക്കും. വി​ജ​യി​ക​ളാ​വു​ന്ന​വ​ർ​ക്ക് ഒ​ന്നാം സ​മ്മാ​ന​മാ​യി ടാ​റ്റാ തി​യാ​ഗോ കാ​ർ, ര​ണ്ടാം സ​മ്മാ​ന​മാ​യി സു​സു​കി ആ​ക്സി​സ്, മൂ​ന്നാം സ​മ്മാ​ന​മാ​യി 5,000 രൂ​പ​യു​ടെ 30 ഗി​ഫ്റ്റ് വൗ​ച്ച​റു​ക​ൾ എ​ന്നി​വ ല​ഭി​ക്കും. ജി​ല്ല​ക​ളി​ൽ ആ​ഴ്ച്ച​തോ​റും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ 3,000 രൂ​പ​യു​ടെ ഗി​ഫ്റ്റ് വൗ​ച്ച​റു​ക​റു​ക​ൾ സ്വ​ന്ത​മാ​ക്കാ​നു​ള​ള അ​വ​സ​ര​വും ല​ഭി​ക്കു​ന്നു. മെ​ഗാ ന​റു​ക്കെ​ടു​പ്പ് സെ​പ്തം​ബ​ർ 25ന് ​ന​ട​ക്കും.

Kerala

സ​പ്ലൈ​കോ​യ്ക്ക് മാ‍‍‌‍‍‍‌​ർ​ക്ക​റ്റിം​ഗ് സ്ട്രാ​റ്റ​ജി വേ​ണം : മ​ന്ത്രി പി. ​രാ​ജീ​വ്‌

കൊ​ച്ചി: സ​പ്ലൈ​കോ​യ്ക്ക് ഇ​ത് ഉ​ണ​ർ​വി​ന്‍റെ കാ​ല​മാ​ണെ​ന്നും അ​തി​നാ​ൽ മാ‍‍‌‍‍‍‌​ർ​ക്ക​റ്റിം​ഗ് സ്ട്രാ​റ്റ​ജി വേ​ണ​മെ​ന്നും മ​ന്ത്രി പി. ​രാ​ജീ​വ്‌. സ​പ്ലൈ​കോ​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് വി​ത​ര​ണ​ക്കാ​രെ​യും മ​റ്റു ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളെ​യും ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഈ ​ഓ​ണ​ക്കാ​ല​ത്ത് 386 കോ​ടി​യു​ടെ വി​ൽ​പ്പ​ന​യാ​ണ് സ​പ്ലൈ​കോ​യി​ൽ ന​ട​ന്ന​ത്. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​ൽ​പ്പ​ന​യാ​ണി​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ല​ഭി​ക്കേ​ണ്ട വി​ഹി​ത​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യ​തി​നാ​ൽ കു​റ​ച്ച് ഞെ​രു​ക്ക​ത്തി​ലൂ​ടെ​യാ​ണ് ന​മ്മ​ൾ ക​ട​ന്നു പോ​കു​ന്ന​ത്.

ആ​ഭ്യ​ന്ത​ര വ​രു​മാ​നം വ​ർ​ധി​പ്പി​ച്ചു കൊ​ണ്ടാ​ണ് ന​മ്മ​ൾ ഈ ​പ്ര​തി​സ​ന്ധി​യെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​തി​നി​ട​യി​ലും ധ​ന​കാ​ര്യ വ​കു​പ്പ് സ​പ്ലൈ​കോ​യ്ക്ക് ഓ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ സാ​മ്പ​ത്തി​ക പി​ന്തു​ണ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

NRI

കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഓ​ണാ​ഘോ​ഷം ശ​നി​യാ​ഴ്ച അ​ബു​ദാ​ബി​യി​ൽ

അ​ബു​ദാ​ബി: കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ള​ജ് അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​ർ ഒ​രു​ക്കു​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ശ​നി​യാ​ഴ്ച 6.30 മു​ത​ൽ അ​ൽ വ​ഹ്‌​ദ മാ​ളി​ലെ ഗ്രാ​ൻ​ഡ് അ​രീ​ന ഇ​വ​ന്‍റ്സ് സെ​ന്‍റ​റി​ൽ ന​ട​ക്കും.

അ​ലു​മ്നി പ്ര​സി​ഡ​ന്‍റ് അ​നി​ൽ സി. ​ഇ​ടി​ക്കു​ള അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഇ​ന്ത്യ സോ​ഷ്യ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​ച​ന്ദ്ര​ൻ നാ​യ​ർ ഉ​ദ്ഘാ​ട​ന​ക​ർ​മം നി​ർ​വ​ഹി​ക്കും.

മു​ഖ്യ ര​ക്ഷാ​ധി​കാ​രി വി.​ജെ. തോ​മ​സ്, ക​ൺ​വീ​ന​ർ കെ.​ആ​ർ. ഷി​ബു, വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​ബി സി. ​എ​ബ്ര​ഹാം, സെ​ക്ര​ട്ട​റി അ​ജു സൈ​മ​ൺ, ട്ര​ഷ​റ​ർ വി​ൻ​സ​ൻ ജോ​ർ​ജ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മാ​മ്മ​ൻ ഫി​ലി​പ്പ്, വ​നി​താ സെ​ക്ര​ട്ട​റി ആ​ൻ​സി ജോ​സ​ഫ് എ​ന്നി​വ​ർ സം​സാ​രി​ക്കും.

മാ​വേ​ലി എ​ഴു​ന്ന​ള്ള​ത്ത്, തി​രു​വാ​തി​ര, ആ​റ​ന്മു​ള വ​ള്ള​പ്പാ​ട്ട്, നാ​ട​ൻ പാ​ട്ട്, സി​നി​മാ​റ്റി​ക്ക് നൃ​ത്ത​പ​രി​പാ​ടി​ക​ൾ, സം​ഗീ​ത സാ​യാ​ഹ്നം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളും ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 050 151 9671 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

NRI

ആ​ത്മ​യു​ടെ ഓ​ണാ​ഘോ​ഷം ശ​നി​യാ​ഴ്ച

ടാ​മ്പ: അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ടാ​മ്പ ഹി​ന്ദു മ​ല​യാ​ളി(​ആ​ത്മ) വി​പു​ല​മാ​യ രീ​തി​യി​ൽ ഓ​ണം ആ​ഘോ​ഷി​ക്കു​ന്നു. ശ​നി​യാ​ഴ്ച ടാ​മ്പ ഹി​ന്ദു ടെം​പി​ളി​ൽ വ​ച്ചാ​ണ് ഓ​ണാ​ഘോ​ഷ​ങ്ങ​ൾ ന​ട​ത്ത​പ്പെ​ടു​ന്ന​ത്.

ഓ​ണ​സ​ദ്യ​യോ​ടെ ആ​രം​ഭി​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ളി​ൽ കു​ട്ടി​ക​ളു​ടേ​തു​ൾ​പ്പ​ടെ ഇ​രു​പ​തി​ൽ​പ​രം പ​രി​പാ​ടി​ക​ളാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. സ​ദ്യ​ക്ക് ശേ​ഷം, ചെ​ണ്ട​മേ​ള​ത്തോ​ടു​കൂ​ടെ മാ​വേ​ലി​യു​ടെ എ​ഴു​ന്ന​ള്ള​ത്തും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ക​ൾ​ച്ച​റ​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ത്മ​യു​ടെ യൂ​ത്ത് ഫോ​റം കു​ട്ടി​ക​ളെ പ​ര​മാ​വ​ധി പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടാ​ണ് പ​രി​പാ​ടി​ക​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​തി​ലൂ​ടെ പു​തി​യ ത​ല​മു​റ​യ്ക്ക് ന​മ്മു​ടെ ആ​ഘോ​ഷ​ങ്ങ​ൾ അ​ടു​ത്തു​കാ​ണു​വാ​നും ​പ​ങ്കെ​ടു​ക്കു​വാ​നു​മു​ള്ള അ​വ​സ​രം ല​ഭി​ക്കു​ന്നു.

ഓ​ൺ​ലൈ​നാ​യി​ട്ട് ന​ട​ത്തി​യ പ​രി​പാ​ടി​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ATHMA ഫേ​സ്ബു​ക് പേ​ജ് സ​ന്ദ​ർ​ശി​ക്കു​ക.

NRI

കേ​ളി ലാ​സ​ർ​ദി യൂ​ണി​റ്റ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ ഏ​രി​യ ലാ​സ​ർ​ദി യൂ​ണി​റ്റിന്‍റെ​ നേ​തൃ​ത്വ​ത്തി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദി​ലെ ന്യൂ ​സ​ന​യ​യി​ലാ​ണ് വി​വി​ധ​ത​രം ഓ​ണ​ക്ക​ളി​ക​ൾ കോ​ർ​ത്തി​ണ​ക്കി പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ഷൂ​ട്ട് ഔ​ട്ട്, വ​ടം​വ​ലി, ക​ണ്ണ് കെ​ട്ടി ക​ലം ഉ​ട​യ്ക്ക​ൽ, ക​സേ​ര​ക​ളി, ലെ​മ​ൺ ആ​ൻ​ഡ് സ്പൂ​ൺ റെ​യ്സ്, സു​ന്ദ​രി​ക്ക് പൊ​ട്ടു​തൊ​ട​ൽ തു​ട​ങ്ങി നി​ര​വ​ധി മത്സരങ്ങൾ അ​ര​ങ്ങേ​റി. ഓ​ണ​സ​ദ്യ​യ്ക്ക് ശേ​ഷം ആ​രം​ഭി​ച്ച പ​രി​പാ​ടി​ക​ൾ രാ​ത്രി പ​ത്തു മ​ണി​വ​രെ നീ​ണ്ടു​നി​ന്നു.​

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷൈ​ജു ചാ​ലോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി.​എം. സാ​ദി​ഖ്, പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ക്ബാ​ൽ, ട്ര​ഷ​റ​ർ ജോ​സ​ഫ് ഷാ​ജി, എ​ൻ.​ആ​ർ.​കെ. ക​ൺ​വീ​ന​ർ സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യ്, ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി ബൈ​ജു ബാ​ല​ച​ന്ദ്ര​ൻ, ഏ​രി​യ സെ​ക്ര​ട്ട​റി തോ​മ​സ് ജോ​യ്, പ്ര​സി​ഡ​ന്റ് നി​സാ​ർ മ​ണ്ണ​ഞ്ചേ​രി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ഷ​മ​ൽ രാ​ജ് സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ൺ​വീ​ന​ർ കിം​ഗ്സ്റ്റ​ൺ ന​ന്ദി​യും പ​റ​ഞ്ഞു. ആ​റ് ടീ​മു​ക​ൾ മാ​റ്റു​ര​ച്ച വാ​ശി​യേ​റി​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ, അ​റേ​ഷ് ടീം ​നൂ​ൺ ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി വി​ജ​യി​ക​ളാ​യി.

 

.

National

ഐ​ക്യ​ത്തി​ന്‍റെ​യും സാം​സ്‌​കാ​രി​ക അ​ഭി​മാ​ന​ത്തി​ന്‍റെ​യും പ്ര​തീ​കം: ഓ​ണാ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ളി​ക​ൾ​ക്ക് ഓ​ണാ​ശം​സ​ക​ൾ നേ​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ഓ​ണം കേ​ര​ള​ത്തി​ന്‍റെ കാ​ലാ​തീ​ത​മാ​യ പൈ​തൃ​ക​ത്തെ​യും സ​മ്പ​ന്ന​മാ​യ പാ​ര​മ്പ​ര്യ​ങ്ങ​ളെ​യും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു​വെ​ന്ന് ന​രേ​ന്ദ്ര മോ​ദി ട്വീ​റ്റ് ചെ​യ്തു.

മ​നോ​ഹ​ര​മാ​യ ഉ​ത്സ​വം ന​വോ​ന്മേ​ഷ​വും ആ​രോ​ഗ്യ​വും സ​മൃ​ദ്ധി​യും കൊ​ണ്ടു​വ​ര​ട്ടെ. ഐ​ക്യ​ത്തി​ന്‍റെ​യും പ്ര​ത്യാ​ശ​യു​ടെ​യും സാം​സ്‌​കാ​രി​ക അ​ഭി​മാ​ന​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​ണ് ഓ​ണം. ഓ​ണാ​ഘോ​ഷം ഐ​ക്യ​വും പ്ര​കൃ​തി​യു​മാ​യു​ള്ള ബ​ന്ധ​വും ശ​ക്തി​പ്പെ​ടു​ത്ത​ട്ടെ എ​ന്നും പ്ര​ധാ​ന​മ​ന്ത്രി ഓ​ണാ​ശം​സ​യി​ല്‍ അ​റി​യി​ച്ചു.

Kerala

ഓ​ണ​ക്കാ​ല റി​ക്കാ​ർ​ഡി​ട്ട് ബെ​വ്കോ; ഉ​ത്രാ​ട​ദി​ന​ത്തി​ൽ മാ​ത്രം വി​റ്റ​ഴി​ച്ച​ത് 137 കോ​ടി​യു​ടെ മ​ദ്യം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഓ​ണ​ക്കാ​ല മ​ദ്യ​വി​ൽ​പ്പ​ന​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ക​ട​ത്തി​വെ​ട്ടി റി​ക്കാ​ർ​ഡ് വ​രു​മാ​ന​വു​മാ​യി ബെ​വ്കോ. ക​ഴി​ഞ്ഞ 10 ദി​വ​സ​ത്തി​നു​ള്ളി​ൽ 826.38 കോ​ടി രൂ​പ​യു​ടെ മ​ദ്യ​മാ​ണ് ബെ​വ്കോ ഔ​ട്ട്‌​ലെ​റ്റി​ലൂ​ടെ വി​റ്റു​പോ​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 50 കോ​ടി രൂ​പ കൂ​ടു​ത​ലാ​ണി​ത്.

ഉ​ത്രാ​ട​ദി​നം മാ​ത്രം 137 കോ​ടി രൂ​പ​യു​ടെ മ​ദ്യം വി​റ്റു. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ത് 126 കോ​ടി​യാ​യി​രു​ന്നു. ആ​റ് ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലാ​ണ് ഒ​രു കോ​ടി രൂ​പ​യ്ക്ക് മു​ക​ളി​ൽ ഉ​ത്രാ​ട​ദി​ന​ത്തി​ൽ വി​ല്പ​ന ന​ട​ന്ന​ത്. ഉ​ത്രാ​ട​ദി​ന വി​ല്പ​ന​യി​ൽ കൊ​ല്ലം ജി​ല്ല​യി​ലെ ക​രു​നാ​ഗ​പ്പ​ള്ളി ഔ​ട്ട്ലെ​റ്റാ​ണ് മു​ന്നി​ൽ. 1.46 കോ​ടി രൂ​പ​യു​ടെ മ​ദ്യ​മാ​ണ് ഇ​വി​ടെ മാ​റ്റം വി​റ്റ​ഴി​ച്ച​ത്.

കൊ​ല്ലം ജി​ല്ല​യി​ലെ ത​ന്നെ ആ​ശ്രാ​മം ഔ​ട്ട്‌​ലെ​റ്റാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. 1.24 കോ​ടി രൂ​പ​യു​ടെ മ​ദ്യ വി​ല്പ​ന​യാ​ണ് ഇ​വി​ടെ മാ​ത്രം ന​ട​ന്ന​ത്. മ​ല​പ്പു​റം ജി​ല്ല​യി​ലെ എ​ട​പ്പാ​ൾ ഔ​ട്ട്‌​ലെ​റ്റ് (1.11 കോ​ടി), തൃ​ശൂ​ർ ജി​ല്ല​യി​ലെ ചാ​ല​ക്കു​ടി ഔ​ട്ട്‌​ലൈ​റ്റ് (1.07 കോ​ടി), ഇ​രി​ങ്ങാ​ല​ക്കു​ട ഔ​ട്ട്‌​ലെ​റ്റ് (1.03 കോ​ടി), കൊ​ല്ലം ജി​ല്ല​യി​ലെ കു​ണ്ട​റ ഔ​ട്ട്‌​ലെ​റ്റ് (ഒ​രു കോ​ടി) എ​ന്നി​വ​യാ​ണ് അ​ടു​ത്ത സ്ഥാ​ന​ങ്ങ​ളി​ൽ.

Kerala

"ഈ ​ഓ​ണം ന​മ്മു​ടെ ബ​ന്ധ​ത്തെ ശ​ക്തി​പ്പെ​ടു​ത്ത​ട്ടെ': ഓ​ണാ​ശം​സ​ക​ൾ നേ​ർ​ന്ന് എം.​കെ. സ്റ്റാ​ലി​ൻ

ചെ​ന്നൈ: മ​ല​യാ​ളി​ക​ൾ​ക്ക്‌ ഓ​ണാ​ശം​സ​ക​ൾ നേ​ർ​ന്ന്‌ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ. ഓ​ണം ന​മ്മു​ടെ ദ്രാ​വി​ഡ പാ​ര​മ്പ​ര്യ​ത്തെ ഓ​ർ​മി​പ്പി​ക്കു​ന്ന ഉ​ത്സ​വ​മാ​ണെ​ന്നും ഇ​ത് ന​മ്മു​ടെ ബ​ന്ധ​ത്തെ ശ​ക്തി​പ്പെ​ടു​ത്ത​ട്ടെ​യെ​ന്നും സ്റ്റാ​ലി​ൻ എ​ക്സി​ൽ കു​റി​ച്ചു.

<b>എം.​കെ. സ്റ്റാ​ലി​ന്‍റെ ഓ​ണാ​ശം​സ​യു​ടെ പൂ​ർ​ണ​രൂ​പം</b>

എ​ന്‍റെ പ്രി​യ​പ്പെ​ട്ട മ​ല​യാ​ളി സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ഹൃ​ദ​യം നി​റ​ഞ്ഞ ഓ​ണ​ശം​സ​ക​ൾ! ഓ​ണം ന​മ്മു​ടെ ദ്രാ​വി​ഡ പാ​ര​മ്പ​ര്യ​ത്തെ ഓ​ർ​മ്മി​പ്പി​ക്കു​ന്ന ഉ​ത്സ​വ​മാ​ണ്. ന​മ്മു​ടെ ച​രി​ത്ര​വും പോ​രാ​ട്ട​ങ്ങ​ളും പ​ര​സ്പ​രം ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു. അ​തു​പോ​ലെ ത​ന്നെ നീ​തി​യും സാ​ഹോ​ദ​ര്യ​വും ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​നു​ള്ള അ​ഭി​നി​വേ​ശ​മാ​ണ് ന​മ്മു​ടെ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ്ര​തി​ധ്വ​നി​ക്കു​ന്ന​ത്.

ഓ​ണം പൂ​ക്ക​ള​ങ്ങ​ളും സ​ദ്യ​യും ആ​ഘോ​ഷ​ങ്ങ​ളും മാ​ത്ര​മ​ല്ല, എ​ല്ലാ​വ​രും ഒ​ന്നു​പോ​ലെ ജീ​വി​ച്ചി​രു​ന്ന, സ്വാ​ഭി​മാ​നം എ​ല്ലാ​വ​ർ​ക്കും തു​ല്യ​മാ​ണെ​ന്ന് വി​ശ്വ​സി​ച്ചി​രു​ന്ന ഒ​രു കാ​ല​ത്തി​ന്‍റെ വീ​ണ്ടെ​ടു​ക്ക​ൽ കൂ​ടി​യാ​ണ്.

ഒ​രു നാ​ടി​ന്‍റെ സ​മൃ​ദ്ധി എ​ല്ലാ​വ​രോ​ടും കൂ​ടെ തു​ല്യ​മാ​യി പ​ങ്കി​ടു​മ്പോ​ൾ മാ​ത്ര​മാ​ണ് അ​ർ​ഥ​വ​ത്താ​കു​ന്ന​ത് എ​ന്ന ഓ​ർ​മ​പ്പെ​ടു​ത്ത​ലു​മാ​ണ്. ഈ ​ഓ​ണം ന​മ്മു​ടെ ബ​ന്ധ​ത്തെ ശ​ക്തി​പ്പെ​ടു​ത്ത​ട്ടെ, എ​ല്ലാ കു​ടും​ബ​ങ്ങ​ളും സ​ന്തോ​ഷ​ത്താ​ൽ നി​റ​യ​ട്ടെ, ഒ​രു​മി​ച്ച് തു​ല്യ​വും നീ​തി​യു​ക്ത​വും മാ​ന്യ​വു​മാ​യ ഒ​രു സ​മൂ​ഹം കെ​ട്ടി​പ്പ​ടു​ക്കാ​ൻ ന​മ്മെ പ്ര​ചോ​ദി​പ്പി​ക്ക​ട്ടെ!

Kerala

പൂ​വി​ളി പൂ​വി​ളി പൊ​ന്നോ​ണ​മാ​യി! പൂ​ക്ക​ള​മി​ട്ട്, സ​ദ്യ​യൊ​രു​ക്കി മ​ല​യാ​ളി​ക​ൾ; നാ​ടെ​ങ്ങും ആ​ഘോ​ഷം

കോ​ട്ട​യം: ഇ​ന്ന് കാ​ത്തു​കാ​ത്തി​രു​ന്ന തി​രു​വോ​ണം. ക​ള്ള​വും ച​തി​യും ഇ​ല്ലാ​ത്ത, ഐ​ശ്വ​ര്യ​വും സ​മൃ​ദ്ധി​യും കൊ​ണ്ട് സ​മ്പ​ന്ന​മാ​യ ഭൂ​ത​കാ​ല​ത്തി​ലേ​ക്കു​ള്ള മ​ല​യാ​ളി​യു​ടെ ഗൃ​ഹാ​തു​ര​മാ​യ യാ​ത്ര കൂ​ടി​യാ​ണ് ഈ ​ഉ​ത്സ​വം.

അ​ത്തം തു​ട​ങ്ങി​യു​ള്ള 10 ദി​വ​സ​ങ്ങ​ളി​ലും ഓ​ണം ആ​ഘോ​ഷ​മാ​ക്കാ​നു​ള്ള ഓ​ട്ട​ത്തി​ലാ​യി​രു​ന്നു എ​ല്ലാ​വ​രും. പൂ​വി​ളി​ക​ളു​ടെ അ​ല​യൊ​ലി കു​റ​ഞ്ഞെ​ങ്കി​ലും ഓ​ണ​ത്തി​ന്‍റെ പ​കി​ട്ട് ഇ​ത്ത​വ​ണ​യും ഒ​ട്ടും കു​റ​ഞ്ഞി​ട്ടി​ല്ല. വ​സ്ത്ര വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും പ​ച്ച​ക്ക​റി, പ​ല​വ്യ​ഞ്ജ​ന​ക്ക​ട​ക​ളി​ലും തെ​രു​വു ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലു​മെ​ല്ലാം ആ​വേ​ശ​ത്തി​ന്‍റെ തി​ര​ക്കാ​യി​രു​ന്നു ഉ​ത്രാ​ട​ദി​നം രാ​ത്രി വ​രെ.

ഓ​ണ​ക്കോ​ടി​യു​ടു​ത്ത് പൂ​ക്ക​ള​മൊ​രു​ക്കി രു​ചി​ഭേ​ദ​ങ്ങ​ളു​ടെ ക​ല​വ​റ തീ​ർ​ക്കു​ന്ന സ​ദ്യ തൂ​ശ​നി​ല​യി​ൽ ഉ​ണ്ട് തി​രു​വോ​ണ​നാ​ൾ അ​വി​സ്മ​ര​ണീ​യ​മാ​ക്കു​ക​യാ​ണ് മ​ല​യാ​ളി​ക​ൾ. സ​ദ്യ​യ്ക്കു ശേ​ഷം ത​ല​മു​റ​ക​ൾ കൈ​മാ​റി​വ​ന്ന ഓ​ണ​ക്ക​ളി​ക​ളും ആ​ഘോ​ഷ​ത്തി​ന് നി​റം പ​ക​രു​ന്നു.

തി​രു​വോ​ണം പ്ര​മാ​ണി​ച്ച് ഗു​രു​വാ​യൂ​രി​ൽ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ശ​ബ​രി​മ​ല​യി​ലും പ്ര​ത്യേ​ക ച​ട​ങ്ങു​ക​ൾ ന​ട​ക്കും. ആ​റ​ന്മു​ള ക്ഷേ​ത്ര​ത്തി​ൽ തി​രു​വോ​ണ സ​ദ്യ​ക്കു​ള്ള വി​ഭ​വ​ങ്ങ​ളു​മാ​യി തി​രു​വോ​ണ​തോ​ണി എ​ത്തി. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം കാ​ട്ടൂ​ർ ക്ഷേ​ത്ര​ത്തി​ൽ നി​ന്നാ​ണ് മ​ങ്ങാ​ട്ട് ഭ​ട്ട​തി​രി തോ​ണി​യി​ൽ പു​റ​പ്പെ​ട്ട​ത്.

Kerala

തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് 1,200 രൂ​പ വീ​തം ഓ​ണ​സ​മ്മാ​നം; അ​ഞ്ചേ​കാ​ൽ ല​ക്ഷം പേ​ർ​ക്ക് ആ​നു​കൂ​ല്യം ല​ഭി​ക്കും

തി​രു​വ​ന​ന്ത​പു​രം: ഗ്രാ​മീ​ണ, ന​ഗ​ര തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സ​ര്‍​ക്കാ​രി​ന്‍റെ ഓ​ണ​സ​മ്മാ​നം 200 രൂ​പ വ​ര്‍​ധി​ച്ചി​ച്ചു. ഇ​ത്ത​വ​ണ 1,200 രൂ​പ​വീ​തം ഓ​ണ​സ​മ്മാ​നം ല​ഭി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ത​വ​ണ 1,000 രൂ​പ​വീ​ത​മാ​ണ് ല​ഭി​ച്ച​ത്.

സം​സ്ഥാ​ന​ത്തെ 5,25,991 തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​ണ് ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​ത്. ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഓ​ണ സ​മ്മാ​ന വി​ത​ര​ണ​ത്തി​നാ​യി 51.96 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍​ഷം 100 പ്ര​വൃ​ത്തി​ദി​നം പൂ​ര്‍​ത്തി​യാ​ക്കി​യ 5,19,623 പേ​ര്‍​ക്കാ​ണ് ആ​നു​കൂ​ല്യം ല​ഭി​ക്കു​ക.

സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കി​യി​ട്ടു​ള്ള അ​യ്യ​ന്‍​കാ​ളി ന​ഗ​ര തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍​ഷം 100 ദി​വ​സ​മെ​ങ്കി​ലും തൊ​ഴി​ലെ​ടു​ത്ത 6,368 തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​ണ് ബ​ത്ത ല​ഭി​ക്കു​ന്ന​ത്. ഇ​തി​നാ​യി 63.68 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു.

Kerala

അ​ത്തം പി​റ​ന്നു: നാ​ടും ന​ഗ​ര​വും ഓ​ണ​ത്തി​ന്‍റെ ആ​വേ​ശ​ത്തി​ലേ​ക്ക്

കോ​ട്ട​യം: ഓ​ണ​ത്തി​ന്‍റെ വ​ര​വ​റി​യി​ച്ച് ചി​ങ്ങ​മാ​സ​ത്തി​ലെ അ​ത്തം പി​റ​ന്നു. ഇ​നി​യു​ള്ള പ​ത്താം നാ​ള്‍ മ​ല​യാ​ളി​ക​ള്‍ തി​രു​വോ​ണം ആ​ഘോ​ഷി​ക്കും. ഓ​ണ​ത്തി​ന്‍റെ പ്ര​ധാ​ന​ച​ട​ങ്ങി​ൽ ഒ​ന്നാ​ണ് അ​ത്ത​പ്പൂ​ക്ക​ളം ഒ​രു​ക്കു​ക.

ഓ​ണ​ക്കാ​ല​ത്ത് മ​ല​യാ​ളി​ക​ൾ​ക്ക് ഏ​റെ ഗൃ​ഹാ​തു​ര​ത്വം സ​മ്മാ​നി​ക്കു​ന്ന അ​ത്തം പി​റ​ക്കു​ന്ന​തോ​ടെ നാ​ടും ന​ഗ​ര​വും ഓ​ണ​ത്തി​ന്‍റെ ആ​വേ​ശ​ത്തി​ലേ​യ്ക്ക് ക​ട​ക്കും. തൊ​ടി​ക​ളി​ൽ​നി​ന്നു തു​ന്പ​യും തു​ള​സി​യും മു​ക്കു​റ്റി​യും കാ​ക്ക​പ്പൂ​വും കോ​ളാ​ന്പി​പ്പൂ​വും ശേ​ഖ​രി​ച്ച് മു​റ്റ​ത്ത് ക​ള​മെ​ഴു​തി അ​ത്തം മു​ത​ൽ പൂ​ക്ക​ള​മി​ടു​ന്ന ശീ​ലം മ​ല​യാ​ളി​യ്ക്ക് അ​ന്യ​മാ​യെ​ങ്കി​ലും ഇ​തി​ന്‍റെ സ്മ​ര​ണ​ക​ളു​ണ​ർ​ത്തി ഇ​ന്നു മു​ത​ൽ നാ​ടൊ​ട്ടു​ക്കും അ​ത്ത​പ്പു​ക്ക​ള​ങ്ങ​ൾ നി​റ​യും.

വി​വി​ധ സം​ഘ​ട​ന​ക​ൾ ഒ​രു​ക്കു​ന്ന പൂ​ക്ക​ള മ​ത്സ​ര​ങ്ങ​ളും ഇ​ന്നു മു​ത​ൽ സ​ജീ​വ​മാ​കും. ഇ​തി​നു പു​റ​മേ ഓ​ണ​ത്തി​ന്‍റെ വ​ര​വ​റി​യി​ച്ച് വി​വി​ധ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, ബാ​ങ്കു​ക​ൾ തു​ട​ങ്ങി ഒ​ട്ടേ​റെ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു മു​ന്നി​ലും പൂ​ക്ക​ള​ങ്ങ​ളൊ​രു​ങ്ങും.

ഓ​ണ​ത്തി​ന് പൂ​ക്ക​ള​മൊ​രു​ക്കാ​ൻ നാ​ട്ടു​പൂ​ക്ക​ൾ തേ​ടി ന​ട​ക്കു​ന്ന പ​തി​വു ത​ന്നെ​യി​ല്ലാ​താ​യി. അ​ത്തം മു​ത​ൽ 10 ദി​വ​സം മു​ത​ൽ ന​ട​ക്കു​ന്ന പൂ​വി​ട​ല​ലി​ൽ ഓ​രോ ദി​വ​സ​വും വ്യ​ത്യ​സ്ത ത​ര​ത്തി​ലു​ള്ള പൂ​ക്ക​ള​ങ്ങ​ളാ​ണ് ഒ​രു​ക്കു​ന്ന​ത്.

ഓ​രോ ദി​വ​സ​വും പൂ​ക്ക​ള​ത്തി​ന്‍റെ വ​ലി​പ്പ​വും രൂ​പ​വും വ്യ​ത്യാ​സ​പ്പെ​ട്ടി​രി​ക്കും. ഇ​പ്പോ​ൾ പൂ​ക്ക​ട​ക​ളി​ൽ​നി​ന്നു വാ​ങ്ങു​ന്ന ചെ​ണ്ടു​മ​ല്ലി, ജ​മ​ന്തി, അ​ര​ളി, വാ​ടാ​മു​ല്ലി, ബ​ട്ട​ണ്‍​റോ​സ് തു​ട​ങ്ങി വി​വി​ധ​യി​നം പൂ​ക്ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് പൂ​ക്ക​ളം ത​യാ​റാ​ക്കു​ന്ന​ത്.

കൂ​ടാ​തെ വി​വി​ധ​യി​നം ഇ​ല​ക​ളും പ​ച്ച​ക്ക​റി​ക​ളും പൂ​ക്ക​ള​മൊ​രു​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ക്ല​ബു​ക​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, വി​വി​ധ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​ടെ​യെ​ല്ലാം നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു മു​ത​ൽ പൂ​ക്ക​ള മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റും.

ഇ​നി അ​ത്ത​പ്പൂ​വി​ടാ​ൻ മെ​ന​ക്കെ​ടാ​ത്ത​വ​ർ​ക്കാ​യി റെ​ഡി​മെ​യ്ഡ് പൂ​ക്ക​ള​ങ്ങ​ളും വി​പ​ണി​യി​ൽ എ​ത്തി​ക്ക​ഴി​ഞ്ഞു. ഒ​റി​ജി​ന​ലി​നെ വെ​ല്ലു​ന്ന ത​ര​ത്തി​ലു​ള്ള റെ​ഡി​മെ​യ്ഡ് പൂ​ക്ക​ള​ങ്ങ​ളാ​ണ് വി​ൽ​പ്പ​ന​യ്ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​ത്തം മു​ത​ൽ പ​ത്തു ദി​വ​സ​വും ഇ​ത് ഉ​പ​യോ​ഗി​ക്കാം.

പൊ​ടി ത​ട്ടി​യെ​ടു​ത്ത് സൂ​ക്ഷി​ച്ചാ​ൽ അ​ടു​ത്ത വ​ർ​ഷ​ങ്ങ​ളി​ലും പൂ​ക്ക​ളം ഇ​ടാ​ൻ ബു​ദ്ധി​മു​ട്ടേ​ണ്ടി വ​രി​ല്ല. പ​ല വ​ലു​പ്പ​ത്തി​ലും ഡി​സൈ​നി​ലു​മു​ള്ള പൂ​ക്ക​ള​ങ്ങ​ളാ​ണ് വി​ൽ​പ്പ​ന​യ്ക്കാ​യു​ള്ള​ത്. ഒ​ട്ടേ​റെ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഇ​പ്പോ​ൾ റെ​ഡി​മെ​യ്ഡ് പൂ​ക്ക​ള​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

Latest News

Corehub Up